Connect with us

Hi, what are you looking for?

NEWS

സ്‌പേസ് ടെക്‌നോളജിയില്‍ അനന്ത സാധ്യതകള്‍ :- വി.എസ്.എസ്.സി. ഡയറക്ടര്‍

കോതമംഗലം: സ്‌പേസ് ടെക്‌നോളജിയില്‍ യുവ എഞ്ചിനീയര്‍മാര്‍ക്ക് അനന്ത സാധ്യതകള്‍ ആണുള്ളതെന്ന് വി.എസ്.എസ്.സി. ഡയറക്ടര്‍ ഡോ. എസ്. ഉണ്ണികൃഷ്ണന്‍ നായര്‍. ബഹിരാകാശ മേഖല സ്വകാര്യമേഖലയ്ക്ക് തുറന്നു കൊടുത്ത് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ 150 ഓളം സ്റ്റാര്‍ട്ട് അപ്പുകള്‍ ആണ് ഇന്ത്യയില്‍ ആരംഭിച്ചത്. വിദ്യാര്‍ത്ഥികള്‍ കാണാതെ പഠിക്കുന്നതിലല്ല മറിച്ച് കാര്യങ്ങള്‍ ചോദിച്ചു മനസ്സിലാക്കി അറിവ് നേടുന്നതിലാണ് പ്രാധാന്യം കൊടുക്കേണ്ടത് എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ ‘വജ്ര മേസ്’ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായിരുന്ന വി.എസ്.എസ്.സി. ഡയറക്ടര്‍ അന്ന് തന്റെ ഗുരുനാഥന്‍ ആയിരുന്ന ഡോ. ജെ.ഐസക് സാര്‍ പഠിപ്പിച്ച മെട്രോളജി എന്ന വിഷയത്തിലെ ചോദ്യം തന്റെ വി.എസ്.എസ്.സി.യിലെ ഇന്റര്‍വ്യൂവിന് ചോദിക്കുകയും അതിന് നന്നായി ഉത്തരം പറയാന്‍ കഴിയുകയും ചെയ്തതിനാലാണ് തനിക്ക് അവിടെ ജോലി കിട്ടാന്‍ കാരണമെന്നും അതിനാല്‍ തന്റെ ഗുരുനാഥനോടും ഈ കോളേജിനോടും ഏറെ കടപ്പെട്ടിരിക്കുന്നു എന്നും വേദിയില്‍ ഇരുന്ന മുന്‍ പ്രിന്‍സിപ്പല്‍ കൂടിയായ ഐസക് സാറിനെ നോക്കി അദ്ദേഹം അറിയിച്ചു.

ഉത്ഘാടന സമ്മേളനത്തില്‍ അഡ്വ. ഡീന്‍ കുര്യാക്കോസ് എം.പി., ആന്റണി ജോണ്‍ എം.എല്‍.എ., അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്., എം.എ.കോളേജ് അസ്സോസ്സിയേഷന്‍ സെക്രട്ടറി ഡോ. വിന്നി വര്‍ഗീസ്, വൈസ് ചെയര്‍മാന്‍ എ ജി ജോര്‍ജ്ജ്, മുന്‍ പ്രിന്‍സിപ്പല്‍മാരായ കുര്യന്‍ മാത്യു, ഡോ. ജെ ഐസക്, പ്രിന്‍സിപ്പല്‍ ഡോ. ബോസ് മാത്യു ജോസ്, സംഘാടക സമിതി ജനറല്‍ കോര്‍ഡിനേറ്റര്‍ ഡോ. സോണി കുര്യാക്കോസ് എന്നിവര്‍ ആശംസകള്‍ അറിയിച്ചു. തുടര്‍ന്ന് നടന്ന സെമിനാറില്‍ അലക്‌സാണ്ടര്‍ ജേക്കബ് ഐ.പി.എസ്. ക്ലാസ്സെടുത്തു.

കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര സാങ്കേതിക എക്‌സിബിഷന്‍ ‘വജ്ര മേസ്’കാണുവാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ ആയിരങ്ങളാണ് മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിലേക്കെത്തിയത്. നാടിന്റെ നാനാ ഭാഗങ്ങളില്‍ നിന്നെത്തിയ ജനങ്ങള്‍ക്ക് ഈ പ്രദര്‍ശനങ്ങള്‍ ഒരു അത്ഭുതം തന്നെയായിരുന്നു. ‘വജ്ര മേസ്’ ഡിസംബര്‍ 3 വരെ നീണ്ടു നില്‍ക്കും.

