കോതമംഗലം : കോട്ടപ്പടി പഞ്ചായത്തിന്റെ ഭൂവിസ്‌തൃതിയുടെ പതിനാല് ശതമാനം കോട്ടപ്പാറ വനമേഖലയാണ്. വന അതിർത്തിയോട് ചേർന്ന് താമസിക്കുന്നവരുടെ യാത്രാക്ലേശത്തിന് പരിഹാരമായാണ് ഏഴ് കിലോമീറ്ററോളും ദൂരം വരുന്ന വാവേലി-കണ്ണക്കട വഴി നവീകണം നടക്കുന്നത്. ആദ്യഘട്ടമായി വാവേലി-കൂവക്കണ്ടം റോഡ് നവീകരണ പ്രവർത്തികളുടെ നിർമ്മാണോൽഘാടനം കോട്ടപ്പടി ഗ്രാമപഞ്ചായത്ത് പ്രിസിഡന്റ് മിനി ഗോപി നിർവ്വഹിച്ചു. വാർഡ് മെമ്പർ സന്തോഷ് അയ്യപ്പൻ, വനം വകുപ്പ് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതനായിരുന്നു.
നിരന്തരമായി മനുഷ്യ വന്യജീവി സംഘർഷം നടക്കുന്ന വനാതിർത്തി മേഖലയിൽ താമസിക്കുന്ന കുടുംബങ്ങൾക്ക് വലിയൊരു ആശ്വാസമാകുകയാണ് റോഡ് നവീകരണം. ദുർഘട പാതയിലൂടെയുള്ള നാട്ടുകാരുടെ യാത്രാക്ലേശം ശ്രദ്ധയിൽപ്പെട്ട കോടനാട് റേഞ്ച് ഓഫീസർ ജിയോ ബേസിൽ പോൾ മുൻകൈയെടുക്കുകയും , കോതമംഗലം എംഎൽഎ ആന്റണി ജോൺ, കോട്ടപ്പടി ഗ്രാമ പഞ്ചായത്ത് അധികാരികൾ എന്നിവരുടെ പരിശ്രമത്തിനൊടുവിലാണ് റോഡ് നവീകരണം ആരംഭിച്ചിരിക്കുന്നത്.