Connect with us

Hi, what are you looking for?

NEWS

ഇഞ്ചത്തൊട്ടി പാലം: ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ.

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിനു വേണ്ടി സമർപ്പിച്ചിരുന്ന 5.9 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ വ്യക്തമാക്കി.ഇത് സംബന്ധിച്ച ആന്റണി ജോൺ എം എൽ എ യുടെ നിയമസഭ ചോദ്യത്തിന് മറുപടി പറയുമ്പോൾ ആണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.കോതമംഗലം മണ്ഡലത്തിലെ കുട്ടമ്പുഴ – കീരംപാറ പഞ്ചായത്തുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിന്റെ സ്ഥിതി സംബന്ധിച്ചും,പ്രദേശത്തെ ടൂറിസം രംഗത്തും ഗതാഗത രംഗത്തും വലിയ വികസന സാധ്യതയുള്ള പ്രസ്തുത പാലം പ്രദേശവാസികളുടെ വളരെ കാലമായിട്ടുള്ള ആവശ്യമാണെന്നും എം എൽ എ സഭയുടെ ശ്രദ്ധയിൽ പെടുത്തി.2020-21 ബഡ്ജറ്റ് പ്രൊപ്പോസലിൽ 20 കോടി രൂപയുടെ പദ്ധതിയായി പ്രൊപ്പോസൽ സമർപ്പിച്ചിട്ടുള്ള ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിന് അടിയന്തിരമായി ഭരണാനുമതി ലഭ്യമാക്കണമെന്നും എം എൽ എ നിയമസഭയിൽ ആവശ്യപ്പെട്ടു.

പാലം നിർമ്മാണവുമായി ബന്ധപ്പെട്ട് മണ്ണ് പരിശോധന പൂർത്തിയാക്കി ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയ്യാറാക്കി വരുന്നു.ഇതുമായി ബന്ധപ്പെട്ട് 5.9 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കിയിട്ടുണ്ട്.ഇൻവെസ്റ്റിഗേഷൻ പ്രവർത്തി പൂർത്തിയാക്കി റിപ്പോർട്ട് തയ്യാറാക്കി വരുന്നു.ഇൻവെസ്റ്റിഗേഷൻ റിപ്പോർട്ട് തയ്യാറാകുന്ന മുറയ്ക്ക് പൊതുമരാമത്ത് വകുപ്പ് / ഡിസൈൻ വിഭാഗം ഡ്രോയിങ്ങ് തയ്യാറാക്കുകയും അതിനനുസരിച്ച് ഡി പി ആർ തയ്യാറാക്കി ഭരണാനുമതി ലഭ്യമാക്കുന്നതിനുള്ള നാടപടികൾ വേഗത്തിലാക്കുമെന്നും മന്ത്രി പി എ മുഹമ്മദ് റിയാസ് ആന്റണി ജോൺ എം എൽ എ യെ നിയമസഭയിൽ അറിയിച്ചു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...