കോതമംഗലം : കോതമംഗലത്ത് വിവിധ സ്ഥലങ്ങളിൽ പൊലീസ് മിന്നൽ പരിശോധനയിൽ അനധികൃത മണ്ണ് എടുപ്പ് സംഘങ്ങളുടെ നിരവധി വാഹനങ്ങൾ പിടിയിൽ. ഭൂതത്താൻകെട്ട് , കീരമ്പാറ മേഖലകളിൽ
അനധികൃത മണ്ണ് ഖനനം നടത്തിയ അഞ്ച് വാഹനങ്ങൾ പൊലീസ് പിടികൂടി. രണ്ട് ജെ സി ബി യും മൂന്ന് ടിപ്പറുകളും എസ് എച്ച് ഓ അനിഷ് ജോയിയുടെ നേത്യത്വത്തിലുള്ള പൊലീസ് സംഘവും കസ്റ്റഡിയിലെടുത്തത്.
കഴിഞ്ഞ ദിവസം നെല്ലിക്കുഴിയിൽ നിന്നും പൊലീസ് വാഹനങ്ങൾ പിടികൂടിയിരുന്നു.
