കോതമഗലം: ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ഏജൻസിയായ നാസ യുടെ നേതൃത്വത്തിൽ ബഹിരാകാശ സംബന്ധമായ പുത്തൻ കണ്ടെത്തലുകളെ പ്രോത്സാഹിപ്പിക്കുക, ജനപങ്കാളിത്തം ഉറപ്പാക്കുക എന്നീ ഉദ്ദേശങ്ങളോടെ 2012 ഏപ്രിൽ മുതൽ ഓൺലൈനായും നേരിട്ടും ആരംഭിച്ച സ്പേസ് ഹാക്കത്തോൺ ഈ വർഷം ഒക്ടോബർ 1, 2 തീയതികളിലായി ലോകമൊ ട്ടാകെ നടത്തപ്പെടുന്ന സ്പേസ് ആൻഡ് സയൻസ് ഹാക്കത്തോൺ ഇത്ത വണ കേരളത്തിൽ മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിന്. “സ്പേസ് ആപ്പുകളിൽ ഒന്നിനുകൂടി സ്ഥാനമുണ്ട്’ എന്ന ആശയത്തോടെയാണ് മേക്ക് സ്പേസ് എന്ന ആശയത്തിൽ നാസ 2022 ൽ ഹാക്കത്തോൺ സംഘ ടിപ്പിക്കുന്നത്. ഐ.എസ്.ആർ.ഒ. അടക്കം നിരവധി സംഘടനകളുടെ പങ്കാളിത്തത്തോടെയാണ് നടത്തപ്പെടുന്നത്. വി.എസ്.എസ്.സി. എയ്റോസോൾസ്ട്രെസ് ഗ്യാസസ് ആൻഡ് റേഡിയേറ്റീവ് ഫോഴ്സിംഗ് ബ്രാഞ്ച് സ്പേസ് ഫിസിക്സ് ലബോറട്ടറി തലവൻ ഡോ. എസ് സുരേഷ് ബാബു മുഖ്യാതിഥി ആകും. കേരളത്തിലകത്തും പുറത്തും ഉള്ള സ്കൂൾ വിദ്യാർത്ഥികൾ മുതൽ പ്രൊഫണലുകൾ വരെ ഉള്ള ആർക്കും ഈ പ്രോഗ്രാമിന്റെ ഭാഗമാകാവുന്ന താണ്. ആഗോളതലത്തിൽ വിജയികൾക്ക് നാസയുടെ ഒരു മിഷൻ ലോഞ്ചിം നേരിൽ കാണാനുള്ള അവസരം ലഭിക്കുന്നതായിരിക്കും.
എം. എ. എഞ്ചി.കോളേജിന്റെ വജ്ര ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്ന പരിപാടികളുടെ ആരംഭമായിട്ടാണ് കോളേജിലെ സ്പേസ് ക്ലബ് ആയ എയ്റോസ്പേസ് ഇന്ററസ്റ്റഡ് സ്റ്റുഡന്റ്സ് അസ്സോസ്സിയേഷന്റെ നേതൃത്വത്തിൽ സ്പേസ് ഹാക്കത്തോൺ 2022 സംഘടിപ്പിക്കുന്നത് എന്ന് കോളേജ് അസ്സോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ്, കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ്, സ്പേസ് ക്ലബ് കൺവീനർ ഡോ. റോജ അബ്രഹാം രാജു ക്ലബ് സെക്രട്ടറി മിൻഷിജ പി എം, സ്പേസ് ആപ്സ് ലോക്കൽ തലവൻ അരവിന്ദ് ശേഖർ ജെ ബി എന്നിവർ അറിയിച്ചു.