കോതമംഗലം :ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ യൽദോ മാർ ബസേലിയോസ് ബാവായുടെ 337 – മത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് പരി. ബാവ ഭാരതത്തിൽ കപ്പലിറങ്ങിയ കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ നിന്നും കോതമംഗലത്തേക്ക് നടത്തിയ പതാക പ്രയാണം സമാപിച്ചു.
തലശ്ശേരി തുറമുഖത്ത് ( മാർ ബസേലിയോസ് നഗർ ) തലശേരി നഗരസഭാ കൗൺസിലർ ജ്യോതിസ് കുമാർ പതാക പ്രയാണ യാത്ര ഫ്ലാഗ് ഓഫ് ചെയ്ത പ്രയാണത്തിന് ഇന്ന് വൈകിട്ട് തങ്കളം ജംഗ്ഷനിൽ സ്വീകരണം നൽകി.
ആന്റണി ജോൺ എം. എൽ. എ, മുൻസിപ്പൽ കൗൺസിലർമാരായ എ. ജി. ജോർജ്, കെ. എ. നൗഷാദ്, പ്രവാസി അഷറഫ്, തലശ്ശേരി പള്ളി വികാരി ഫാ. ഷിജോ താന്നിയം കട്ടയിൽ, ഫാ. വികാസ് വടക്കൻ,
ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ, സഹ വികാരി മാരായ ഫാ. ജോസ് തചെത്ത് കുടി, ഫാ എലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവട്ട്, ഫാ. ബേസിൽ ഇട്ടിയാനിക്കൽ, ഫാ. വികാസ് വടക്കൻ, ട്രസ്റ്റിമാരായ സി ഐ. ബേബി, ബിനോയ് മണ്ണൻ ചേരിൽ, ജോമോൻ പാലക്കാടൻ, പി. വി. പൗലോസ്, ബേബി ആഞ്ഞിലിവേലിൽ, മാനേജിങ് കമ്മിറ്റി അംഗങ്ങൾ, ഭക്ത സംഘടന പ്രവർത്തകർ എന്നിവർ പങ്കെടുത്തു.
ജാഥ ക്യാപ്റ്റൻ ഫാ. ഷിജോ താന്നിയം കാട്ടയിലിനെ ആന്റണി ജോൺ എം. എൽ. എ. ഹാരാർപ്പണം ചെയ്തു സ്വീകരിച്ചു. പള്ളിവാസലിൽ നിന്നും ചായചിത്ര പ്രയാണം നാളെ രാവിലെ ആരംഭിച് വൈകിട്ട് 5 മണിക്ക് കോതമംഗലത്ത് എത്തിച്ചേരും.