കോതമംഗലം :- കോതമംഗലത്ത് മലയിൻകീഴ് – കോഴിപ്പിള്ളി ബൈപാസിൽ കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. ഇടിയുടെ ആഘാതത്തിൽ അഞ്ച് പേർക്ക് പരിക്ക്. ബൈപാസ് ആരംഭിക്കുന്ന മലയിൻകീഴ്ഭാഗത്ത് നിർത്തിയിട്ടിരുന്ന പിക്കപ്പ് വാനിൽ കാർ വന്നിടിക്കുകയായിരുന്നു. ഇടിച്ചയുടനെ കാർ കത്തിയെങ്കിലും വഴിയാത്രക്കാർ തീ കെടുത്തി. പിക്കപ്പ് വാൻ റോഡിൽ നിന്ന് തെറിച്ച് പാടത്തേക്ക് തല കീഴായി മറിയുകയായിരുന്നു. ഒരു വഴിയാത്രക്കാരൻ ഉൾപ്പെടെ അഞ്ച് പേരെ പരിക്കുകളോടെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
