കോതമംഗലം: രാജ്യം 75 ആം സ്വാതന്ത്ര്യം ആഘോഷിക്കുമ്പോൾ രാജ്യം ആഗ്രഹിക്കുന്നത് സ്വാതന്ത്രമാണ്. ഇന്ത്യയിൽ ഇന്ന് ഭരണഘടന ജനതയ്ക്ക് നൽകുന്ന ആവിഷ്ക്കാര സ്വാതന്ത്രം വരെ ധ്വംസിക്കപ്പെടുകയാണന്ന് പാണക്കാട് സയ്യിദ് ഹൈദരലി ഷിഹാബ് തങ്ങൾ പറഞ്ഞു. ഡി സി സി പ്രസിഡൻ്റ് മുഹമ്മദ് ഷിയാസ് നയിക്കുന്ന നവ സങ്കല്പ്പദയാത്ര കറുകടം ഷാപ്പുംപടി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടങ്ങൾ ഇന്ന് ജനങ്ങളുടെ സ്വാതന്ത്രം കവർന്നെടുക്കാൻ മത്സരിക്കുകയാണന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടും കേന്ദ്ര സർക്കാർ പുലർത്തുന്നത് വേട്ടയാടലിൻ്റെ രാഷ്ട്രീയമാണന്നും അദ്ദേഹം പറഞ്ഞു. നവ സങ്കല്പ് യാത്രയിൽ എത്തിയ മുനവ്വറലി ശിഹാബ് തങ്ങൾ ജാഥാ നായകൻ മുഹമ്മദ് ഷിയാസിന് പതിനീർ പുഷ്പങ്ങൾ സമ്മാനിച്ചു. കോതമംഗലം ഗാന്ധിസ്ക്വയറിൽ നിന്നും ആരംഭിച്ച പദയാത്ര പതിനാല് കിലോമീറ്ററുകൾ പിന്നിട്ട് മുവാറ്റുപുഴ ഗാന്ധിസ്ക്വയറിൽ സമാപിക്കും.
ആയിരത്തോളം ആളുകളാണ് മൂന്നാം ദിവസമായ ഇന്ന് യാത്രയിൽ പങ്കെടുക്കുന്നത്. ജാഥാ നിയകൻ ഡി സി സി പ്രസിഡൻറ് മുഹമ്മദ് ഷിയാസിന് കോതമംഗലത്ത് പ്രവർത്തകർ വാഴക്കുല നൽകി സ്വീകരിച്ചു.
യോഗത്തിൽ ഡീൻ കുര്യാക്കോസ് എം.പി, മ്യാത്യു കുഴൽ നാടൻ എം എൽ എ, ഷിബു തെക്കുംപുറം, നേതാക്കളായ കെ.പി ബാബു, ജെയ്സൺ ജോസഫ്, ഐ കെ രാജു, ടോണി ചമ്മിണി, അജിത്ത് അമീർ ബാവ ,എം പി ശിവദത്തൻ എം പി, എ ജി ജോർജ്, അബു മൊയ്തീൻ, എബി എബ്രഹാം, എൻ ആർ ശ്രീകുമാർ , ബാബു പുത്തനങ്ങാടി, ലത്തീഫ് ഇടപ്പള്ളി, പി.എം ഹാരിസ്, കെ.എം പരീത്, ബിനീഷ് പുല്യാട്ടിൽ, കെ ടി പൗലോസ്, ഷാഹിന പാലക്കാട്ട്, സിൻഡ്ര ജേക്കബ്, ഇ.വി കുര്യൻ, പി.എം നജീബ്, എം.എസ് സജീവൻ, കെ.പി റോയ്, ബിന്ദു കുര്യാക്കോസ്, ജിജി സാജു എന്നിവർ പങ്കെടുത്തു.