Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് വജ്രത്തിളക്കത്തിൽ: ക്രിസ്ത്യൻ മാനേജ്‌മെന്റിനു കീഴിൽ ഏഷ്യയിൽ ആദ്യം ആരംഭിച്ച എഞ്ചിനീയറിംഗ് കോളേജിന്റെ വജ്രജൂബിലി ആഘോഷങ്ങൾ 26 ന് തുടങ്ങും

കോതമംഗലം : അനേകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും, ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത അറിവിന്റെ ഉന്നത കേന്ദ്രമായ കോതമംഗലം മാർ അത്തനേഷ്യസ് എഞ്ചിനിയറിങ്ങ് കോളേജ് വജ്ര തിളക്കത്തിൽ.
പശ്ചിമഘട്ടത്തിന്റെ മാസ്മരിക സൗന്ദര്യം മുഴുവൻ ആവാഹിച്ച്, ടൂറിസ്റ്റുകളുടെ പറുദീസയായി മാറിയ ഹൈറേഞ്ചിന്റെ കവാടമായ കോതമംഗലത്ത്, മദ്ധ്യ കേരളത്തിൽ സാങ്കേതിക വിദ്യയുടെ ഹരിശ്രീ കുറിച്ച കോളേജാണ് മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്.

കൊച്ചി-മധുര ദേശീയ പാതയോരത്ത് കോതമംഗലം കോളേജ് ജങ്ഷനിൽ നിന്ന് പ്രൊഫ. എം പി വറുഗീസ് റോഡിലൂടെ പ്രവേശിച്ചാൽ കോളേജ് കവാടമായി.
ഹരിത ഭംഗി നിറഞ്ഞ് നിൽക്കുന്ന കുന്നിൻമുകളിലെ കാമ്പസ്സിൽ കണ്ണിന് കുളിർമ്മയേകുന്ന ഉദ്യാനങ്ങൾ, തണൽ വിരിച്ച് നിൽക്കുന്ന പാതയോരങ്ങൾ, വർണ്ണങ്ങൾ വാരി വിതറിയ പുഷ്പങ്ങൾ, കുന്നിന്റെ താഴ് വരയിലൂടെ ഒഴുകുന്ന പുഴ, വിശ്രമവേളകളെ ആനന്ദഭരിതമാക്കാൻ അലയടിക്കുന്ന സംഗീതധാര, വിശാലമായ കളിക്കളങ്ങൾ ഇവയെല്ലാം കൂടിച്ചേർന്ന ഈ കലാലയമുറ്റത്ത് നിന്ന് പടിയിറങ്ങിയ ലോകത്തിന്റെ വിവിധ കോണുകളിൽ ഉള്ളവർക്ക് എം. എ എഞ്ചിനീയറിംഗ് കോളേജ് ഇന്നും ഊർജ്ജമാണ്.

കേവലം മലയോര കുടിയേറ്റ കാർഷിക മേഖലയായിരുന്ന കോതമംഗലത്തിന്റെയും, മധ്യ തിരുവിതാംകൂറിന്റെയും വിദ്യാഭ്യാസ പുരോഗതിയിൽ നിർണ്ണായക പങ്ക് വഹിച്ച കുന്നിൻ മുകളിലെ ഈ കലാലയത്തിന്റെ ആഘോഷങ്ങൾ ഈ മാസം 26 ന് ആരംഭിക്കും.1953 ൽ രൂപീകൃതമായ കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസ്സിയേഷനു കീഴിൽ 1961 ൽ ആരംഭിച്ച മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ് കേരളത്തിലെ ആദ്യത്തെ 6 എഞ്ചിനീയറിംഗ് കോളേജുകളിൽ ഒന്നാണ്. ക്രിസ്ത്യൻ മാനേജുമെന്റിന് കീഴിൽ ഏഷ്യയിൽ ആദ്യമായി ആരംഭം കുറിച്ച മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജ്, കഴിഞ്ഞ ആറ് പതിറ്റാണ്ടുകളിലെ അത്യപൂർവ്വനേട്ടങ്ങളുമായി ഡയമണ്ട് ജൂബിലി ആഘോഷിക്കുകയാണ്.

