കോതമംഗലം: കോതമംഗലത്ത് ഓട്ടോറിക്ഷയും ബെൻസ് കാറും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്. ശനിയാഴ്ച്ച പുലർച്ചെ ഹൈറേഞ്ച് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
പിണ്ടിമന സ്വദേശി സന്തോഷം ഭാര്യ ജിഷയും സഞ്ചരിച്ചിരുന്ന ഓട്ടോറിക്ഷയാണ് ബെൻസ് കാറുമായി കൂട്ടിയിടിച്ചത്.ഗുരുതരമായി പരിക്കേറ്റ ഇവരെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുത്തം കുഴിയിലെ വീട്ടിൽ നിന്ന് മരുന്നു വാങ്ങാനായി ആശുപത്രിയിലേക്ക് വരികയായിരുന്നു സന്തോഷും ഭാര്യ ജിഷയും. ഹൈറേഞ്ച് ജംഗ്ഷനിൽ വച്ച് മെയിൻ റോഡിലേക്ക് തിരിയുന്ന സമയത്ത് വേഗതയിലെത്തിയ കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.
ശക്തമായ കൂട്ടിയിടിയിൽ ട്രാൻസ്ഫോർമറിൻ്റെ മുന്നിലേക്ക് ഓട്ടോ തെറിച്ചു വീഴുകയായിരുന്നു. ഓട്ടോ പൂർണമായും തകർന്നു. കോതമംഗലം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. സംവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്.