ചിത്രം :1.
കോതമംഗലം മാര്‍ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലിയോടനുബന്ധിച്ച് നടക്കുന്ന ‘വജ്ര മേസ്’ ശാസ്ത്ര സാങ്കേതിക എക്‌സിബിഷനിലെ 3 ഡി പ്രി്ന്റിംഗ് മെഷീനില്‍ നിന്നും ലഭിച്ച തന്റെ തന്നെ ഫോട്ടോ തന്റെ ഗുരാനാഥന്‍ ആയ ഡോ. ജെ ഐസക്കിനോടും ഡോ. വിന്നി വറുഗീസിനോടും ഒപ്പം നോക്കി കാണുന്ന വി. എസ് എസ് സി ഡയറക്ടർ ഡോ. എസ്. ഉണ്ണികൃഷ്ണൻ നായർ


2. കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചി. കോളേജിലെ വജ്ര ജൂബിലിയോട് അനുബന്ധിച്ച് നടക്കുന്ന ശാസ്ത്ര – സാങ്കേതിക പ്രദർശനമായ വജ്ര മേസ് വി. എസ്.എസ്. സി ഡയറക്ടർ ഡോ. ഉണ്ണികൃഷ്ണൻ നായർ ഉത്‌ഘാടനം ചെയ്യുന്നു. കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, ആന്റണി ജോൺ എം എൽ എ, അലക്സാണ്ടർ ജേക്കബ് ഐ. പി എസ്, അഡ്വ. ഡീൻ കുര്യാക്കോസ് എം. പി, അസോസിയേഷൻ വൈസ് ചെയർമാൻ എ. ജി. ജോർജ്, മുൻ കോളേജ് പ്രിൻസിപ്പൽമാരായ കുര്യൻ മാത്യു, ഡോ. ജെ. ഐസക്, സംഘാടക സമിതി ജനറൽ കോ. ഓർഡിനേറ്റർ ഡോ. സോണി കുര്യാക്കോസ് എന്നിവർ സമീപം

You May Also Like

CHUTTUVATTOM

കോതമംഗലം: സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന കെഎസ്ഇബി ജീവനക്കാരനു നേരെ കാട്ടാനയുടെ പരാക്രമം. തട്ടേക്കാട് -കോതമംഗലം റോഡിൽ മാവിൻചോടിൽ ഇന്ന് രാത്രി 7.40ഓടെ കോതമംഗലം കെഎസ്ഇബി നമ്പർ വൺ സെക്ഷനിൽ ഓവർസീയർ ആയി ജോലി...

CHUTTUVATTOM

കോതമംഗലം: ഹൈക്കോടതി ഉത്തരവുകൾ കാറ്റിൽ പറത്തി നഗരത്തിൽ വീണ്ടും ഫ്ലക്സ് ബോർഡുകൾ സ്ഥാനം പിടിച്ചു .കോതമംഗലം നഗരസഭയുടെ അറിവുടെയാണ്ന ഗരസഭയ്ക്ക് മുന്നിലും കോതമംഗലം പോസ്റ്റ് ഓഫീസ് ജംഗ്ഷനിലും വലിയ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിരിക്കുന്നതെന്നാണ്...

ACCIDENT

മൂവാറ്റുപുഴ: കൊച്ചി – ധനുഷ്‌കോടി ദേശീയപാതയില്‍ ലോറിയിലേക്ക് സ്‌കൂട്ടര്‍ ഇടിച്ചു കയറിണ്ടായ അപകടത്തില്‍ വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ 7.30 ഓടെ പെരുവംമൂഴി ജംഗ്ഷനിലുണ്ടായ അപകടത്തില്‍ പുത്തന്‍കുരിശ് മുത്തൂറ്റ് കോളേജ് ബിടെക് നാലാം...

CHUTTUVATTOM

പല്ലാരിമംഗലം: ദേശീയ വായനശാലയുടെ നേതൃത്വത്തില്‍ മുന്‍കാല ഗ്രന്ഥശാല പ്രവര്‍ത്തകരുടെ ഛായാചിത്ര അനാച്ഛാദനവും, ആദരിക്കല്‍ ചടങ്ങും നടത്തി. ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഡോക്ട്രേറ്റ് നേടിയ അജിംഷാ മൈതിന്‍, ഐഷ എം അബൂബക്കര്‍...