ഒരു വർഷക്കാലം നീണ്ടുനിൽക്കുന്ന ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നവംബർ 26 മുതൽ ഡിസംബർ 3 വരെ ശാസ്ത്ര സാങ്കേതിക പ്രദർശനം “വജ്ര മേസ്, ഇന്റർനാഷണൽ കോൺഫറൻസുകൾ, ദേശീയ തലത്തിലുള്ള സെമിനാറുകൾ, വിവിധ കൾചറൽ പ്രോഗ്രാമുകൾ, 14 വിദേശ രാജ്യ ചാപ്റ്ററുകളിൽ നിന്നടക്കം പൂർവ്വ വിദ്യാർത്ഥികൾ പങ്കെടുക്കുന്ന “ഗ്ലോബൽ അലുമ്നി മീറ്റ്’ എന്നിവ സംഘടിപ്പിച്ചിട്ടുണ്ട്.
ശാസ്ത്ര സാങ്കേതിക എക്സിബിഷനിൽ സർക്കാർ പൊതുമേഖലാ സ്ഥാപനങ്ങളായ ഐ.എസ്.ആർ.ഒ, കൊച്ചിൻ ഷിപ്പ്യാർഡ്, സി.ഡാക്, ഫാക്ടറീസ് ആന്റ് ബോയിലേഴ്സ്, വ്യവസായ വകുപ്പ്, എക്സൈസ് വകുപ്പ്, ബാംബൂ കോർപ്പറേഷൻ തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്റ്റാളുകളാണ് പ്രദർശനത്തിനായി ഒരുക്കിയിരിക്കുന്നത്.

വിവിധ ബ്രാഞ്ചുകളിലെ എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ രൂപം കൊടുത്ത പിക് ആന്റ് പ്ലെയിസ് റോബോർട്ട്, ഗെസ്റ്റർ കൺട്രോൾഡ് റോബോർട്ട്, ഓട്ടോണമസ് റോബോർട്ട് തുടങ്ങി മുപ്പതോളം റോബോർട്ടുകളുടെ ഒരു നിര തന്നെ കോളേജ് ക്യാമ്പസിൽ പ്രദർശനത്തിന് തയ്യാറായി വരുന്നു. കൂടാതെ ഏറെ പുതുമകളുള്ള ഇൻഫിനിറ്റി മിറർ, ആൽക്കഹോൾ ഡിറ്റക്ഷൻ ഹെൽമറ്റ്, വെർട്ടെക്സ് ടണൽ, മെട്രോ ട്രെയിൻ, വിൻ മിൽ, വിവിധതരം ഡ്രോണുകൾ, റീയൂസബിൾ റോക്കറ്റ്സ്, വിദ്യാർത്ഥികൾ രൂപകൽപ്പന ചെയ്ത് ട്രാക്ടറുകൾ, മറ്റ് വാഹനങ്ങൾ, പിയാനോ സ്റ്റെയർകേസ് തുടങ്ങി 150ൽ പരം കൗതുകകരമായ ഇനങ്ങളാണ് വിദ്യാർത്ഥികൾ പ്രദർശനത്തിനായി തയ്യാറാക്കിയിട്ടുള്ളത്.

ഏറ്റവും ആധുനികമായ ഉപകരണങ്ങളാൽ സജ്ജീകരിച്ചിരിക്കുന്ന സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ലാബുകൾ ഉൾപ്പെടുന്ന കോളേജിന്റെ വിവിധ ലബോറട്ടറികളും പൊതുജനങ്ങൾക്ക് പ്രദർശനത്തിനായി തയ്യാറായിട്ടുണ്ട്. കേരളത്തിൽ അപൂർവ്വം കോളേജുകളിൽ മാത്രമുള്ള ഹൈ വോൾടേജ് ലാബ് , കോൺക്രീറ്റ് സ്ട്രക്ചറുകൾ, ബീമുകൾ തുടങ്ങിയവ യഥാർത്ഥ അളവിൽ തന്നെ ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമുള്ള മെറ്റീരിയൽ ടെസ്റ്റിംഗ് ലാബ്, അന്താരാഷ്ട്രതലത്തിൽ പ്രവർത്തിക്കുന്ന ഐ ഇ ഇ ഇ , സൊസൈറ്റ് ഓഫ് ഓട്ടോമോട്ടീസ് എഞ്ചിനീയേഴ്സ് (SAE),എ എസ് എം ഇ (ASME), തുടങ്ങിയ ഓർഗനൈസേഷനുകൾ അന്താരാഷ്ട്ര തലത്തിൽ നടത്തിയ മത്സരങ്ങളിൽ വിവിധ പുരസ്കാരങ്ങൾ നേടിയ പ്രോജക്റ്റുകളും പ്രദർശനത്തിന് ഒരുക്കിയിട്ടുണ്ട്.

