കുട്ടമ്പുഴ : വാഹനങ്ങളിൽ നിന്നും ഡീസൽ മോഷണം നടത്തുന്ന പ്രതികൾ കുട്ടമ്പുഴ പോലീസിന്റെ പിടിയിൽ. പൂയംകുട്ടിയിൽ നിർത്തിയിട്ടിരുന്ന ജീസസ് സർവീസ് ബസിൽ നിന്ന് ഡീസൽ മോഷ്ടിച്ചതിനാണ് ഇവർ പിടിയിലായത്. തൊടുപുഴ, കൂത്താട്ടുകുളം, എറണാകുളം എന്നിവിടങ്ങളിൽ നിന്നാണ് ഇവരെപിടികൂടിയത്. തൊടുപുഴ സ്വദേശികളായ പി.സി കുട്ടൻ എന്ന് വിളിക്കുന്ന ശ്യാംകുമാർ (22), പപ്പു എന്ന് വിളിക്കുന്ന അമൽ ബിജു (21), അമൽ രതീഷ് ( 22), ഇന്ദ്രജിത് സതീഷ്കുമാർ (19) എന്നിവരാണ് പിടിയിലായത്.
ഈ കേസിലെ മറ്റൊരു പ്രതിയായ ചാക്കോ എന്ന് വിളിക്കുന്ന മെൽവിൻ (19), തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഒരു മോഷണ കേസ് ആയി ബന്ധപെട്ടു മുട്ടം സബ്ജയിൽലിൽ റിമാൻഡിൽ ആണ്. പിസി കുട്ടൻ എന്ന് വിളിക്കുന്ന ശ്യാംകുമാറിന് തൊടുപുഴ, കരിക്കുന്നം, മുട്ടം സ്റ്റേഷന്കളിൽ അടിപിടി, മോഷണം, ndps കേസുകൾ ഉണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. കേസ് അന്വേഷണത്തിൽ കുട്ടമ്പുഴ പോലീസ് ഇൻസ്‌പെക്ടർ ഷൈൻ S, എസ് ഐ ജോർജ് PV, പോലീസുകരായ ,സുഭാഷ് ചന്ദ്രൻ, അഭിലാഷ് ശിവൻ, ജോൺ ഷാജി TP, ബിനിൽ എൽദോസ്, റഷീദ് മുഹമ്മദ് എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
