Connect with us

Hi, what are you looking for?

EDITORS CHOICE

ഇളങ്ങവം സർക്കാർ സ്കൂളിനായി 30 വർഷം ജീവിതം സമർപ്പിച്ച് അലിയാർ മാഷ് വ്യത്യസ്തനായി

  • കെ.എ. സൈനുദ്ദീൻ

കോതമംഗലം : പ്രതിബദ്ധതയോടെ ജോലി ചെയ്യേണ്ട മേഖലയാണ് അദ്ധ്യാപക ജോലിയെന്ന് ഒരു സർക്കാർ സ്കൂളിൽ തന്നെ 30 വർഷക്കാലം അദ്ധ്യാപക
ജോലിയിലിരുന്ന പി. അലിയാർ മാഷ് പറഞ്ഞു. കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി പഞ്ചായത്തിൽ ഇളങ്ങവം ഗവൺമെന്റ് എൽ പി സ്കൂളിലാണ് അലിയാർ മാഷ് 30 വർഷക്കാലം സേവനം ചെയ്തത്. 1992 ജൂൺ 6 നാണ് ഇളങ്ങവം സ്കൂളിൽ അദ്ധ്യാപകനായി നിയമിതനായത്. 2022 മെയ് 31 ന് വിരമിക്കും വരെ ഇതേ സ്കൂളിൽ അദ്ധ്യാപകനായിരുന്നു. ഇതിൽ 16 വർഷം അദ്ധ്യാപകനായും 14 വർഷം ഹെഡ് മാസ്റ്ററായും പ്രവർത്തിച്ചു. 1985 ൽ ഔദ്യോഗിക ജീവിതം ആരംഭിച്ചു വെങ്കിലും ശരിക്കും ജീവിതം സമർപ്പിച്ചത് ഇളങ്ങവം സ്കൂളിനു വേണ്ടിയായിരുന്നു.

ഒരു ഗ്രാമത്തിലെ ഒരു സാധാരണ സർക്കാർ എൽ പി സ്കൂളിനെ ആധുനിക സജ്ജീകരണങ്ങളുള്ള സ്കൂൾ ആക്കി മാറ്റാൻ തന്റെ 30 വർഷക്കാലത്തെ ഓരോ ദിനങ്ങളും സമർപ്പിച്ചു. സഹ അദ്ധ്യാപകരെയും പി ടി എ അംഗങ്ങളെയും വിദ്യാർത്ഥികളെയും ഒരുമിപ്പിച്ച്‌ നിർത്താൻ ഭാഗ്യവും അലി മാഷിനു തുണയായി .
പഠനത്തിലും കലാ – കായിക രംഗത്തും എൽ കെ ജി മുതൽ നാലാം ക്ലാസുവരെയുള്ള വിദ്യാർത്ഥികളെ നയിക്കാൻ അലിയാർ മാഷ് തന്റേതായ ശൈലികൾ ഫലത്തിൽ വരുത്തി.

രാപകൽ നീളുന്ന സ്കൂൾ വാർഷികാഘോഷങ്ങളിൽ വ്യത്യസ്തമായ പരിപാടികൾ അരങ്ങേറി.
വിദ്യാർത്ഥികളും അദ്ധ്യാപകരും പി റ്റി എ അംഗങ്ങളും നാട്ടുകാരും കഥാപാത്രങ്ങളായ 12 ടെലിഫിലിമുകൾ സ്കൂളിലെ ഓരോ വാർഷികാഘോഷ ദിനങ്ങളിൽ പ്രദർശിപ്പിച്ചു. സ്കൂളിലെ പൂർവ വിദ്യാർത്ഥിയായ കെ എസ് സന്തോഷ് കുമാറാണ് ടെലി ഫിലിമുകളുടെ ചിത്രീകരണത്തിനും പ്രദർശനത്തിനും ചുക്കാൻ പിടിച്ചത്. വിദ്യാർത്ഥികൾക്കും സമൂഹത്തിനും മാതൃക പരമായ സന്ദേശം നൽകുന്ന പ്രമേയങ്ങളാണ് കഥക്കായി തെരഞ്ഞെടുത്തത്. ടെലി ഫിലിമുകളുടെ പ്രദർശനത്തിന് സാക്ഷിയാകാൻ നാട് ഒന്നാകെ സ്കൂൾ അങ്കണത്തിലേക്ക് ഒഴുകിയെത്തി. സ്കൂൾ അങ്കണത്തിൽ കരനെൽ കൃഷിയും പച്ചക്കറി കൃഷിയും ആദ്യമായി പരീക്ഷിച്ച്‌ വിജയിപ്പിച്ച സർക്കാർ സ്കൂൾ അലിയാർ മാഷിന്റെ ഇളങ്ങവം സ്കൂളാണ്.

