കോതമംഗലം : ഫുട്ബോൾ മത്സരം ലോക ശ്രദ്ധയിൽ നിൽക്കുബോൾ മയക്കുമരുന്നിനെതിരെ ആയിരം ഗോൾ അടിച്ചു ബോധവൽക്കരണവുമായി കോഴിപ്പിള്ളി സർക്കാർ സ്കൂൾ . വിദ്യാർത്ഥികളെയും യുവജനങ്ങളേയും മയക്കുമരുന്ന് സ്വാധീനിച്ചിട്ടുള്ള ഇക്കാലത്ത് വിവിധ തലങ്ങളിൽ ഏറെ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചു വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ലോക ഫുട് മത്സരം നടക്കുന്ന സമയത്ത് മയക്കുമരുന്നിനെതിരെ ആയിരം ഗോൾ അടിച്ചു മയക്കുമരുന്ന്
ബോധവൽക്കരണ രംഗത്ത് ഏറെ ശ്രദ്ധേയമായ
പരിപാടിയുമായി കോഴിപ്പിള്ളി സർക്കാർ എൽ പി സ്കൂൾ രംഗത്ത് വന്നത്.
മയക്കു മരുന്നിനെതിരെ ആയിരം ഗോൾ അടിച്ചു ബോധ വൽക്കരണ പരിപാടിയുടെ ഉത്ഘാടനം
കോതമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ബിജോയ് പി റ്റി. നിർവ്വഹിച്ചു. വാരപ്പെട്ടി ഗ്രാമ പഞ്ചായത്ത് വൈ.പ്രസിഡന്റ് ബിന്ദു ശശി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഡയാന നോബി, പഞ്ചായത്ത് അംഗം ഏയ്ഞ്ചൽ മേരി , പ്രസ് ക്ലബ്ബ് സെക്രട്ടറി ലെത്തീഫ് കുഞ്ചാട്ട്, സ്കൂൾ എച്ച് എം ഫ്രാൻസീസ് ജെ പുന്നോലിൽ,
പി റ്റി എ.പ്രസിഡന്റ് എൻ.വി. ബിനോയ് , മുൻ പി റ്റി എ പ്രസിഡന്റ് റ്റി.ജി.സജീവ്, അദ്ധ്യാപകരായ ജെൻസാ ഖാദർ, ശ്രുതി കെ.വി., അബിളി എൻ., അൽഫോൻസാ സി.റ്റി., സിനിമോൾ കെ.കെ., ടീച്ചേഴ്സ് ട്രെയിനികളായ അർച്ചന എം.സി. കൃഷ്ണപ്രിയ പി.എ. അർച്ചന ഉല്ലാസ് തുടങ്ങിയവർ പങ്കെടുത്തു.