കോതമംഗലം : ആഗോള സർവ്വ മത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയിൽ വച്ച് നടന്ന യാക്കോബായ സൺഡേ സ്കൂൾ അസ്സോസിയേഷന്റെ
ശതാബ്‌ദി സമ്മേളനം വിവിധ പരിപാടികളോടെ സമാപിച്ചു. ശതാബ്ദി സമ്മേളനത്തിനു തുടക്കം കുറിച്ച് കൊണ്ട് ഹൈറേഞ്ച് മേഖലയിലെ നെടുംങ്കണ്ടത്തുനിന്നും എത്തിയ പതാക ഘോഷയാത്ര, പിറവം പഴയ സെമിനാരിയിൽ നിന്നും എത്തിയ കൊടിമര ഘോഷയാത്ര,MJSSA സ്ഥാപകൻ പരിശുദ്ധ പൗലോസ് മോർ അത്താനാസിയോസ് വലിയ തിരുമേനിയുടെ ഇടവക പള്ളിയായ അകപ്പറമ്പ് മോർ ശാബോർ അഫ്രോത്ത് പള്ളിയിൽ നിന്നും എത്തിയ പരിശുദ്ധ തിരുമേനിയുടെ ഛായാചിത്ര ഘോഷയാത്ര, മുളംത്തുരുത്തി മാർത്തോമൻ കത്തീഡ്രലിൽ നിന്നും എത്തിയ ദീപശിഖ ഘോഷയാത്ര എന്നിവയ്ക്ക് സമ്മേളന നഗരിയിൽ സ്വീകരണം നൽകി.
MJSSA പ്രസിഡന്റ് മാത്യൂസ് മോർ അന്തീമോസ് മെത്രാപോലീത്തയുടെ അധ്യക്ഷതയിൽ ചേർന്ന ശതാബ്‌ദി സമ്മേളന പൊതുയോഗം ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് ബാവയുടെ അനുഗ്രഹ കല്പന വായച്ചതിന് ശേഷം മെത്രാപോലീത്തൻ ട്രസ്റ്റി ജോസഫ് മോർ ഗ്രീഗോറിയോസ് മെത്രാപോലീത്ത ഉത്ഘാടനം നിർവഹിച്ചു. ഒരു വർഷം നീണ്ട് നിൽക്കുന്ന വിവിധ ചാരിറ്റി പ്രവർത്തനങ്ങൾക്കായുള്ള തുക എബ്രഹാം മോർ സേവേറിയാസ് മെത്രാപോലീത്ത മാർതോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിന് നൽകി ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ബെന്നി ബഹനാൻ എം.പി, ആന്റണി ജോൺ എം.എൽ.എ,
മാത്യൂസ് മോർ ഈവാനിയസ് മെത്രാപോലീത്ത, കുര്യാക്കോസ് മാർ തെയോഫിലോസ് മെത്രാപോലീത്ത, മാത്യൂസ് മോർ അഫ്രേം മെത്രാപോലീത്ത, മർക്കോസ് മോർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത, ഡോ. ഏലിയാസ് മോർ അത്താനാസിയോസ് മെത്രാപ്പോലീത്ത,
ഐസക് മോർ ഒസ്താത്തിയോസ് മെത്രാപോലീത്ത, ഏലിയാസ് മോർ യൂലിയോസ് മെത്രാപ്പോലീത്ത, കുരിയാക്കോസ് മോർ ക്ലിമ്മിസ് മെത്രാപോലീത്ത,
കോതമംഗലം മാർതോമാ ചെറിയപള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ,
MJSSA ജനറൽ സെക്രട്ടറി ഷെവലിയാർ എം. ജെ. മർക്കൊസ് ,
എ. ജി. ജോർജ് മത മൈത്രി സംരക്ഷണ സമിതി ചെയർമാൻ
ചെറിയപള്ളി സഹ വികാരിമാരായ ഫാ. ജോസ് തച്ചേത്തുകുടി, ഫാ. ഏലിയാസ് പൂമറ്റത്തിൽ, ഫാ. ബിജോ കാവാട്ട്, ഫാ. ബേസിൽ ഇട്ടിയാണിക്കൽ ,
ട്രാസ്‌റ്റിമാരായ അഡ്വ. സി. ഐ.ബേബി, ബിനോയ് മണ്ണഞ്ചേരിൽ ,MJSSA ട്രഷറർ പി വി ഏലിയാസ് , സെക്രട്ടറിമാരായ എൽദോ ഐസക് , റോയ് തോമസ് ,കോര സി കുന്നുംപുറം, അങ്കമാലി ഭദ്രാസന ഡയറക്ടർ കെ പി പൗലോസ്, സെക്രട്ടറി ബിനു വർഗീസ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പി. വി പൗലോസ്, മേഖല ഡയറക്ടർ ഡി. കോര,മേഖല സെക്രട്ടറി ജോൺ ജോസഫ് എന്നിവർ ചടങ്ങിൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ശതാബ്‌ദി മഹാസമ്മേളനത്തിൽ അയ്യായിരത്തിലധികം സൺഡേ സ്കൂൾ കുട്ടികളും അദ്ധ്യാപകരും യോഗത്തിൽ പങ്കെടുത്തു