കോതമംഗലം: ഈ ഓണത്തിന് കോതമംഗലത്ത് സ്വന്തം മണ്ണിൽ വിളയുന്ന ജൈവ പച്ചക്കറി എന്നതാണ് ലക്ഷ്യമെന്ന് എൻ്റെനാട് ജനകീയ കൂട്ടായ്മയുടെ ചെയർമാൻ ഷിബു തെക്കുംപുറം പറഞ്ഞു.
എൻ്റെനാടിൻ്റെ ‘ഹരിത സമൃദ്ധി’ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആദ്യഘട്ടമായി രണ്ടുലക്ഷം ഉയർന്ന ഗുണമേന്മയുള്ള പച്ചക്കറി തൈകൾ വിതരണം ആരംഭിച്ചു. ഇതിനു പുറമെ യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കാൻ വിപുലമായ സഹായങ്ങൾ ഹരിത സമൃദ്ധി വിഭാവനം ചെയ്യുന്നുണ്ട്. കൃഷി ചെയ്യാൻ വേണ്ട സാങ്കേതിക സഹായം, സൗജന്യമായി ഗുണമേന്മയുള്ള വിത്തും വളവും, വിപണി കണ്ടെത്താനുള്ള സഹായം, ഇൻഷ്വറൻസ് പരിരക്ഷ എന്നിവയും കൃഷി ചെയ്യാൻ സന്നദ്ധരായി വരുന്ന യുവകർഷകർക്ക് ലഭ്യമാക്കും. കോതമംഗലത്തിൻ്റെ കാർഷിക സമൃദ്ധി തിരിച്ചുപിടിക്കുകയാണ് ലക്ഷ്യമെന്ന് ചെയർമാൻ പറഞ്ഞു.
യോഗത്തിൽ കെ.പി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു. കൗൺസിലർ നോബ് മാത്യു,സി.ജെ.എൽദോസ്, പി.എ.പാദുഷ,ജോർജ് അമ്പാട്ട്,ജോഷി പൊട്ടക്കൽ എന്നിവർ പ്രസംഗിച്ചു.