നിരവധി പരിശീലന ക്ലാസുകളും വ്യത്യസ്തങ്ങളായ മോട്ടിവേഷൻ ക്ലാസുകളും പ്രഗൽഭരെ പങ്കെടുപ്പിച്ച്‌ വിദ്യാർത്ഥികൾക്കായി നടത്തി.
ഒരു മനുഷ്യൻ ജീവിത വിജയത്തിലെത്താൻ തുടക്കമിടുന്നത് തന്റെ എൽ പി സ്കൂൾ വിദ്യാഭ്യാസ ആരംഭത്തിലാണെന്നും മാതൃക പരമായ വിദ്യാഭ്യാസം നൽകാൻ എൽ പി സ്കൂൾ അദ്ധ്യാപകർക്ക് ബാധ്യതയുണ്ടെന്നും അലിയാർ മാഷ് പറയുന്നു. തന്റെ കടമ നിറവേറ്റിയെന്ന സംതൃപ്തിയോടെയാണ് ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിച്ചതെന്ന് വാരപ്പെട്ടി മൈലൂർ പാലിയത്ത് പി അലിയാർ മാഷ് പറഞ്ഞു.
മാതാപിതാക്കളും ഭാര്യയും മക്കളുമടങ്ങുന്ന കുടുംബത്തിന്റെ ആശ്രയമായി കഴിയുബോഴും തന്റെ ജീവിതം ഇളങ്ങവം സർക്കാർ എൽ പി സ്കൂളിലാണ് സിംഹഭാഗവും മാഷ് ജീവിച്ചത്.

30 വർഷത്തിനിടയിൽ തന്റെ കൺമുന്നിലൂടെ സ്കൂളിൽ നിന്നും പഠനം കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളിൽ പ്രശസ്തരും സാധാരണക്കാരുമടങ്ങുന്നവരുടെ നീണ്ട നിര തന്നെയുണ്ട്. സ്കൂൾ ഔദ്യോഗിക ജീവിതത്തിൽ നിന്നും വിരമിച്ചിട്ടും വിദ്യാർത്ഥികളുടെയും അദ്ധ്യാപകരുടെയും ക്ഷേമാന്വേഷണങ്ങളിൽ പങ്കാളിയായി വിശ്രമ ജീവിതവും ഇളങ്ങവം സ്കൂളിനായി സമർപ്പിച്ച് അവരിലൊരാളായി അലിയാർ മാഷ് ജീവിക്കുന്നു.

പടം: ഇളങ്ങവം ഗവൺമെന്റ് എൽ പി സ്കൂളിലെ ഹെഡ് മാസ്റ്ററായിരുന്ന പി അലിയാർ വിദ്യാർത്ഥികളോടൊപ്പം

You May Also Like

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ മേഖലയിൽ വിവിധ സ്ഥലങ്ങളിലായി 8 ഹൈ മാസ്റ്റ്...

NEWS

കോതമംഗലം : മാർ അത്തനേഷ്യസ് കോളേജിൽ ഇംഗ്ലീഷ്, ഹിസ്റ്ററി, ഹിന്ദി, ഫിസിക്സ്‌, കെമിസ്ട്രി,ബോട്ടണി,സൂവോളജി, മാത്തമാറ്റിക്സ്, ബി. വോക് ഡാറ്റ അനലിറ്റിക്സ് & മെഷീൻ ലേർണിങ്, എന്നീ ബിരുദ പ്രോഗ്രാമുകളിലും,ഇംഗ്ലീഷ്,ഫിസിക്സ്‌, സൂവോളജി, സ്റ്റാറ്റിസ്റ്റിക്സ്,എം. കോം....

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലെ 5 വാർഡുകൾ അടങ്ങിയ വടാട്ടുപാറ പ്രദേശത്തെയും കുട്ടമ്പുഴയേയും തമ്മിൽ ബന്ധിപ്പിക്കുന്ന കുട്ടമ്പുഴ ടൗണിലെ ബംഗ്ലാവ് കടവിൽ പാലം നിർമ്മിക്കണമെന്ന ആവശ്യം ശക്തമാകുന്നു. കുട്ടമ്പുഴയേയും വടാട്ടുപാറയേയും തമ്മിൽ ബന്ധിപ്പിക്കുന്ന...

