കോതമംഗലം : കോതമംഗലം താലൂക്കിലെ വിവിധ പ്രദേശങ്ങളിൽ കനത്ത കാറ്റിൽ നാശം സംഭവിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും
നഷ്ടപരിഹാരവും ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ട് കിസാൻ സഭ നേതാക്കൾ റവന്യൂ വകുപ്പ് മന്ത്രി കെ രാജനും കൃഷി വകുപ്പ് മന്ത്രി പി പ്രസാദിനും
നിവേദനങ്ങൾ നൽകി. ജൂലൈ മാസം പതിമൂന്നാം തീയതി
രാവിലെ പത്തരയോടെയാണ് കോതമംഗലം മുനിസിപ്പാലിറ്റിയിലെ തങ്കളം, മലയൻകീഴ്,
കൊമേന്തപ്പടി, വലിയ പാറ, കുത്തു കുഴി, നെല്ലിക്കുഴി പഞ്ചായത്തിലെ തൃക്കാരിയൂർ, കവളങ്ങാട് പഞ്ചായത്തിലെ നെല്ലിമറ്റം, ഉപ്പുകുളം, കവളങ്ങാട് എന്നീ പ്രദേശങ്ങളിൽ അപ്രതീക്ഷമായി ചുഴിലിക്കാറ്റിൽ ഉണ്ടായത്.
കോടി കണക്കിന് രൂപയുടെ നഷ്ടമാണ് കോതമംഗലം താലൂക്കിൽ സംഭവിച്ചത്.
വീടുകൾ പൂർണ്ണമായി തകർന്നവർക്ക് പുതിയ വീട് പണിയുന്നതിനും ഭാഗികമായി കേട് സംഭവിച്ച വീടുകൾക്ക് അറ്റകുറ്റപണി നടത്തുന്നതിനും
കൃഷിനാശം സംഭിച്ച കർഷകർക്ക് ഇൻഷുറൻസ് പരിരക്ഷയും നഷ്ടപരിഹാരവും അടിയന്തിരമായി നൽകണമെന്നും കിസാൻ സഭ ആ വശ്യപ്പെട്ടു. ഫലവൃക്ഷങ്ങളായ
റംമ്പൂട്ടാൻ ,പപ്പായ, പ്ലാവ്, മാവ്, തുടങ്ങിയവ വരുമാന മാർഗ്ഗമായി കൃഷി ചെയ്ത
കർഷകർക്ക് നിലവിൽ ഇൻഷുറൻസ് ചെയ്യാനോ, നഷ്ടപരിഹാരം ലഭിക്കുന്നതിനോ സംവിധാന മില്ല. ഈ വിഭാഗത്തിൽപ്പെട്ട ഫല വ്യക്ഷങ്ങൾക്ക്
കൃഷി നാശം സംഭവിച്ചാൽ നഷ്ടപരിഹാരം ലഭിക്കുന്നതിന് ഓൺ ലൈൻ രജിസ്റ്റർ ചെയ്യുന്ന അഗ്രികൾച്ചർ ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്‌റ്റമായ എയിംസ് പോർട്ടലിൽ (എ ഐ എം എസ്)അതർ ഫ്രൂട്ട് സ് എന്നല്ലാതെ മറ്റു വിശദമായ വിവരങ്ങളില്ല. ഫല വ്യക്ഷത്തിന്റെ പ്രായമോ, നഷ്ടപരിഹാരതുകയോ, ഇനങ്ങളോ നിലവിൽ രേഖപ്പെടുത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ലക്ഷകണക്കിന് രൂപയുടെ നഷ്ടം നേരിട്ട കർഷകരെ സഹായിക്കാൻ
അടിയന്തിരമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് ഇടപെടണമെന്നും കിസാൻ സഭ നൽകിയ നിവേദനത്തിൽ ആ വശ്യപ്പെട്ടു.
കിസാൻ സഭ ജില്ലാ പ്രസിഡന്റും സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ ഇ കെ ശിവൻ,
സി പി ഐ കോതമംഗലം മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി,കി സാൻ സഭ കോതമംഗലം മണ്ഡലം സെക്രട്ടറി എം എസ് അലിയാർ, സി പി ഐ കോതമംഗലം മുനിസിപ്പൽ ലോക്കൽ സെക്രട്ടറി അഡ്വ. മാർട്ടിൻ സണ്ണി, കർഷകനായ വേണു വി നായർ എന്നിവരടങ്ങിയ സംഘമാണ് നിവേദനങ്ങൾ നൽകിയത്. നഷ്ടപരിഹാരം നൽകുന്നതിന് കൃഷി വകുപ്പും റവന്യൂ വകുപ്പും ധനകാര്യ വകുപ്പും അലോചിച്ച് ഉടൻ പരിഹാരം കാണുമെന്ന് മന്ത്രിമാർ ഉറപ്പ് നൽകിയതായി കിസാൻ സഭ നേതാക്കൾ പറഞ്ഞു.
പടം : കൃഷി വകുപ്പ് മന്ത്രി പി പ്രസാദിന് കിസാൻ സഭ ജില്ലാ പ്രസിഡന്റ് ഇ കെ ശിവൻ നിവേദനം നൽകുന്നു