കോതമംഗലം : ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്റ്റ് 318 – സി യുടെ പ്രോജക്റ്റായ നദി, തോട് ശുചീകരണത്തിന്റെ ഭാഗമായി ലയൺസ് ക്ലബ്ബ് കോതമംഗലം ഈസ്റ്റ് , കരിങ്ങഴ തോട് ശുചീകരിച്ചു. രാമല്ലൂർ , മുത്തം കുഴി റോഡിലെ കരിങ്ങഴ പാലത്തിനു ഭീഷണിയായും, നീരൊഴുക്കിനു തടസ്സമായും അടിഞ്ഞുകൂടിയ പ്ലാസ്റ്റിക്, വൃക്ഷ കമ്പുകൾ,മറ്റു മാലിന്യങ്ങളാണ് നീക്കം ചെയ്തത്. കുട്ടികൾ നീന്തൽപരിശീലനത്തിനും ,കുളിക്കുന്നതിനും ധാരാളം പേർ ഇവിടെ വരുന്നുണ്ട്. ഒറ്റപ്പെട്ട മഴയിൽ പോലും പാലത്തിലും, സമീപ പ്രദേശങ്ങളിലും വെള്ളം കയറുന്ന സ്ഥിതിയായിരുന്നു.
കോതമംഗലം ഈസ്റ്റ് ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ജോർജ് എടപ്പാറ, സെക്രട്ടറി ലൈജു ഫിലിപ്പ്, പ്രോജക്ട് കോ-ഓർഡിനേറ്റർ സജിത്ത് മലബാർ, വൈസ്.പ്രസി. ടോണി മാത്യു, ജോയിന്റ് സെക്രട്ടറി സജീവ് കെ.ജി, മേരീ ദാസൻ റ്റി.പി ഷാജി കെ. ഒ, എന്നിവർ ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കി.



























































