Connect with us

Hi, what are you looking for?

NEWS

നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആധുനിക ഗോശാലയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു.

കോതമംഗലം : കൃഷി വകുപ്പിന്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി ജനകീയ ക്യാമ്പയിനായി നാം ഏറ്റെടുക്കണമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആർ കെ വി വൈ പദ്ധതികളിലുൾപ്പെടുത്തി പൂർത്തീകരിച്ച ആധുനിക സംവിധാനങ്ങളേടെയുള്ള ഗോശാല ,സംരക്ഷിത കാർഷിക വിപണന പ്രദർശനശാല, സംയോജിതകൃഷിക്കു വേണ്ടി നവീകരിച്ച കുളം ,ജില്ലാ കൃഷി ഓഫീസിലെ ഇ – ഓഫീസ് സംവിധാനത്തിൻ്റെയുംഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി .

കിടപ്പു രോഗികളും കൈ കുഞ്ഞുങ്ങളും ഒഴികെയുള്ള എല്ലാവരും ഇതിൽ പങ്കാളികളാകണം. വിഷ രഹിത ഭക്ഷണം ഓരോരുത്തരും ഉറപ്പുവരുത്തണം .കാലാവസ്ഥ വ്യതിയാനത്തിൻ്റെയും അനിയന്ത്രിതമായ കീടനാശിനി പ്രയോഗത്തിൻ്റെയും കാരണത്താൽ ചില കീടങ്ങൾക്ക് കീടനാശിനികളെ പ്രതിരോധിക്കാനുള്ള ശേഷി കൂടുതലായി ചിലയിടങ്ങളിൽ കണ്ടു വരുന്നുണ്ട്. ജൈവ പച്ചക്കറികൾ എന്ന പേരിൽ ലഭിക്കുന്നവ പലതിലും കീടനാശിനിയുടെ സാന്നിദ്ധ്യം കാണുന്നു.ഇത് പല മാരക രോഗത്തിനും കാരണമാകുന്നു. അതിനാൽ അവനവന് ആവശ്യമായ ശുദ്ധമായ ഭക്ഷണം നമ്മൾ തന്നെ ഉല്പാദിപ്പിക്കാനുള്ള ശ്രമമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു.

ആർ കെ വി വൈ പദ്ധതിയിലുൾപ്പെടുത്തി ഫാമിൻ്റെ സമഗ്ര വികസനത്തിനായി 10 കോടി രൂപയുടെ വികസന പദ്ധതികളാണ് കെ എൽ ഡി സി ഏറ്റെടുത്തു നടപ്പിലാക്കി വരുന്നത്. സംയോജിത കൃഷിരീതിയിൽ മത്സ്യ കുളങ്ങൾ ,പച്ചക്കറി കൃഷിക്കായുള്ള പോളി ഹൗസുകൾ ,മിസ്റ്റ് ചേമ്പർ ,കർഷക പരിശീലന കേന്ദ്രം, ഗസ്റ്റ് ഹൗസ് ,ചെക്ക് ഡാം, ചെറുകിട സംസ്ക്കരണ യൂണിറ്റ് എന്നിവയാണ് ഈ പദ്ധതിയിലുള്ളത്. ആർ. കെ. വി. വൈ പദ്ധതിയിലുൾപ്പെടുത്തി 3.75 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് കൃഷിവകപ്പിൻ്റെ എഞ്ചിനിയറിംഗ് വിഭാഗം ഇവിടെ പൂർത്തികരിച്ചിട്ടുള്ളത്. 16 പശുക്കളെ ഒരേ സമയം പരിപാലിക്കാൻ സൗകര്യമുള്ള ഗോശാല , ഫാമിലെ ജലസേചന സൗകര്യം വർദ്ധിപ്പിക്കുന്നതിനായി ജലസംഭരണി ,പമ്പ് ഹൗസ് ,മണിക്കൂറിൽ ആയിരത്തഞ്ഞുറ് തേങ്ങ പൊതിക്കുന്ന യന്ത്രം , ചകിരിയിൽ നിന്നും നാര് വേർതിരിക്കുന്ന യന്ത്രം ,മിനി എസ്കവേറ്റർ ,കാർഷികോപകരണങ്ങൾ മുതലായവയാണ് പൂർത്തിയാക്കിയിട്ടുള്ളത്.

