കോതമംഗലം : കോട്ടയം ബി സി എം. കോളേജിൽ വച്ച് നടന്ന 2-മത് എം. ജി. യൂണിവേഴ്സിറ്റി കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം മാർ അത്തനേഷ്യസ് കോളേജിന് തിളക്കമാർന്ന വിജയം. വനിതാ വിഭാഗത്തിൽ ടീം ഇനമായ കത്തയിൽ അലിഷ അന്ന വാലയിൽ, ഐശ്വര്യ ലക്ഷ്മി, റോസ് മരിയ ബിജു എന്നിവരടങ്ങുന്ന വനിതാ ടീം സ്വർണ്ണം നേടിയപ്പോൾ, ഈ ഇനത്തിൽ പുരുഷ വിഭാഗത്തിൽ അഭയകൃഷ്ണൻ കെ. ജി, സായ്ദേവ് ആർ നായർ, രഞ്ജിത് ആർ എന്നിവരുടെ ടീം വെള്ളി നേടി.വ്യക്തിഗത ഇനമായ കത്തയിൽ അഭയകൃഷ്ണൻ കെ. ജി. വെങ്കലം കരസ്ഥമാക്കി. വ്യക്തിഗത കുമിത്തെ മത്സരത്തിൽ അഭയ കൃഷ്ണൻ കെ. ജി, ഗൗതം അജി, അനന്തകൃഷ്ണൻ കെ. ജി, അലിഷ അന്ന വാലയിൽ എന്നിവർ വെങ്കലവും നേടി. മികച്ച വിജയം കൈവരിച്ച താരങ്ങളെയും, കരാട്ടെ പരിശീലകൻ ജോയി പോളിനെയും കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ്, കായിക വിഭാഗം മേധാവി പ്രൊഫ. ഹാരി ബെന്നി, അദ്ധ്യാപിക സ്വാതി കെ. കെ. എന്നിവർ അഭിനന്ദിച്ചു. വനിതാ വിഭാഗം കത്തയിൽ സ്വർണ്ണം നേടിയ എം. എ. കോളേജ് ടീം ഈ മാസം 17 മുതൽ 22 വരെ
ഛത്തീസ്‌ഗഡിലെ
ബിലാസ്പൂർ അടൽ ബിഹാരി വാജ്പേയി യൂണിവേഴ്സിറ്റിയിൽ നടക്കുന്ന അഖിലേന്ത്യ അന്തർസർവകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ എം. ജി. യൂണിവേഴ്സിറ്റിയെ പ്രതിനിധികരിക്കും. എം. ജി. ടീം 13 ന് പുറപ്പെടും.
ചിത്രം : എം. ജി. സർവകലാശാല കരാട്ടെ ചാമ്പ്യൻഷിപ്പിൽ തിളക്കമാർന്ന വിജയം നേടിയ എം. എ. കോളേജ് താരങ്ങളെ പ്രിൻസിപ്പൽ ഡോ. ഡെൻസിലി ജോസ് അഭിനന്ദിക്കുന്നു. സമീപം കായിക അദ്ധ്യാപിക സ്വാതി. കെ. കെ.
