Connect with us

Hi, what are you looking for?

NEWS

കോതമംഗലം താലൂക്ക് വികസന സമിതി യോഗം നടന്നു

കോതമംഗലം :- കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ നടന്നു. യോഗത്തിൽ കഴിഞ്ഞ യോഗത്തിലെ തീരുമാന നടപടി വിവരങ്ങൾ ചർച്ച ചെയ്തു. മുടങ്ങിക്കിടന്നിരുന്ന മഴക്കാല ശുചീകരണ പ്രവർത്തനങ്ങൾ പുനരാരംഭിക്കണമെന്ന് എം എൽ എ നിർദേശിച്ചു. വിദ്യാലയ പരിസരങ്ങളിൽ ലഹരി ഉപയോഗം തടയുന്നതിന് കർശന പരിശോധന നടത്തണമെന്ന് എക്സൈസ് വകുപ്പിന് നിർദേശം നൽകി.സ്കൂൾ സമയങ്ങളിൽ ടിപ്പർ,ടോറസ് ലോറികളുടെ സഞ്ചാരം നിയന്ത്രിക്കുന്നതിനും അവധി ദിനങ്ങളിൽ പ്രൈവറ്റ് ബസുകൾ ട്രിപ്പ് മുടക്കുന്നത്  തടയുന്നതിനും മോട്ടോർ വാഹന വകുപ്പിന്റെ കർശന നടപടി ഉണ്ടാവണം എന്നും അദ്ദേഹം നിർദ്ദേശിച്ചു.

കോവിഡ് കാലത്ത് മുടങ്ങിയിരിക്കുന്ന വടാട്ടുപാറ,പെരുമണ്ണൂർ,കുട്ടമ്പുഴ എന്നീ സ്ഥലങ്ങളിലേക്കുള്ള കെ എസ് ആർ ടി സി ബസ്സുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾക്ക് നിർദേശം നൽകി.യോഗത്തിൽ മുൻസിപ്പൽ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ കെ എ നൗഷാദ്,നെല്ലിക്കുഴി പഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ്,വാരപ്പെട്ടി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ,തഹസിൽദാർമാരായ റേയ്ച്ചൽ കെ വർഗീസ്,നാസർ കെ എം,വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

You May Also Like

CRIME

കോതമംഗലം : ഊന്നുകൽ കൊലപാതകക്കേസിൽ പ്രതിസ്ഥാനത്തുള്ള അടിമാലി സ്വദേശിയെ കണ്ടെത്താനായില്ല. വേങ്ങൂർ സ്വദേശിനി ശാന്ത(61)യെ കൊലപ്പെടുത്തി ആഭരണവുമായി കടന്നുകളഞ്ഞ പ്രതിയെന്ന് സംശയിക്കുന്ന രാജേഷിനായി തിരച്ചിൽ അഞ്ച് ദിവസം പിന്നിട്ടു. പ്രതിയെക്കുറിച്ച് യാതൊരു സൂചനയും...

NEWS

കോതമംഗലം : നിർദ്ധനരെ ചേർത്തുപിടിക്കാനും ആവശ്യഘട്ടങ്ങളിൽ സഹായമെത്തിക്കാനും ഓരോ കമ്യൂണിസ്റ്റുകാരനും മുന്നോട്ട് വരണമെന്നത് കാലഘട്ടത്തിൻ്റ ആവശ്യമായി കാണണമെന്ന് മുൻ എം എൽ എ എൽദോ എബ്രഹാം ആഹ്വാനം ചെയ്തു. സി പി ഐ...

NEWS

കോതമംഗലം: നെല്ലിക്കുഴിയിൽ ഭിന്നശേഷി കലോത്സവം സംഘടിപ്പിച്ചു. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ചിറപ്പടി കമ്മ്യൂണിറ്റി ഹാളിൽ നടന്ന കലോത്സവം ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി എം മജീദ് അധ്യക്ഷത വഹിച്ചു.ചടങ്ങിൽ...