ജില്ലാ കൃഷി ഓഫീസ് ഇ- ഓഫീസ് സംവിധാനത്തിലേക്ക് മാറുന്നതിലൂടെ പൊതുജനങ്ങൾക്ക് ജില്ലാ ഓഫീസിൽ നൽകിയ അപേക്ഷയുടെ തൽസ്ഥിതി ഏതു കോണിൽ നിന്നും നിമിഷങ്ങൾക്കുള്ളിൽ അറിയാൻ സാധിക്കുകയും അപേക്ഷകളിൻമേൽ .രേഖകൾ ഡിജിറ്റലായി സൂക്ഷിക്കുന്നതിനാൽ എത്രകാലപഴക്കമുള്ള രേഖകളും വീണ്ടെടുക്കാം ,ഓഫീസിൻ്റെ കാര്യക്ഷമത വർദ്ധിപ്പിച്ച് സുതാര്യത കൈവരുത്തുന്നതിന് ഇ- ഓഫീസ് സഹായകരമാകുന്നു.

എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉയർന്ന മാർക്ക് വാങ്ങി വിജയിച്ച ഫാമിലെ തൊഴിലാളികളുടെ മക്കളെയും ,ഫാം ഡേ വിജയികളെയും മന്ത്രി അനുമോദിച്ചു.
ആൻ്റണി ജോൺ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഷൈനി ജോർജ്ജ് ,
ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്, പ്രിൻസിപ്പൽ കൃഷി ഓഫീസർ ഇ എം ബബിത ,കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ, കവളങ്ങാട് പഞ്ചായത്ത് പ്രസിഡൻ്റ് ഷൈജൻ്റ് ചാക്കോ ,ജില്ലാ പഞ്ചായത്ത് മെമ്പർമാരായ കെ.വി രവീന്ദ്രൻ ,സനിതാ റഹിം ഗ് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജിംസിയ ബിജു ,കെ എൽ ഡി സി മാനേജിoഗ് ഡയറക്ടർ പി എസ് രാജീവ് ,കൃഷി ഡെപ്യൂട്ടി ഡയറക്ടർ തോമസ് സാമുവൽ അസിസ്റ്റന്റ് എക്സി.എഞ്ചിനീയർ കെ സുരേഷ് കുമാർ ,ഫാം സൂപ്രണ്ട് സൂസൻ
ലീ തോമസ് ,കൃഷി ഓഫീസർ ജാസ്മിൻ തോമസ് ,സി പി ഐ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ, മണ്ഡലം സെക്രട്ടറി പി റ്റി ബെന്നി, സെക്രട്ടറിയേറ്റംഗം പി എം ശിവൻ, ലോക്കൽ സെക്രട്ടറി പി എം സുകുമാരൻ എന്നിവർ പങ്കെടുത്തു.

പടം : നേര്യമംഗലം ജില്ലാ കൃഷിതോട്ടത്തിൽ ആധുനിക ഗോശാലയുടെ ഉദ്ഘാടനം കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് നിർവഹിക്കുന്നു.

You May Also Like

NEWS

പല്ലാരമംഗലം ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 26 ലക്ഷംരൂപ ചെലവഴിച്ച് യാഥാർത്ഥ്യമാക്കിയ കുടിവെള്ള പദ്ധതി ആൻ്റണിജോൺ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ഖദീജ മുഹമ്മദ് അദ്ധ്യക്ഷയായി. വൈസ്പ്രസിഡൻ്റ് ഒ ഇ അബ്ബാസ് മുഖ്യപ്രഭാഷണം...

NEWS

കോതമംഗലം:ആന്റണി ജോൺ എം എൽ എ യുടെ ശ്രമഫലമായി കുടമുണ്ട പാലം അപ്പ്രോച്ച് റോഡ് യാഥാർത്ഥ്യമാകുന്നു. 2014 -16 കാലയളവിൽ അശാസ്ത്രീയമായി സ്വകാര്യ വ്യക്തിയുടെ സ്ഥലത്തേക്ക് നിർമ്മിച്ച പാലത്തിന്റെ അപ്പ്രോച്ച് റോഡാണിപ്പോൾ യാഥാർത്ഥ്യമാകാൻ...

