കോതമംഗലം : പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് പ്രത്യേക പരിഗണയും ശ്രുശ്രൂശയും സേവനങ്ങളും എത്തിച്ചു കൊണ്ട് നിരവധി പദ്ധതികളാണ് വാരപ്പെട്ടി പഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ പോയി പുതു വർഷ ആഘോഷങ്ങളിൽ പങ്കാളികളാക്കുന്നത്. കിടപ്പു രോഗികൾക്കുള്ളേ കേക്ക് വിതരണ ഉത്ഘാടനം
വാരപ്പെട്ടി സി എച്ച് സി യിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ നിർവ്വഹിച്ചു.
വൈ.പ്രസിഡന്റ് ബിന്ദു ശശി, പഞ്ചായത്ത് അംഗങ്ങളായ പ്രിയ സന്തോഷ്, കെ.കെ. ഹുസൈൻ, കെ.എം. സൈയ്ത്, എം.എസ്. ബെന്നി, ദീപ ഷാജു, ഷജി ബ്ലസി , പഞ്ചായത്ത് സെക്രട്ടറി എം എം ഷംസുദ്ധീൻ , മെഡിക്കൽ ഓഫീസർ ബി സുധാകർ , ആശുപത്രി വികസന സമിതി അംഗളായെ ലെത്തീഫ് കുഞ്ചാട്ട്, കെ.കെ. മണിക്കുട്ടൻ, ആശുപത്രി പി ആർ ഒ സോബിൻ പോൾ, ഹെൽത്ത് ഇൻസ്പെക്ടർ മാരായ സാബു വടക്കൻ, സിനോജ്, പാലി
യേറ്റീവ് നേഴ്സ് ഫാത്തിമ്മ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് പഞ്ചായത്തിലെ മുഴുവൻ കിടപ്പു രോഗികളുടെയും വീടുകളിൽഎത്തി അവർക്ക് പുതുവത്സര സന്ദേശങ്ങൾ കൈമാറുകയും കേക്ക് വിതരണം ചെയ്യുകയും ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ചന്ദ്രശേയരൻ നായരുടെ നേതൃത്വത്തിൽ പഞ്ചായത്ത് അംഗങ്ങൾ, ആശ വർക്കർ മാർ , പാലീയേറ്റീവ് വാളന്റിയർ മാർ എന്നിവരടങ്ങുന്ന സംഘമാണ് കിടപ്പു രോഗികളെ സന്ദർശിച്ചു പുതുവൽസരസന്ദേശങ്ങളും കേക്കുകളും കൈമാറിയത്.
പാട്ടു പാടിയും വിശേഷങ്ങളും അനുഭവങ്ങളും രോഗാവസ്ഥയും പങ്കു വച്ചുളള പഞ്ചായത്തിന്റെ സന്ദർശനം കിടപ്പു രോഗികൾക്ക് വേറിട്ട അനുഭവമായിരുന്നു. സന്ദർശകരായി എത്തിയവർ പാട്ടു പാടിയും രോഗികളുടെ പാട്ടുകൾ കേട്ടു കൊണ്ടും പുത്തൻ പ്രതീക്ഷയോടെ പുതുവൽസര സന്ദേശമാണ് നൽകിയത്.
കിടപ്പ് രോഗികൾക്ക് കൂടുതൽ കരുതലും പരിഗണയും പിന്തുണയും ശ്രുശ്രൂശയും നൽകുന്ന നിരവധി പദ്ധതികളാണ് പഞ്ചായത്ത് നടപ്പാക്കി വരുന്നതെന്നും അതിന്റ ഭാഗമായാണ് ലോക മാകെ പുതുവൽസര ആഘോഷത്തിലുള്ള പോൾ ഇത്തരം പരിപാടികൾ നടത്തുന്നതെന്നും പ്രസിഡന്റ് പി.കെ. ചന്ദ്രശേഖരൻ നായർ പറഞ്ഞു.