കോതമംഗലം : പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ആലുവ നെടുമ്പാശ്ശേരി , അങ്കമാലി ഭാഗങ്ങളിൽ ഗതാഗത നിയന്ത്രണം. ഡിസംബർ 31 വൈകീട്ട് 5 മുതൽ പുലർച്ചെ വരെ ഹൈവേകളിലും എം.സി റോഡിലും വലിയ വാഹനങ്ങൾക്ക് നിയന്ത്രണമുണ്ടാകും. പാതയോരത്ത് പാർക്കിംഗ് അനുവദിക്കില്ല. എറണാകുളം ഭാഗത്ത് നിന്ന് എയർപോർട്ടിലേക്ക് വരുന്നവർ പുളിഞ്ചുവട് ബൈപ്പാസ് വഴി കെ.എസ്.ആർ.ടി.സി റോഡിലൂടെ മഹിളാലായം തുരുത്ത് പാലത്തിലൂടെ പോകേണ്ടതാണ്. പെരുമ്പാവൂരിലൂടെ വരുന്നവർ ആലുവ കെ.എസ്.ആർ.ടി.സി റോഡിലൂടെ തുരുത്ത് പാലം വഴി പോകേണ്ടതാണ്. തൃശൂരിൽ നിന്ന് വരുന്നവർ നായത്തോട് വഴി പോകണം. തിരിച്ച് പോകുന്നവരും ഈ മാർഗം അവലംബിക്കേണ്ടതാണ്. 31 രാത്രി, 1 തീയതികളിൽ എയർപോർട്ടിലൂടെ യാത്ര ചെയ്യുന്നവർ 31 ന് വൈകീട്ട് 5 ന് മുമ്പായി എത്തിച്ചേരുക. തൃശൂർ ഭാഗത്ത് നിന്ന് എറണാകുളത്തേക്ക് പോകുന്നവർ പറവൂർ കവല തിരിഞ്ഞ് യു.സി കോളേജ്, പാതാളം കളമശേരി വഴി പോവുക. എറണാകുളത്ത് നിന്ന് വരുന്നവരും ഈ മാർഗം അവലംബിക്കുക. ട്രാഫിക് പോലീസിന്റെ നിർദേശങ്ങൾ എല്ലാവരും പാലിക്കുക.
പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി ഡോഗ് സ്ക്വാഡ്, ബോംബ് സ്ക്വാഡ് എന്നീ വിഭാഗങ്ങൾ റയിൽവേ സ്റ്റേഷൻ, ബസ് സ്റ്റാന്റ്. എയർപോർട്ട്, ബീച്ചുകൾ, മറ്റു തിരക്കുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തുന്നത്. പ്രത്യേക സംഘം തിരിഞ്ഞാണ് പരിശോധന. സംശയമുള്ളവരെ കർശന പരിശോധനക്ക് ശേഷമാണ് കടത്തിവിടുന്നത്. ഈ ദിവസങ്ങളിൽ 1500 ഓളം പോലീസുകാരെയാണ് വിന്യസിച്ചിട്ടുള്ളത്.
ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് ബീച്ച് ഗതാഗത നിയന്ത്രണവും മറ്റും ഏര്‍പ്പെടുത്തുന്നത് സംബന്ധിച്ച്
ന്യൂ ഇയര്‍ ആഘോഷവുമായി ബന്ധപ്പെട്ട് വൈപ്പിന്‍ – മുനമ്പം സംസ്ഥാന പാതയില്‍ നിന്നും ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡില്‍ വൺവേ സംവീധാനം ആയിരിക്കും.
1) ചെറായി ബീച്ചിലെത്തി വലത്തോട്ട് തിരിയുന്ന വാഹനങ്ങള്‍ വടക്കോട്ട് സഞ്ചരിച്ച് മുനമ്പം ബീച്ച് വഴി ഐആര്‍ വളവ് ഭാഗത്ത് സംസ്ഥാന പാതയിലെത്തി വേണം തിരികെ പോകേണ്ടത്.
2) ഇരുചക്രവാഹനങ്ങള്‍ക്ക് മാത്രം മുനമ്പം രവീന്ദ്രപാലം വഴി ജനഹിത റോഡിലൂടെ സംസ്ഥാനപാതയിലെത്താം .