CHUTTUVATTOM

കുട്ടമ്പുഴ: സംസ്ഥാനത്തെ ഏക ആദിവാസി ഗ്രാമ പഞ്ചായത്തായ ഇടമലക്കുടിയുടെ വികസനത്തിന് ഏറെ മുതല്‍ക്കൂട്ടാകുന്ന കോതമംഗലം – ഇടമലക്കുടി റോഡ് പദ്ധതി അവതാളത്തില്‍.കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടും റോഡിന്റെ വിശദാംശങ്ങള്‍ നല്‍കാതെ ആദിവാസി ക്ഷേമവകുപ്പ് ഉദ്യോഗസ്ഥര്‍...

CHUTTUVATTOM

കോതമംഗലം:പശു തൊഴുത്തിനും വൈകോൽപുരയ്ക്കും തീപിടിച്ചു. നെല്ലിക്കുഴി 314 ൽ വിളയാളിൽ ഇബ്രാഹിമിൻ്റെ പശു തൊഴുത്തിനും വൈകോൽപുരയ്ക്കുമാണ്തീപിടിച്ചത്. ഞായറാഴ്ച ഉച്ചക്ക് 1.30 ഓടെയായിരുന്നു സംഭവം. വിവരം അറിയിച്ചതിനെതുടർന്ന് കോതമംഗലം അഗ്നിരക്ഷാ നിലയത്തിൽ നിന്നും 2...

CHUTTUVATTOM

കോതമംഗലം: ഗവേഷണ രംഗത്ത് നിർമ്മിത ബുദ്ധിയുടെ സാധ്യതകളും ഉപയോഗവും ചർച്ച ചെയ്തുകൊണ്ട് മാർ അത്തനേഷ്യസ് കോളേജ് റിസേർച്ച് ആൻഡ് ഡെവലപ്‌മെന്റ് സെല്ലിന്റെ നേതൃത്വത്തിൽ റിസേർച്ച് മീറ്റും,ശില്പശാലയും നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. മഞ്ജു...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത്,തൃക്കാരിയൂർ ആയുർവേദ ആശുപത്രി, നെല്ലിക്കുഴി ഹോമിയോ ആശുപത്രി എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. തങ്കളം ആത്മാവിൻ ചുവട്ടിൽ നടത്തിയ ക്യാമ്പ് നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് സനീറ നസീർ...

CHUTTUVATTOM

കോതമംഗലം: ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ സമഗ്രശിക്ഷാ കേരള വും കുസാറ്റും ചേർന്ന് 20 ലക്ഷം രൂപ ചെലവിൽ സ്ട്രീം ഹബ് സജ്‌ജമാക്കി. വിദ്യാർത്ഥികളിൽ ശാസ്ത്രം, സാങ്കേതികവിദ്യ, എൻജിനീയറിംഗ്കല, ഗണിതം...

CHUTTUVATTOM

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്ത് കുടുംബശ്രീ സിഡിഎസ്ൻ്റെ നേതൃത്വത്തിൽ ഓണക്കനി നിറപ്പൊലിമ പദ്ധതിയുടെ ഭാഗമായി പച്ചക്കറി, ചെണ്ടുമല്ലി തൈകൾ നട്ട് ഉദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സത്താർ വട്ടക്കുടി ഉദ്ഘാടനം നിർവ്വഹിച്ചു....

CHUTTUVATTOM

കോതമംഗലം: കോൺഗ്രസ്സ് കോതമംഗലം മുൻസിപ്പൽ മണ്ഡലം കമ്മറ്റികളുടെ നേതൃത്വത്തിൽ ലീഡർ കെ. കരുണാകരന്റെ 108 -ാം ജന്മദിന അനുസ്മരണം സമ്മേളനം നടത്തി. നെടുമ്പാശേരി അന്തരാഷ്ട്ര വിമാനത്താവളത്തിന് ലീഡർ കെ. കരുണക്കാരന്റെ പേര് നൽകണമെന്ന്...

CHUTTUVATTOM

കോതമംഗലം: ലഹരിവിരുദ്ധ സന്ദേശം സമൂഹത്തിലാകെ വ്യാപിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കോതമംഗലത്ത് ‘ഓക്സിജൻ കപ്പ്’ ഫുട്ബോൾ പ്രദർശന മത്സരം സംഘടിപ്പിച്ചു. കോതമംഗലം എം.എൽ.എ ഷിബു തെക്കുംപുറത്തിന്റെ നേതൃത്വത്തിൽ നടന്ന മത്സരത്തിൽ ജനപ്രതിനിധികളുടെ എം.എൽ.എ ഇലവനും...

error: Content is protected !!