കോതമംഗലം :സ്ത്രീശാക്തീകരണത്തിന്റെ ഭാഗമായി താലൂക്കിലെ 5000 വനിതകൾക്ക് പഴം പച്ചക്കറി കൃഷി നടത്താൻ സഹായം ചെയ്യുമെന്ന് എന്റെ നാട് ജനകീയ കൂട്ടായ്മ ചെയർമാൻ ഷിബു തെക്കുംപുറം. കൂട്ടായ്മയുടെ വനിതാ മിത്ര ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. കൃഷി ചെയ്യാൻ താല്പര്യമുള്ള വനിതകൾക്ക് പഴം,പച്ചക്കറി വിത്തുകളും വളവും ഹരിതശ്രീ പദ്ധതി വഴി സൗജന്യമായി നൽകും.വാഴ,റംബൂട്ടാൻ,പൈനാപ്പിൾ,പപ്പായ,കപ്പ,പച്ചക്കറികൾ എന്നിവയുടെ തൈകളും വിത്തുകളുമാണ് നൽകുന്നത്. ഉൽപ്പന്നങ്ങൾ മാന്യമായ വിലയ്ക്ക് സംഭരിച്ച് എന്റെ നാട് കാർഷിക വിപണന കേന്ദ്രം വഴി സബ്സിഡി നിരക്കിൽ വിറ്റഴിക്കും. പി.എൻ.ശശി അധ്യക്ഷത വഹിച്ചു.പഞ്ചായത്തംഗം ഷജി ബെസ്സി, സി.കെ.സൈഫുദ്ദീൻ,സിജി റെജി, മിനി വിജയൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: എന്റെ നാട് ജനകീയ കൂട്ടായ്മയുടെ വനിതാ മിത്ര ഹരിതശ്രീ പദ്ധതിയുടെ ഉദ്ഘാടനം ചെയർമാൻ ഷിബു തെക്കുംപുറം നിർവഹിക്കുന്നു.