കോതമംഗലം : വിനോദയാത്രക്കിടയിൽ കുട്ടമ്പുഴ, ആനക്കയം ഭാഗത്ത്കുളിക്കാനിറങ്ങിയ രണ്ട് പേരെ കാണാതായി. എറണാകുളം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഒരു ചാരിറ്റബിൾ സംഘടനയിൽ നിന്നുള്ളവരാണ് വിനോദയാത്ര സംഘത്തിലുണ്ടായിരുന്നത്. കാൽ വഴുതി പുഴയിലേക്ക് വീണ ഒരാളെ രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരെ കാണാതാവുകയായിരുന്നു. പീറ്റർ, വൈശാഖ് എന്നിവരെയാണ് കാണാതായിരിക്കുന്നത്. ഒഴുക്കിൽപ്പെട്ട ഷിജുവിനെ വഞ്ചിക്കാരൻ രക്ഷപെടുത്തി. ഫയർഫോഴ്സ്, പോലീസ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