3) ചെറായി ബീച്ചിലെത്തി ഇടത്തോട്ട് തിരിയുന്ന വാഹനങ്ങള്‍ തിരിച്ചുപോകുമ്പോള്‍ രക്ത്വേശ്വരി റോഡിലേക്ക് തിരിഞ്ഞ് സംസ്ഥാനപാതയിലെത്തി തിരികെ പോകേണ്ടതാണ്.
4) കുഴുപ്പിള്ളി ബീച്ചിലെത്തി വലത്തോട്ട് തിരിഞ്ഞ് പോകുന്ന വാഹനങ്ങള്‍ രക്ത്വേശ്വരി റോഡിലേക്ക് തിരിഞ്ഞ് സംസ്ഥാനപാതയിലെത്തി തിരികെ പോകേണ്ടതാണ്.
5) കുഴുപ്പിള്ളി ബീച്ചിലെത്തി ഇടത്തോട്ട് തിരിഞ്ഞ് പോകുന്ന വാഹനങ്ങള്‍ എടവനക്കാട് സെയ്തുമുഹമ്മദ് ബീച്ച് റോഡ് വഴി സംസ്ഥാനപാതയിലെത്തി തിരികെ പോകേണ്ടതാണ്.
6) ചെറായി ബീച്ച് മുതല്‍ വടക്കോട്ട് മുനമ്പം ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് റോഡിന്‍റെ പടിഞ്ഞാറ് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ.
7) ചെറായി ബീച്ച് മുതല്‍ തെക്കോട്ട് കുഴുപ്പിള്ളി ബീച്ച് വരെയുള്ള ഭാഗത്ത് വാഹനങ്ങള്‍ക്ക് റോഡിന്‍റെ കിഴക്ക് ഭാഗത്ത് മാത്രമേ പാര്‍ക്കിംഗ് അനുവദിക്കുകയുള്ളൂ.
8) 31.12.22 തിയ്യതി ഉച്ചയ്ക്ക് 2 മണി മുതല്‍ ചെറായി ബീച്ചിലേക്ക് വലിയ വാഹനങ്ങള്‍ കടത്തിവിടുന്നതല്ല.
9) ഉച്ചയ്ക്ക് 2 മണിക്ക് മുന്പ് ബീച്ചിലെത്തുന്ന വാഹനങ്ങള്‍ ചെറായി ബീച്ചിന് വടക്കുവശത്തുള്ള ചെറായി ഭുവനേശ്വരി ക്ഷേത്രത്തിന് വടക്കുവശത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ് .
10) വൈപ്പിന്‍ – മുനമ്പം സംസ്ഥാന പാതയില്‍ ചെറായി ബീച്ചിലേക്കുള്ള പ്രധാന റോഡില്‍ പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
11) വൈപ്പിന്‍ – മുനമ്പം സംസ്ഥാന പാതയില്‍ നിന്നും രക്ത്വേശ്വരി ബീച്ചിലേക്കുള്ള റോഡില്‍ പാര്‍ക്കിംഗ് പൂര്‍ണ്ണമായും നിരോധിച്ചിട്ടുള്ളതാണ്.
12) പകല്‍ 2 മണി മുതല്‍ ബീച്ച് റോഡുകളില്‍ ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളതാണ്.
13) പൊതുസ്ഥലത്ത് മദ്യപിക്കുന്നവര്‍ക്കെതിരെയും മദ്യപിച്ച് വാഹനമോടിക്കുന്നവര്‍ക്കെതിരേയും ലഹരി ഉപയോഗിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
14) ബീച്ചുകള്‍ സന്ദര്‍ശിക്കുന്നവര്‍ നിര്‍ബന്ധമായും ഐഡി കാര്‍ഡ് കൈയ്യില്‍ കരുതേണ്ടതാണ് .
15) അനുമതി ഇല്ലാതെ മൈക്ക് ഉപയോഗിക്കുന്നവര്‍ക്കെതിരെയും പടക്കം പൊട്ടിക്കുന്നവര്‍ക്കുമെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതാണ്.