കോതമംഗലം :കേരള കർഷക അതിജീവന സംയുക്ത സമിതി എറണാകുളം ജില്ല സമിതി രൂപീകരണവും, ബഫർ സോൺ പ്രതിഷേധ സമ്മേളനവും തട്ടേക്കാട് സെന്റ്. മേരീസ് യാക്കോബായ സുറിയാനി പള്ളി പാരിഷ് ഹാളിൽ നടന്നു. സമിതി കേന്ദ്ര കമ്മിറ്റി അംഗവും, വെളിയൽച്ചാൽ സെന്റ്. ജോസഫ്‌സ് ഫെറൊന പള്ളി വികാരിയുമായ ഫാ. തോമസ് പറയിടം അധ്യക്ഷത വഹിച്ച യോഗം സമിതി ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ ഉത്ഹാടനം ചെയ്തു.
സമിതി കേന്ദ്ര കമ്മിറ്റി അംഗം ഫാ. സിബി ഇടപുളവൻ,
കോതമംഗലം രൂപത ചാൻസലർ ഫാ. ജോസ് കുളത്തൂർ, കുട്ടമ്പുഴ ജന സംരക്ഷണ സമിതി ചെയർമാൻ ഫാ.
ഫാ. ജോസ് ചീരപറമ്പിൽ, മെമ്പർ ഷിബു പൂയംകുട്ടി , വടാട്ടുപാറ ജന വന സംരക്ഷണ സമിതി വൈസ് പ്രസിഡന്റ് ജോസ് ഒറവലക്കുടി, തട്ടേക്കാട് സെന്റ്. മേരീസ് പള്ളി വികാരി ഫാ. എൽദോസ് ചെങ്ങമനാട്ട്,
കത്തോലിക്ക കോൺഗ്രസ് കോതമംഗലം രൂപത പ്രസിഡന്റ് ജോസ് പുതിയേടത്ത്, എസ്. എൻ. ഡി. പി. യൂണിയൻ പ്രതിനിധി കെ. വി. ദാസ് കാടായത്ത്
എന്നിവർ പ്രസംഗിച്ചു.
ബഫർ സോൺ വിഷയത്തിൽ ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കി കർഷകരെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.
എറണാകുളം ജില്ല സമിതി അംഗങ്ങളായി
ഫാ. തോമസ് പറയിടം, ഫാ. തോമസ് വട്ടതോട്ടത്തിൽ, ഫാ. അരുൺ വലിയ താഴത്ത്, ഫാ. ജോസ് ചീരപറമ്പിൽ, ഫാ. ആന്റണി മാളിയേക്കൽ, ഫാ. ജേക്കബ് വടക്കും പറമ്പിൽ,
ഫാ. ജോസ് ജോൺ പരണയിൽ, ഫാ. എൽദോസ് ചെങ്ങമനാട്ട്, ഫാ. ഷാജി തെക്കേകുടി,ഫാ. വര്ഗീസ് പുതുമനക്കുടി, ഫാ. ഡെന്നിസ് ഐക്കരകുടിയിൽ, അഡ്വ. ജോബി സെബാസ്റ്റ്യൻ, അഡ്വ. കെ. പി. വിൽസൺ, ജോമോൻ പാലക്കാടൻ, വര്ഗീസ് കദളിപറമ്പിൽ, ബെന്നി പാട്ടേരുകുടി, ബെന്നി വെട്ടിക്കൽ, ജോർജ് ആറ്റുപുറം, ബിജു കാരിയേലിൽ, ബെന്നി ജോൺ കൂറ്റപ്പാല, ജസ്റ്റിൻ മണ്ടോലിൽ, ബോബൻ റാത്ത പിള്ളിൽ, സിബി മറ്റത്തിൽ, ജോസ് കച്ചിറയിൽ, ജോബി പ്ലാപിള്ളിൽ, ജോയി എലിച്ചിറ
എന്നിവരെ തെരഞ്ഞെടുത്തു.
തുടർ സമര പരിപാടികളുടെ ഭാഗമായി കുട്ടമ്പുഴ, കീരമ്പാറ പഞ്ചായത്തുകളിലെ വിവിധ സ്ഥലങ്ങളിൽ പ്രതിഷേധ പരിപാടികളും, ബോധവത്കരണ പരിപാടികളും നടത്തുന്നതിന് യോഗം തീരുമാനിച്ചു.