പിണ്ടിമന :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ “ഞങ്ങളും കൃഷിയിലേക്ക് ” എന്ന പദ്ധതി പ്രകാരം പിണ്ടിമന പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ കിസ്സാൻ മിത്ര വനിതാ ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ കരനെൽകൃഷിയാരംഭിച്ചു. മുത്തംകുഴി മാലിയിൽ എം.ജെ ഐസക്ക് എന്ന കർഷകൻ്റെ ഒരേക്കർ വരുന്ന സ്ഥലം പാട്ടത്തിനെടുത്താണ് ഭാരതീയ പ്രകൃതി കൃഷി പ്രകാരം കൃഷിഭവന് കീഴിൽ രജിസ്റ്റർചെയ്തു പ്രവർത്തിക്കുന്ന കിസ്സാൻ മിത്ര വനിതാ കർഷക ഗ്രൂപ്പാണ് കൃഷിയിറക്കിയത്.
കാർഷിക മേഖലയെ തിരിച്ചു കൊണ്ടുവരുന്നതിനായി കരനെൽ കൃഷിയും, മറ്റ് അനുബന്ധ കൃഷികളും മുഴുവൻ കുടുംബങ്ങളിലേക്കും പകർന്നു നൽകി മുഴുവൻ ജനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും, കുടുംബശ്രീകളുടേയും സഹായത്തോടെ തരിശ് സ്ഥലങ്ങളിൽ കൃഷിയിറക്കാനാണ് പഞ്ചായത്തും കൃഷിഭവനും ലക്ഷ്യം വക്കുന്നത്. കൃഷിഭവനിൽ നിന്നും നൽകിയ ഉമ വിത്താണ് കരനെൽകൃഷിക്കായി ഉപയോഗിച്ചത് വാർഡ് മെമ്പർ ലാലി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വിത്തിടൽ ചടങ്ങ് പഞ്ചായത്ത് പ്രസിഡൻ്റ് ജെസ്സി.സാജു ഉത്ഘാടനംചെയ്തു. ഗ്രാമ പഞ്ചായത്തംഗം എസ്.എം.അലിയാർ, വനിതാ ഗ്രൂപ്പ് അംഗങ്ങളായ
ഷീല ദിലീപ് ,രാധാ മോഹനൻ, കുമാരി രാജപ്പൻ, സാറാക്കുട്ടി ജോർജ്, ജെമിനി കുര്യൻ, വത്സല ഗോപാലകൃഷ്ണൻ, കെ.പി.ഷിജോ,എം.ജെ കുര്യൻ, ബെന്നി പുതുക്കയിൽ, രഞ്ജിത്ത് തോമസ്സ്,കർഷകർ എന്നിവർ പങ്കെടുത്തു.കൃഷി ഓഫീസർ ഇ.എം.അനീഫ സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.കെ.ജിൻസ് നന്ദിയും പറഞ്ഞു.