ശാസ്ത്ര സാങ്കേതിക പ്രദർശനം നടക്കുന്ന നവംബർ 26 മുതൽ ഡിസംബർ 3 വരെ വൈകുന്നേരങ്ങളിൽ വിവിധ പ്രൊഫഷണൽ കലാകാരന്മാർ പങ്കെടുക്കുന്ന കലാസന്ധ്യകളും ഉണ്ട്. വിധു പ്രതാപിന്റെ ഗാനമേള, ഗൗരി ലക്ഷ്മിയും സച്ചിൻ വാര്യരും പങ്കെടുക്കുന്ന ഫ്യൂഷൻ ബാന്റ്, ഐശ്വര്യ രാജിവിന്റെ ഡാൻസ് പ്രോഗ്രാമുകൾ തുടങ്ങി ഒട്ടേറെ കലാപരിപാടികളും സജ്ജമാക്കിയിട്ടുണ്ട്.
ശാസ്ത്ര സാങ്കിത പ്രദർശനത്തിനൊപ്പം 50ഓളം വിപണന സ്റ്റാളുകളും ഭക്ഷണ സ്റ്റാളുകളും കുട്ടികൾക്കും മുതിർന്നവർക്കും അനുയോജ്യമായ അമ്യൂസ്മെന്റ് റൈഡുകൾ കോതമംഗലത്തിന്റെ ആകാശക്കാഴ്ചക്കായി ഹെലികോപ്റ്റർ യാത്ര, എയർബോൾ യാത്ര തുടങ്ങി ഒട്ടേറെ വിനോദ ഉപാധികളും ശാസ്ത്ര സാങ്കിത എക്സിബിഷനോടൊപ്പം എം. എ. എഞ്ചി. കോളേജ് തയ്യാറാക്കിയിട്ടുണ്ട്.

You May Also Like

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ കൗൺസിലറും, സിപിഐഎം നേതാവുമായ കെ വി തോമസ് പോക്സോ കേസിൽ അറസ്റ്റിലായി. കേസ് എടുത്ത് ഉടനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി. പത്താം ക്ലാസ് വിദ്യാർത്ഥിനിയെ പീഡനത്തിന് ഇരയാക്കാൻ...

NEWS

കോതമംഗലം : ഇന്ന് രാവിലെ മൂവാറ്റുപുഴയിലേക്ക് പോകുകയായിരുന്ന ബസ്സും എതിർ ദിശയിൽ വന്ന ലോറിയും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഇരു വാഹനങ്ങളുടെയും മുൻഭാഗം തകർന്നു. ബസിലെ യാത്രക്കാർക്കും ലോറി ഡ്രൈവർക്കുമാണ് പരിക്കേറ്റത്.ആരുടേയും...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വകാര്യ ബസും ഗ്യാസ് ടാങ്കറും കൂട്ടിയിടിച്ച് അപകടം. പോത്താനിക്കാട് ആയങ്കര ഭാഗത്ത് ശനിയാഴ്ച രാവിലെ 8ഓടെയുണ്ടായ അപകടത്തില്‍ 8ഓളം പേര്‍ക്ക് പരിക്ക്. കളിയാര്‍ ഭാഗത്തുനിന്ന് മൂവാറ്റുപുഴ ഭാഗത്തേക്ക് വരുകയായിരുന്ന സ്വകാര്യബസും...