NEWS

കോതമംഗലം: അങ്കമാലി- കാലടി കുററിലക്കര കേന്ദ്രമായി പ്രവർത്തിക്കുന്ന മധ്യ കേരളത്തിൽ ക്ഷീര കർഷക മേഖലയിലെ ഏറ്റവും വലിയ പ്രസ്ഥാനമായ പി.ഡി.ഡി.പി ഡയറിയുടെ ബോർഡ് സെക്രട്ടറിയായി കോതമംഗലം താലൂക്കിലെ പല്ലാരിമംഗലം സ്വദേശിയായ കെ.ജെ. ബോബനെതിരഞ്ഞെടുത്തു....

NEWS

കോതമംഗലം : കോതമംഗലം സെന്റ് അഗസ്റ്റിൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഓണാഘോഷം സംഘടിപ്പിച്ചു. ഓണാഘോഷം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു. ലോക്കൽ മാനേജർ റവ സിസ്റ്റർ പോൾസി...

ACCIDENT

പോത്താനിക്കാട് : ടയർ കടയിൽ പരിശോധനയ്ക്കായി കൊണ്ടു വന്ന കാർ നിയന്ത്രണംവിട്ട് മൂന്നു വാഹനങ്ങളിൽ ഇടിച്ച് റോഡിലേക്കുമറിഞ്ഞു. ആർക്കും പരിക്കില്ല.പോത്താനിക്കാട് സെയ്ന്റ് തോമസ് ആശുപത്രിക്കുസമീപം ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. ടയർ കടയിൽ എത്തി...

NEWS

കോതമംഗലം : മന്ത്രി റോഷി അഗസ്റ്റിനും എ കെ ശശീന്ദ്രനുമെതിരെ ഡീന്‍ കുര്യാക്കോസ് എംപി. കൊച്ചി- മധുര ദേശീയ പാതയുടെ പേര് പോലും തെറ്റായി പറഞ്ഞുവെന്നും ദേശീയ പാതയുടെ നേര്യമംഗലം മുതല്‍ വാളറ...

NEWS

കോതമംഗലം:- കോതമംഗലം കെ എസ് ആർ ടി സി യൂണിറ്റിൽ എ സി പ്രീമിയം സൂപ്പർഫാസ്റ്റ് ബസ്സും പുതിയ ലിങ്ക് ഫാസ്റ്റ് പാസഞ്ചർ ബസ്സും അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ സിഡിഎസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങളും അയൽക്കൂട്ടം സംഗമവും സംഘടിപ്പിച്ചു. സിൽവർ ജൂബിലിയുടെയും അയൽക്കൂട്ട സംഗമത്തിന്റെയും ഉദ്ഘാടനവും ആന്റണി ജോൺ എം എൽ എ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത്...

NEWS

കോതമംഗലം: ഉപഭോക്തൃ നിയമ പോരാട്ട വഴികളിൽ നീതി നിഷേധിക്കപ്പെട്ട അനേകരുടെ രക്ഷകനായി തുടരുകയാണ് ‘കോട്ടില്ലാ വക്കീലാ’യ കോതമംഗലം സ്വദേശി ഗോപാലൻ വെണ്ടുവഴി. നിയമബിരുദമില്ലാതിരുന്നിട്ടും ഉപഭോക്തൃ കോടതികളിൽ മറ്റുള്ളവർക്ക് വേണ്ടി കേസുകൾ വാദിച്ച് ജയിക്കുന്ന...

CHUTTUVATTOM

കോതമംഗലം:കോതമംഗലത്ത് നിന്ന് വീണ്ടും കഞ്ചാവ് പിടികൂടി. 25-ാം തീയതി തിങ്കളാഴ്ച രാത്രിയിൽ കോതമംഗലം എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘവും എറണാകുളം എക്സൈസ് ഇൻറലിജൻസ് ബ്യൂറോയും സംയുക്തമായി നടത്തിയ...

NEWS

കോതമംഗലം: ചെന്നൈയിൽ നടന്ന ഓൾ ഇന്ത്യ ഷിറ്റോ റിയു കരാട്ടെ ചാമ്പ്യൻഷിപ്പിൽ മികച്ച മെഡൽ തിളക്കവുമായി കോതമംഗലം റിയൂ കിയു കരാട്ടെ സ്കൂൾ ടീം. 2025 ആഗസ്റ്റ് 23,24 തീയതികളിൽ ചെന്നൈ യിലെ...

error: Content is protected !!