കോതമംഗലം : കോതമംഗലം വിദ്യാഭ്യാസ ഉപജില്ല ശാസ്ത്രോത്സവത്തിന് കോട്ടപ്പടി മാർ ഏലിയാസ് ഹയർ സെക്കന്ററി സ്കൂളിൽ തുടക്കം കുറിച്ചു. രണ്ട് ദിവസം നീണ്ടു നിൽക്കുന്ന ശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,ഗണിത ശാസ്ത്ര,ഐ ടി,പ്രവർത്തി പരിചയമേള ആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. സ്കൂൾ ബോർഡ് പ്രസിഡൻ്റ് ഫാദർ എൽദോസ് പുൽപ്പറമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആശ അജിൻ,പഞ്ചായത്ത് മെമ്പർമാരായ സാറാമ്മ ജോൺ,സണ്ണി വർഗീസ്,ബിജി പി ഐസക്,ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ സുധീർ കെ പി, ബി പി സി സജീവ് കെ ബി,കൽക്കുന്നേൽ മോർ ഗീവർഗീസ് സഹദാ പള്ളി സഹ വികാരി ഫാദർ എൽദോസ് തോമ്പ്രയിൽ,സ്കൂൾ പ്രിൻസിപ്പാൾ ജീന കെ കുര്യക്കോസ്,മാനേജർ കെ കെ സുരേഷ്,പള്ളി ട്രസ്റ്റിമാരായ മാത്യു വർഗീസ്,ജോയി കെ പി,സെന്റ് ജോർജ്ജ് ഇ എം യു പി എസ് മാനേജർ സജി വർഗീസ്,എച്ച് എം നൂബി വർഗീസ്,ജി എൽ പി എസ് എച്ച് എം ഷാലി വി എം,പി റ്റി എ പ്രസിഡന്റ് എൽദോസ് കെ കുര്യാക്കോസ്,ജി എൽ പി എസ് പി റ്റി എ പ്രസിഡന്റ് റിയാസ് കെ എം,എം പി റ്റി എ ചെയർപേഴ്സൺ ഹണി മീരാൻ,അധ്യാപകർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.


























