NEWS

തൊടുപുഴ : ദേശീയപാത 85-ലെ നേര്യമംഗലം മുതൽ വാളറ വരെയുള്ള ഭാഗത്തെ വികസന പ്രവർത്തനങ്ങൾ അട്ടിമറിക്കുന്നത് സർക്കാരാണെന്ന് ഡീൻ കുര്യാക്കോസ് എംപി. പ്രദേശം വനമാണെന്ന് കാണിച്ച് അഡീഷണൽ ചീഫ് സെക്രട്ടറി ഹൈക്കോടതിയിൽ നൽകിയ...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

NEWS

കോതമംഗലം: കാട്ടാനക്കൂട്ടം റബര്‍ ടാപ്പിംഗ് തൊഴിലാളിക്കു നേരെ അക്രമാസക്തരായി പാഞ്ഞടുത്തു. ഇന്നലെ രാവിലെ കോട്ടപ്പടി ചീനിക്കുഴിയില്‍ റബര്‍ ടാപ്പിംഗിനെത്തിയ തൊഴിലാളി പവ്വത്തില്‍ ജോയിക്ക് നേരേയാണു കാട്ടാനക്കൂട്ടം പാഞ്ഞടുത്തത്. വ്യാഴാഴ്ച രാത്രി രണ്ടു ബൈക്ക്...

NEWS

കോതമംഗലം: ദേശീയപാതയുടെ നിര്‍മാണവുമായി ബന്ധപ്പെട്ട് നേര്യമംഗലം മുതല്‍ വാളറ വരെയുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവയ്ക്കുവാന്‍ ഹൈക്കോടതി ഉത്തരവിട്ട സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് കോതമംഗലം രൂപത കമ്മിറ്റി ആവശ്യപ്പെട്ടു. ഭരണനേതൃത്വവും...

NEWS

കോതമംഗലം: മുന്‍ വനിതകമ്മീഷന്‍ അംഗം ഡോ.ലിസി ജോസ് ബിജെപിയില്‍ ചേര്‍ന്നു. വികസിത കേരളം നമ്മുടെ ലക്ഷ്യമാണെന്നും ഇത് മാറ്റത്തിനുള്ള സമയമാണെന്നും ലിസി ജോസ് തന്റെ ഫേയിസ് ബുക്കില്‍ കുറിച്ചു. നമ്മുടെ കുട്ടികള്‍ക്ക് ഇവിടെ...

NEWS

കോതമംഗലം: യാക്കോബായ സുറിയാനി സഭയുടെ കാതോലിക്കായും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജിന്റെ ചെയര്‍മാനുമായ ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്കാ ബാവയ്ക്ക് കോളേജിന്റെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി. അനുമോദന സമ്മളനം മന്ത്രി റോഷി...

NEWS

കോതമംഗലം: കൊച്ചി – ധനുഷ്കോടി ദേശീയപാതയിൽ പാതയുടെ അശാസ്ത്രീയ നിർമ്മാണം മൂലം കോതമംഗലം മണ്ഡലത്തിലൂടെ ദേശീയപാത കടന്നുപോകുന്ന പല പ്രദേശങ്ങളിലും, അടിക്കടി വലിയ വെള്ളക്കെട്ടാണ് രൂപപ്പെടുന്നത്. ടി വിഷയം അടിയന്തരമായി പരിഹരിക്കാൻ ദേശീയപാത...

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ, വേട്ടാമ്പാറ, പടിപ്പാറ പ്രദേശങ്ങളിൽ കാട്ടാനക്കൂട്ടത്തിന്റെ നിരന്തര ആക്രമണം തുടരുന്നു. കോട്ടപ്പാറ വനത്തിൽ നിന്നെത്തുന്ന ആനകൾ പടിപ്പാറ – വാവേലി റോഡിലും വേട്ടാമ്പാറ – മാലിപ്പാറ റോഡിലും വിഹരിക്കുകയാണ്. മറ്റ്...

CRIME

കോതമംഗലം: ഇരുചക്ര വാഹന മോഷ്ടാക്കള്‍ അറസ്റ്റില്‍. നെയ്‌ശ്ശേരി തൊമ്മന്‍കുത്ത് ചുങ്കത്ത് അനൂപ് (29), വണ്ണപ്പുറം ഒടിയപാറ കയ്യാനിക്കല്‍ ജിഷ്ണു (25) എന്നിവരെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ച കോതമംഗലത്തെ സ്വകാര്യ...

error: Content is protected !!