കോതമംഗലം : കോതമംഗലം താലൂക്കിലെ മുൻസിപ്പാലിറ്റി, പഞ്ചായത്ത് പ്രദേശങ്ങളുടെ പട്ടയ വിതരണവുമായി ബന്ധപ്പെട്ട് ലാൻഡ് അസൈൻമെൻറ് കമ്മിറ്റി കോതമംഗലം എം എൽ എ ശ്രീ. ആൻറണി ജോണിൻ്റെ അധ്യക്ഷതയിൽ ചേർന്നു. ഇന്ന് ചേർന്ന അസൈൻമെൻറ് കമ്മിറ്റി 299 പട്ടയ അപേക്ഷകൾ അംഗീകരിച്ചു. 2022- മേയ് 7 ന് നടക്കുന്ന പട്ടയമേളയ്ക്ക് മുന്നോടിയായി ബാക്കിയുള്ള അപേക്ഷകളിലെ നടപടിക്രമം പൂർത്തികരിച്ചുകൊണ്ട് അവശേഷിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതിനായി ഈ മാസം അവസാനത്തോടെ വീണ്ടും അസൈൻമെൻ്റ് കമ്മിറ്റി കൂടുമെന്ന് അറിയിച്ചു. താലൂക്കിലെ അവശേഷിക്കുന്ന അർഹരായ മുഴുവൻ പേർക്കും സമയബന്ധിതമായി പട്ടയം വിതരണം ചെയ്യുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായി എംഎൽഎ അറിയിച്ചു.
ഇന്ന് ചേർന്ന അസൈൻമെൻ്റ് കമ്മിറ്റിയിൽ പഞ്ചായത്ത് പ്രസിഡൻ്റുമാരായ പി കെ ചന്ദ്രശേഖരൻ നായർ, മിനി ഗോപി, കാന്തി വെള്ളക്കൈയ്യൻ, സൈജൻറ് ചാക്കോ, സീമ സിബി, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ ശ്രീമതി റഷീദ സലിം, കെ കെ ഡാനി, മുനിസിപ്പൽ കൗസിലർമാരായ അഡ്വ സിജു ഏബ്രഹാം, സിജോ വർഗീസ്, മുവാറ്റുപുഴ റവന്യൂ ഡിവിഷൻ ഓഫീസർ അനി പി എൻ, വിവിധ രാഷ്ട്രീയ കക്ഷി പ്രധിനിധികളായ കെ കെ ശിവൻ, എം എസ് എൽദോസ്, എം കെ രാമചന്ദ്രൻ, സി എസ് മുഹമ്മദ്, സാജൻ അമ്പാട്ട്, വി വി കുര്യൻ, അഡ്വ അബു മൊയ്തീൻ, മനോജ് ഗോപി, അലി എ എം, ബേബി പൗലോസ്, ജോയി പൗലോസ്, വി സി കുര്യൻ, കോതമംഗലം തഹസിൽദാർ റേയ്‌ച്ചൽ കെ വർഗീസ്, ഭൂരേഖ തഹസിൽദാർ നാസർ കെ എം, എന്നിവർ പങ്കെടുത്തു.