Connect with us

Hi, what are you looking for?

NEWS

പ്രൊഫ. എം.പി. വർഗീസിന്റെ നൂറാം ജന്മവാർഷികാഘോഷത്തിന് തുടക്കമായി.

 

കോതമംഗലം : കലാലയങ്ങളുടെ രാജശില്പി പ്രൊഫ. എം.പി വർഗീസിന്റെ നൂറാമത് ജന്മദിന വാർഷികാഘോഷത്തിന് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിപാടികളോടെ തുടക്കം കുറിച്ചു. എം.എ കോളേജ് അസോസ്സിയേഷൻ ചെയർമാൻ മാത്യൂസ് മാർ അപ്രേം തിരുമേനിയുടെ അദ്ധ്യക്ഷതയിൽ ബസേലിയോസ് പൗലോസ് ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് കൂടിയ യോഗത്തിൽ ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്ക ബാവ ദീപം കൊളുത്തി ആരംഭിച്ച ചടങ്ങിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടന പ്രസംഗം നടത്തി. കോതമംഗലത്ത് ഇന്ന് നടപ്പായിരിക്കുന്ന വികസനം പ്രൊഫ. എം.പി. വർഗീസിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമാണെന്നും ഉന്നത വിദ്യാഭ്യാസരംഗത്ത് അദ്ദേഹം നൽകിയ സംഭാവനകൾ അതുല്യമാണെന്നും ആ രംഗത്ത് കേരളം മുന്നേറാനുണ്ടെന്നും അദ്ദേഹം ചിന്തിച്ചിരുന്നു എന്നും, അതിന് വേണ്ടി അക്ഷീണം പ്രയത്നിച്ചിരുന്ന മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ ഉമ്മൻചാണ്ടി സ്മരിച്ചു. അദ്ദേഹത്തിന്റെ ദീർഷവീക്ഷണം നടപ്പായിരുന്നു എങ്കിൽ ഇന്ന് നമ്മുടെ വിദ്യാർത്ഥികൾ യുക്രെയിനിൽ അനുഭവിച്ച ദുരവസ്ഥ ഉണ്ടാകുമായിരുന്നില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

യു.ജി.സി. മുൻ വൈസ് ചെയർമാൻ ഡോ. വി.എൻ. രാജശേഖരപിള്ള മുഖ്യപ്രഭാഷക നായിരുന്നു. മികച്ച കോളേജുകളെല്ലാം സർവ്വകലാശാലകളാകണമെന്നും ഗുണനിലവാരമുള്ള കൽപ്പിത സർവ്വകലാശാലകൾ സ്വാശ്രയ മേഖലകളിൽ ഉണ്ടാകണമെന്നും, അതിനുവേണ്ടി പ്രവർത്തിക്കണമെന്നും ദീർഷവീക്ഷണമുണ്ടായിരുന്ന മഹത് വ്യക്തി ആയിരുന്നു പ്രൊഫ. എം.പി. വർഗീസ് എന്ന് അദ്ദേഹം തന്റെ ഭാഷണത്തിൽ അനുസ്മരിച്ചു. എം.എ കോളേജ് അസോസ്സിയേഷൻ സെക്രട്ടറി ഡോ. വിന്നി വർഗീസ് സ്വാഗതം ആശംസിക്കുകയും അടുത്ത ഒരു വർഷം കൊണ്ട് നടപ്പിലാക്കുന്ന വിവിധ പദ്ധതികളെക്കുറിച്ച് സമഗ്രമായ വിവരണം നൽകുകയും ചെയ്തു.

ആശംസാപ്രസംഗത്തിൽ അഡ്വ. ഡീൻ കുര്യാക്കോസ് എ.പി., പ്രൊഫ. എം.പി. വർഗീസ് വിദ്യാഭ്യാസ മേഖലക്ക് നൽകിയ സംഭാവനകളെക്കുറിച്ച് എടുത്ത് പറയുകയും അദ്ദേഹത്തോടുള്ള ആദരസൂചകമായി തപാൽ വകുപ്പുമായി ചേർന്ന് തപാൽ സ്റ്റാമ്പ് പുറത്തിറക്കാൻ ശ്രമിക്കുമെന്നും അറിയിച്ചു. വിദ്യാഭ്യാസ കാലഘട്ടം മുതൽ പ്രൊഫ. എം.പി. വർഗീസ് സാറുമായും, എം.എ കോളേജ് അസോസ്സിയേഷൻ സ്ഥാപനങ്ങളുമായും ഉണ്ടായിരുന്ന വ്യക്തിബന്ധങ്ങൾ തന്റെ വിജയങ്ങൾക്ക് ഒരു പ്രധാന പങ്കുവഹിച്ചുവെന്ന് ആന്റണി ജോൺ എം.എൽ.എ. ചടങ്ങിൽ അനുസ്മരിച്ചു. എം.എ കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ. എം.കെ. ബാബു നന്ദി പ്രകാശിപ്പിച്ചു.

You May Also Like

ACCIDENT

കോതമംഗലം: പരീക്കണ്ണിയിൽ ഗ്രാനൈറ്റ് ലോഡ് ഇറക്കുന്നതിനിടയിൽ അട്ടിമറിഞ്ഞ് ആസ്സാം സ്വദേശി ലദ്രുസ് (24) എന്നയാൾക്ക് പരിക്കേറ്റു കോതമംഗലത്ത് നിന്നെത്തിയ അഗ്നിരക്ഷാ സേന നാട്ടുകാരുടെ സഹായത്തോടെ ഗ്രാനൈറ്റ് ഇറക്കി ആളെ പുറത്തെടുത്ത് അഗ്നിരക്ഷാ സേനയുടെ...

CRIME

കോതമംഗലം: മാതിരപ്പിള്ളിയിൽ യുവാവിനെ വധിയ്ക്കാൻ ശ്രമിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മാതിരപ്പിള്ളി ക്ഷേത്രപ്പടി  മേലേത്ത് മാലിൽ വീട്ടിൽ അൻസിൽ ( 32 ), കുളപ്പുറം  സോണി എൽദോ (52), ഇഞ്ചൂർ ഇടിയറ...

NEWS

പെരുമ്പാവൂര്‍: പെരുമ്പാവൂരിലെ വേങ്ങൂര്‍ മുടക്കുഴ പഞ്ചായത്തുകളിലെ മഞ്ഞപ്പിത്ത രോഗബാധ ഉണ്ടായ മുന്നൂറോളം പേര്‍ക്ക് അര്‍ഹമായ ചികിത്സാ ചെലവ് നല്‍കണമെന്ന് ആവിശ്യപ്പെട്ട്് മുഖ്യമന്ത്രിക്ക് കത്ത് നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ.ആരോഗ്യവകുപ്പും, പഞ്ചായത്തും, സംയുക്തമായി നടത്തിയ...

NEWS

കോതമംഗലം: വിദേശ വിദ്യാഭ്യാസ രംഗത്ത് 25 വർഷത്തെ മികച്ച സേവന പാരമ്പര്യമുളള മധ്യകേരളത്തിലെ പ്രധാന സ്ഥാപനമാണ് കോതമംഗലം ഗ്ലോബൽ എഡു നടന്ന സെമിനാറിൽ നിരവധി വിദ്യാഭ്യാസ വിദക്ത്തരും വിദ്യാർത്ഥികളും പങ്കെടുത്തു. ഏറ്റവും കൂടുതൽ...