കോതമംഗലം : മാർ അത്തനേഷ്യസ് എഞ്ചിനീയറിംഗ് കോളേജിൽ 2019-2022 ബാച്ചിലേയും, 2020-2022 ബാച്ചിലേയും എം.സി.എ വിദ്യാർത്ഥികളുടെ പാസിംഗ് ഔട്ട് സെറിമണി ശനിയാഴ്ച കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിപ്രോ പ്രാക്ടീസ് ഹെഡ് കേരളയും കോളേജ് അലുമ്‌നിയും ആയ പ്രദീപ് പി. നായർ സർടിഫിക്കറ്റുകൾ വിതരണം ചെയ്തു. എ.പി.ജെ അബ്ദുൾ കാലം സാങ്കേതിക സർവകലാശാല രണ്ടാം റാങ്ക് ജേതാവ് നിവ്യ അലക്സ്, മൂന്നാം റാങ്ക് ജേതാവ് അനീറ്റ തോമസ് എന്നിവരെ കോളേജ് അസോസിയേഷൻ സെക്രട്ടറി ഡോ. വിന്നി വര്ഗീസ് ആദരിച്ചു.
ഐ.ബി.എം., ടി.സി.എസ്., കോഗ്നിസെന്റ്, ഇൻഫോസിസ് എന്നീ കമ്പനികളിലായി കാമ്പസ് പ്ലേസ്‌മെന്റിൽ എം.സി.എ. വിഭാഗത്തിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ജോലി ലഭിച്ചിട്ടുള്ളതാണ്. ശരാശരി 5.50 ലക്ഷം രൂപ മുതൽ 12.50 ലക്ഷം രൂപ വരെ ആണ് ജോലി ലഭിച്ചവരുടെ വാർഷിക ശമ്പളം. വകുപ്പ് മേധാവി പ്രൊഫ. ബിജു സ്കറിയ സ്വാഗതവും കോളേജ് പ്രിൻസിപ്പൽ ഡോ. ബോസ് മാത്യു ജോസ് അദ്ധ്യക്ഷപ്രസംഗവും പ്രൊഫ. സോണിയ അബ്രഹാം നന്ദിയും പറഞ്ഞു.