കോതമംഗലം : കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ കിടത്തി ചികിത്സ ആരംഭിക്കണമെന്നും പഞ്ചായത്തിലെ വനയോരമേഖലയിലുണ്ടാകുന്ന വന്യ ജീവി ആക്രമണം തടയാൻ നടപടി സ്വീകരിക്കണമെന്നും സി പി ഐ കീരംപാറ ലോക്കൽ സമ്മേളനം ആവശ്യപ്പെട്ടു. പുന്നേക്കാട് മിൽമ ഹാളിൽ (
എം ആർ ശശീധരൻ നഗർ ) നടന്ന സമ്മേളനം ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം റ്റി സി സഞ്ജിത് ഉദ്ഘാടനം ചെയ്തു. കെ പി തോമസ് പതാക ഉയർത്തി. സി പി ഐ 23 -ാം പാർട്ടി കോൺഗ്രസിൻ്റെ ഓർമ്മക്കായി പുന്നേക്കാട് നട്ട ഓർമ്മ മരത്തിനു മുന്നിൽ പരിസ്ഥിതി സംരക്ഷണ പ്രതിജ്ഞ ചൊല്ലി.
ജില്ലാ കൗൺസിൽ അംഗങ്ങളായ എം കെ.രാമചന്ദ്രൻ ,ശാന്തമ്മ പയസ്സ്, എം എസ് ജോർജ് , മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, പി എം ശിവൻ, പി കെ രാജേഷ്, നൗഷാദ് റ്റി എച്ച്,മാർട്ടിൻ സണ്ണി എന്നിവർ പ്രസംഗിച്ചു . കെ പി ജോയി, എൻ എ മാത്യു എന്നിവരായിരുന്നു പ്രസീഡിയം.
ലോക്കൽ കമ്മറ്റി സെക്രട്ടറിയായി അഡ്വ.കെഎസ്ജ്യോതികുമാറിനേയും അസിസ്റ്റന്റ് സെക്രട്ടറിയായി കെ പി ജോയിയേയും തിരഞ്ഞെടുത്തു.പി എൻ നാരായണൻ നായർ സ്വാഗതവും മനോജ് മത്തായി നന്ദിയും പറഞ്ഞു.