കോതമംഗലം :വർഗീയ -ഫാസിസ്റ്റ് നയങ്ങൾ അക്രമ സ്വഭാവത്തോടെ നടപ്പാക്കുന്ന മോദി സർക്കാരിന് തിരിച്ചടി നൽകാൻ അടുത്ത ഇന്ത്യൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷ – മത നിരപേക്ഷ ശക്തികൾ ഒന്നിക്കേണ്ടത് രാജ്യത്തിന്റെ നിലനിൽപ്പിന് ആവശ്യമാണെന്ന് സി പി ഐ സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ .പി . രാജേന്ദ്രൻ പറഞ്ഞു. സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനം എ.ആർ. വിനയൻ നഗറിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ.പി.രാജേന്ദ്രൻ . ബിജെപിക്ക് ബദലായി വാരാൻ കഴിയുന്ന കക്ഷികളെ ഒന്നിപ്പിക്കാൻ നേതൃത്വം നൽകേണ്ട കോൺഗ്രസിൽ നിന്നുണ്ടാകുന്ന കൊഴിഞ്ഞു പോക്ക് തടയാൻ കഴിയാതെ ഉഴലുകയാണെന്നും
രാജേന്ദൻ പറഞ്ഞു. ഈ സാഹചര്യത്തിൽ
ബി ജെ പി സർക്കാരിനെതിരെയുള്ള
ഇടതു പക്ഷ കക്ഷികളടക്കമുള്ള പുരോഗമന പ്രസ്ഥാനങ്ങളുടെ സമരങ്ങൾ ഫലം കണ്ടു വെന്നത് ആശ്വാസം നൽകുന്നുവെന്നും എൽ ഡി എഫ് നിലപാടുകളെ രാജ്യം പ്രതീക്ഷയായി കാണുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യൻ
ഭരണ ഘടന ഉറപ്പു നൽകുന്ന ജനങ്ങൾക്കുള്ള അവകാശങ്ങൾ സംരക്ഷിക്കാതെ ആർ എസ് എസ് ഭരണഘടന നടപ്പാക്കുന്ന സർക്കാരായി മോദി ഭരണം മാറിക്കഴിഞ്ഞ തായി രാജേന്ദ്രൻ പറഞ്ഞു.
സംസ്ഥാന കൗൺസിൽ അംഗങ്ങളായ ബാബു പോൾ, കമലാസദാനന്ദൻ ,ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ ഇ.കെ. ശിവൻ, കെ.എൻ. സുഗതൻ ,ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൽദോ എബ്രഹാം,സി.വി.ശശി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ അരുൺ ,
ജില്ലാ കൗൺസിൽ അംഗങ്ങളായ എം.കെ.രാമചന്ദ്രൻ , ശാന്തമ്മ പയസ്,
മണ്ഡലം സെക്രട്ടറി പി.റ്റി. ബെന്നി,മണ്ഡലം സെക്രട്ടറിയേറ്റംഗങ്ങളായ റ്റി. സി.ജോയി, പി.എം. ശിവൻ എന്നിവർ പ്രസംഗിച്ചു.
മുതിർന്ന അംഗം കെ.കെ. പൗലോസ് പതാക ഉയർത്തി. രക്തസാക്ഷി പ്രമേയം എ ഐ വൈ എഫ് മണ്ഡലം സെക്രട്ടറി എൻ.യു. നാസർ അവതരിപ്പിച്ചു. അനുശോചന പ്രമേയം മണ്ഡലം കമ്മിറ്റിയംഗം അഡ്വ. കെ.എസ്. ജ്യോതി കുമാർ അവതരിപ്പിച്ചു.
എം.എസ്. ജോർജ് , പി.എം. ശിവൻ, പി.കെ.രാജേഷ്, ഡെയ്സി ജോയി, സന്ധ്യാ ലാലു എന്നിവരടങ്ങിയ
പ്രസിഡീയം സമ്മേളനം നിയന്ത്രിച്ചു. മണ്ഡലം സെക്രട്ടറി പി.റ്റി. ബെന്നി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ജി .കെ .നായർ , കെ.എസ്. ജ്യോതി കുമാർ , പി.ജി.അനിൽ കുമാർ എന്നിവർ മിനിറ്റ് സ് കമ്മിറ്റിയംഗങ്ങളും പി.എ. അനസ്,റ്റി.എച്ച്. നൗഷാദ്, എം.ജി. പ്രസാദ്, സിറിൻ ദാസ് എന്നിവർ പ്രമേയം കമ്മിറ്റിയംഗങ്ങളും ആയിരുന്നു. മുൻ ഊന്നുകൽ ബാങ്ക് പ്രസിഡന്റും മുതിർന്ന പാർട്ടി യംഗവുമായ കെ.കെ. പൗലോസിനെ ചടങ്ങിൽ കെ.പി രാജേന്ദൻ ആദരിച്ചു.
പടം:സി പി ഐ കോതമംഗലം മണ്ഡലം സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം കെ.പി.രാജേന്ദ്രൻ ഉദ് ഘാടനം ചെയ്യുന്നു.