NEWS

കോതമംഗലം : കോതമംഗലത്തെ കലാകാരന്മാരുടെ സംഘടനയായ കോതമംഗലം കലാ കൂട്ടായിമ (3K) 2024-2025 വർഷത്തെ SSLC- PLUS TWO വിദ്യാർത്ഥികൾക്കുള്ള വിദ്യാഭ്യാസ മികവിന് ആദരം നൽകി. കലാ കൂട്ടായിമ പ്രസിഡന്റ് ശ്രീ ബാലു...

NEWS

കോതമംഗലം : വൈ എം സി എ മൂവാറ്റുപുഴ റീജിയൺ 2025 – 26 വർഷത്തെ പ്ലാനിങ് ഫോറവും ഡയാലിസിസ് സഹായത യോജന പദ്ധതിയുടെ ഉദ്ഘാടനവും സംഘടിപ്പിച്ചു. പ്ലാനിങ് ഫോറത്തിന്റെ ഉദ്ഘാടനം ആന്റണി...

ACCIDENT

പോത്താനിക്കാട്: സ്വകാര്യ ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന ഓട്ടോറിക്ഷ ഡ്രൈവര്‍ മരിച്ചു. കടവൂര്‍ മലേക്കുടിയില്‍ ബിജു(43) ആണ് ശനിയാഴ്ച രാത്രി തൊടുപുഴ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. കക്കടാശ്ശേരി-കാളിയാര്‍...

NEWS

കോതമംഗലം: കോതമംഗലം നഗരസഭ 1, 31 വാർഡുകളിലെ എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള കൗൺസിലേഴ്‌സ് എക്‌സലന്റ് വിദ്യാഭ്യാസ അവാർഡ് വിതരണവും, മാർ ബസേലിയോസ് മെഡിക്കൽ മിഷൻ...

NEWS

കോതമംഗലം :കോതമംഗലം മണ്ഡലത്തെ പ്രകാശ ഭരിതമാക്കുവാൻ ആന്റണി ജോൺ എം എൽ എ നടപ്പിലാക്കി വരുന്ന വെളിച്ചം പദ്ധതിയുടെ ഭാഗമായി നെല്ലിക്കുഴി പഞ്ചായത്തിലെ 314 ജംഗ്ഷനിൽ സ്ഥാപിച്ച ഹൈ മാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്...

NEWS

കോതമംഗലം : കോതമംഗലം നഗരസഭയിലെ 3,4 വാർഡുകളുടെ വർഷങ്ങളായിട്ടുള്ള കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനായി  കരിങ്ങഴ കുടിവെള്ള പദ്ധതിയുടെ നിർമ്മാണോദ്ഘാടനം ആന്റണി ജോൺ എം എൽ എ യുടെ അദ്ധ്യക്ഷതയിൽ ബഹു.സഹകരണ, തുറമുഖ, ദേവസ്വം...

ACCIDENT

പോത്താനിക്കാട് : കക്കടാശ്ശേരി-കാളിയാര്‍ റോഡില്‍ പൈങ്ങോട്ടൂര്‍ ആയങ്കര മൃഗാശുപത്രിക്ക് സമീപം സ്വകാര്യ ബസും ഓട്ടോറിക്ഷയും തമ്മില്‍ കൂട്ടിയിടിച്ച് ഓട്ടോറിക്ഷ യാത്രക്കാരിയായ വീട്ടമ്മ മരിച്ചു. മകളുടെ ഭര്‍ത്താവിനും കൊച്ചുമകള്‍ക്കും പരുക്കേറ്റു. കോഴിപ്പിള്ളി പാറച്ചാലിപ്പടി കുര്യപ്പാറ...

NEWS

കോതമംഗലം :കറുകടത്ത് വിളവെടുക്കാറായ റംബുട്ടാൻ മരം സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി.മാധ്യമ പ്രവർത്തകനും, എഴുത്തുകാരനുമായ കറുകടം കുന്നശ്ശേരിയിൽ കെ. പി. കുര്യാക്കോസിന്റെ പുരയിടത്തിലെ വിളവെടുക്കാറായ റമ്പൂട്ടാൻ മരമാണ് രാത്രിയുടെ മറവിൽ അതിക്രമിച്ച് കയറി...

error: Content is protected !!