കോതമംഗലം: കേരളത്തില്‍ അഡ്വഞ്ചര്‍ ടൂറിസത്തിന് അനന്ത സാധ്യതകള്‍ ആണ് ഉള്ളതെന്നും ഈ മേഖലയിലുള്ള ജോലി സാധ്യതകളെ കുറിച്ചും ഇന്‍വെസ്റ്റ്‌മെന്റ് സാധ്യതകളെ കുറിച്ചും നമ്മള്‍ തിരിച്ചറിയേണ്ടിരിക്കുന്നു എന്നും കേരള സംസ്ഥാന പ്ലാനിംഗ് ബോര്‍ഡ് അംഗവും (ടൂറിസം) അഡ്വഞ്ചര്‍ ടൂറിസം ഓപ്പറേറ്റേഴ്‌സിന്റെ ഇന്‍സ്‌പെക്ഷന്‍ നടത്തുന്ന കേരള ഗവര്‍മെന്റ് ടെക്‌നിക്കല്‍ എക്‌സ്പര്‍ട്ട് ടീം അംഗവും മഡ്ഡി ബൂട്‌സ് വേക്കേഷന്‍സ് എന്ന അഡ്വഞ്ചര്‍ ടൂറിസം കമ്പനിയുടെ സ്ഥാപകനുമായ പ്രദീപ് മൂര്‍ത്തി അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘വജ്ര മേസ്’ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ ‘വജ്ര മേസ്’ കാണുവാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലേക്കെത്തിക്കൊണ്ടിരിക്കുന്നത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനങ്ങള്‍ ഒരു അത്ഭുതം തന്നെയായിരുന്നു. ‘വജ്ര മേസ്’ ഡിസംബര്‍ 3 വരെ നീണ്ടു നില്‍ക്കും.