Connect with us

Hi, what are you looking for?

NEWS

‘അമ്മമ്മ’യുടെ കഥാകാരൻ ബഷീർ ദിനത്തിൽ സെൻറ് അഗസ്റ്റിൻസിലെ കുട്ടികൾക്കൊപ്പം.

കോതമംഗലം:  ബഷീർ ദിനത്തിൽ പാഠപുസ്തകത്തിലെ കഥാകാരനെ കുട്ടികൾക്ക് പരിചയപ്പെടാനായി. എട്ടാം ക്ലാസിലെ കേരള പാഠാവലി പാഠപുസ്തകത്തിലെ അനുഭവക്കുറിപ്പിന്റെ എഴുത്തനുഭവങ്ങളുമായി കഥാകൃത്ത് പി. സുരേന്ദ്രൻ ആണ് കോതമംഗലം സെൻറ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കണ്ടറി സ്കൂളിൽ സാഹിത്യ സമാജത്തിന്റെ ഈ വർഷത്തെ പ്രവർത്തന ഉദ്ഘാടനം നിർവഹിക്കാൻ എത്തിച്ചേർന്നത്.കുട്ടികളിൽ മാനുഷിക മൂല്യങ്ങൾ വളർത്തുന്നതിന് വായന സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികൾ തയ്യാറാക്കിയ ബഷീർ പതിപ്പ് പ്രകാശനം ചെയ്യുകയും അവർ വരച്ച അദ്ദേഹത്തിന്റെ ഛായാ ചിത്രം സമ്മാനിക്കുകയും ചെയ്തു.

ദുബായ് കെഎംസിസി സാഹിത്യ പുരസ്കാര ജേതാവായ അദ്ദേഹത്തെ പ്രധാനാധ്യാപിക സിസ്റ്റർ റിനി മരിയ പൊന്നാടയണിയിച്ചു ആദരിച്ചു. PTA പ്രസിഡന്റ്‌ സോണി മാത്യു പാമ്പക്കൽ, എം പി ടി എ പ്രസിഡന്റ് ഷാനി മാർട്ടിൻ, അദ്ധ്യാപകരായ സിസ്റ്റർ ജൂലി,ടിഷു ജോസഫ് , ജിൽസി മാത്യു, വിദ്യാർത്ഥി പ്രതിനിധി അന്ന എം എൽദോ എന്നിവർ സംസാരിച്ചു.

You May Also Like

NEWS

കോതമംഗലം മാർ ബേസിൽ സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണ കൂട്ടം 2K24 തുടക്കമായി.സ്പോർട്സ് അക്കാദമിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന വർണ്ണക്കൂട്ടം 2K24 സപ്തദിന ക്യാമ്പ് മുൻ പ്രിൻസിപ്പൽ ജോർജ് മാത്യു ഉദ്ഘാടനം ചെയ്തു....

NEWS

കോതമംഗലം:  നെല്ലിക്കുഴി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡന്റല്‍ സയന്‍സിലെ 12 ാമത് ബിരുദദാനം ഡോ. കെ. ചിത്രതാര ഉദ്ഘാടനം ചെയ്തു. ഇന്‍സ്റ്റിറ്റൂട്ട് ഗ്രൂപ്പ് ചെയര്‍മാര്‍ കെ.എം പരീത് അധ്യക്ഷനായി. കേരള യൂണിവേഴ്‌സിറ്റി ഓഫ്...

NEWS

കോതമംഗലം: താലൂക്കിലെ മാതിരപ്പിള്ളി കരയിൽ രോഹിത് ഭവൻ വീട്ടിൽ രോഹിത് പ്രകാശിൻ്റേയും ആതിരയുടേയും മകനും കോതമംഗലം ഗ്രീൻവാലി പബ്ലിക് സ്ക്കൂൾ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയുമായ ആരൺ ആർ. പ്രകാശ് ആണ് ഈ വരുന്ന...

NEWS

കോതമംഗലം:  വിദ്യാഭ്യാസ ഉപജില്ലയിൽ നിന്നും വിരമിക്കുന്ന പ്രൈമറി വിഭാഗം പ്രധാന അധ്യാപകരുടെയും ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സീനിയർ സൂപ്രണ്ട് എന്നിവർക്കുള്ള യാത്രയയപ്പ് സമ്മേളനം ഹെഡ്മാസ്റ്റർ ഫോറത്തിന്റെ ആഭിമുഖ്യത്തിലാണ് നടന്നത്. കോതമംഗലം പിഡബ്ല്യുഡി റസ്റ്റ്...