പിണ്ടിമന : പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും, മറ്റ് കാർഷിക വിളകളും, വിത്തിനങ്ങളും കൃഷിക്ക് അനിയോജ്യ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം ചെയ്യുന്നതിനും അതിലൂടെ കാർഷികോല്പാദനം വർദ്ധിപ്പിക്കുന്നതിനും കർഷകരുടെ ഉല്പന്നങ്ങൾ വിറ്റഴിക്കുന്നതിനും വേണ്ടിയാണ് ഞാറ്റുവേല ചന്ത സംഘടിപ്പിച്ചത്. പന്നിയൂർ 1, കരിമുണ്ട ഇനത്തിൽപെട്ട വേരുപിടിപ്പിച്ച കുരുമുളക് വള്ളികളും, പച്ചക്കറി വിത്തുകളും സൗജന്യമായി വിതരണം ചെയ്തു.
അത്യുല്പാദനശേഷിയുള്ള പ്ലാവ്, റംമ്പൂട്ടാൻ, മാവ്, തെങ്ങിൻ തൈകൾ, മാംഗോസ്റ്റിൻ തുടങ്ങിയ നടീൽ വസ്തുക്കൾ ഞാറ്റുവേല ചന്തയിലൂടെ വിറ്റഴിച്ചു.കൂടാതെ കർഷകരുടെ നടീൽ വസ്തുക്കളായ കാസർഗോഡൻ, ഷിമോഗ കമുകിൻ തൈകളും, കിസാൻ മിത്ര ഗ്രൂപ്പിൻ്റെ മൂല്യവർദ്ധിത ഉല്പന്നങ്ങളായ വിവിധയിനം അച്ചാറുകൾ, ചിപ്സുകൾ, ജ്യോതി വനിതാ ഗ്രൂപ്പിൻ്റെ വിവിധയിനം ജൈവ പച്ചക്കറികൾ എന്നിവയും ഞാറ്റുവേല ചന്തയുടെ ഭാഗമായി വിപണനം ചെയ്തു. ഇതിനോടനുബന്ധിച്ച് വിവിധകാർഷികയന്ത്രങ്ങളുടെ പ്രദർശനവും നടത്തി.കൃഷിഭവന് സമീപം നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്ജെസ്സി.സാജു ഞാറ്റുവേല ചന്ത ഉത്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് ജെയ്സൺ ദാനിയേൽ അദ്ധ്യക്ഷത വഹിച്ചു.
സ്ഥിരം സമിതി അദ്ധ്യക്ഷ സിബി പോൾ, ഗ്രാമപഞ്ചായത്തംഗങ്ങളായ എസ്.എം.അലിയാർ, വിത്സൺ.കെ.ജോൺ, ലത ഷാജി, റ്റി.കെ കുമാരി,സണ്ണി വേളൂക്കര, ബെന്നി പുതുക്കയിൽ, സി.എഡിഎസ് പ്രസിഡൻ്റ് ഉഷ ശശിധരൻ,വൈസ് പ്രസിഡൻ്റ് മോളി ജോസഫ് ,രാധ മോഹനൻ,കാർഷിക വികസന സമിതിയംഗങ്ങൾ തുടങ്ങീയവർപങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.