കീരംപാറ : ചേലാട് സെന്റ് സ്റ്റീഫൻസ് ബെസ് അനിയ പബ്ലിക് സ്കൂളിൽ ഇരുപത്തിയഞ്ചാം വാർഷികം ആഘോഷിച്ചു. ചെയർമാൻ ശ്രീ വി. എം ജോയിയുടെ അധ്യക്ഷതയിൽ ചേർന്ന പൊതുസമ്മേളനത്തിൽ സെക്രട്ടറി ശ്രീ എൽദോസ് കെ പോൾ സ്വാഗതം ആശംസിച്ചു. കേരള ലെജിസ്ലേറ്റീവ് അസംബിളി ചീഫ് വിപ് ഡോക്ടർ എൻ ജയരാജ് ചടങ്ങ് ഉൽഘാടനം ചെയ്തു. അഭിവന്ദ്യനായ ഏലിയാസ് മോർ യൂലിയോസ് തിരുമേനി അനുഗ്രഹ പ്രഭാഷണം നടത്തി. ആദരണീയനായ ഇടുക്കി എം പി അഡ്വക്കേറ്റ് ഡീൻ കുരിയാക്കോസ് മുഖ്യ പ്രഭാഷണം നടത്തി.
സിൽവർ ജൂബിലിയോടനുബന്ധിച്ച് സ്കൂൾ തയ്യാറാക്കിയ മാഗസിൻ ആദരണീയനായ കോതമംഗലം എം എൽ എ ആന്റണി ജോൺ പ്രകാശനം നടത്തുകയും ആശംസകൾ നേരുകയും ചെയ്തു. പ്രിൻസിപ്പാൾ മിസ്സിസ് ശാന്തി കുരിയാക്കോസ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മുനിസിപ്പൽ ചെയർമാൻ കെ. കെ ടോമി, ബെസ് അനിയ വലിയ പള്ളി വികാരി ഫാദർ ജിൻസ് അറാക്കൽ, സഹവികാരിമാരായ ഫാദർ കുരിയാക്കോസ് ചാത്തനാട്ട്, ഫാദർ ജേക്കബ് കുടിയിരിക്കൽ, ലിസി പോൾ,സിജോ വര്ഗീസ്,അഡ്വക്കേറ്റ് റോണി മാത്യു, ജോൺസൺ മത്തായി, അബിൻ വർഗീസ്, ക്ലൈറ്റസ് വർഗീസ്, എം ഒ കോര, ടിറ്റോ ജോസഫ്, ഫാദർ ബെന്നി വർഗീസ്, എൽദോസ് എം മഞ്ഞുമ്മേക്കുടിയിൽ എന്നിവർ ആശംസകൾ നേർന്നു. തുടർന്ന്, സ്കൂളിന്റെ പുരോഗതിയിൽ പങ്കാളികളായ പഴയ കാല ചെയർമാൻ മാരെയും, സെക്രട്ടറിമാരെയും ആദരിച്ചു.
വയലിൻ തന്ത്രികളിൽ വിസ്മയം തീർക്കുന്ന കുമാരി മാർട്ടിന ചാൾസിന്റെ വിസ്മയ പ്രകടനം ചടങ്ങിന് മാറ്റു കൂട്ടി. തുടർന്ന് പാഠ്യപാഠ്യേതരപ്രവർത്തനങ്ങളിൽ മികവു പുലർത്തിയ വിദ്യാർഥികൾക്കുള്ള അവാർഡ് ദാനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടത്തപ്പെട്ടു. കുമാരി ആൻസൂസൻ ബെന്നി ചടങ്ങിന് നന്ദി അർപ്പിച്ചു.