NEWS

കവളങ്ങാട്: ഗ്രാമപഞ്ചായത്ത് പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു. കവളങ്ങാട് ഗ്രാമപഞ്ചായത്ത് നേര്യമംഗലം കുടുംബാരോഗ്യ കേന്ദ്രത്തിൽ ആരംഭിച്ച പാലിയേറ്റീവ് കെയർ പദ്ധതിയുടെ രണ്ടാം യൂണിറ്റിന്റെ ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 20 ലക്ഷം രൂപ ചിലവഴിച്ചു നിർമ്മാണം പൂർത്തീകരിച്ച വെള്ളാരം കുത്ത് സബ് സെന്റർ നാടിന് സമർപ്പിച്ചു.ഉദ്ഘാടനം ആന്റണി ജോൺ...

NEWS

കോതമംഗലം : കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് വികസന സദസ്സ് സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ എ സിബി അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ...

NEWS

കോതമംഗലം:ചേലാടിന്റെ ഹൃദയഭാഗത്ത് നൂറു വർഷത്തിലേറെയായി ആയിരങ്ങൾക്ക് അക്ഷരവെളിച്ചം പകർന്നുകൊണ്ട് നിലകൊള്ളുന്ന പിണ്ടിമന ഗവ. യു പി സ്കൂളിന് പുതിയ കെട്ടിടം എന്ന ദീർഘകാലത്തെ സ്വപ്നം പൂവണിയുകയാണ്. ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ച ഒരു കോടി...

NEWS

കോതമംഗലം:എറണാകുളം ജില്ലാ പഞ്ചായത്ത് മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ്റെ പേരിൽ സ്മാരക ഓഡിറ്റോറിയം ചെറുവട്ടൂർ മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഒരുങ്ങുന്നു. ശിലാസ്ഥാപന കർമ്മം ആന്റണി ജോൺ എം എൽ എ...

NEWS

കോതമംഗലം : എറണാകുളം ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുടക്കി നെല്ലിക്കുഴി പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ നിർമ്മാണം പൂർത്തീകരിച്ച കൊമ്പൻപാറ കുടിവെള്ള പദ്ധതിയും, 15 ലക്ഷം രൂപ ചിലവഴിച്ച് നവീകരിച്ച കാപ്പ്...

NEWS

കോതമംഗലം : പിണ്ടിമന പഞ്ചായത്തിൽ വികസന സദസ് സംഘടിപ്പിച്ചു. പഞ്ചായത്ത് ഹാളിൽ ചേർന്ന ചടങ്ങിൽആൻ്റണി ജോൺ എം എൽ എ ഉദ്ഘാടനം നിർവഹിച്ചു.പിണ്ടിമന പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എസ് എം അലിയർ മാഷ്...

NEWS

കോതമംഗലം :എം എൽ എ യുടെ ആസ്തി വികസന ഫണ്ടുപയോഗിച്ച് വാങ്ങിയ സ്കൂൾ ബസ് തൃക്കാരിയൂർ ഗവൺമെന്റ് എൽ പി സ്കൂളിന് കൈമാറി. പുതിയതായി വാങ്ങി നൽകിയ സ്കൂൾ ബസ്സിൽ ആന്റണി ജോൺ...

NEWS

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ ശാസ്ത്രോത്സവം ആരംഭിച്ചു. ആന്റണി ജോൺ എം. എൽ. എ. ഉദ്ഘാടനം ചെയ്തു. കോതമംഗലം നഗരസഭ ചെയർമാൻ കെ. കെ. ടോമി അധ്യക്ഷത വഹിച്ചു. ബ്ലോക്ക്‌...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസ് കെട്ടിടത്തിൽ ഇവോക്ക് ഇലക്ട്രിക് വെഹിക്കിൾ ചാർജിങ് സ്റ്റേഷനും ടൂറിസം വിവരസഹായ കേന്ദ്രവും ആന്റണി ജോൺ എംഎൽഎ ഉദ്ഘാടനം നിർവഹിച്ചു. അതിനോട് അനുബന്ധിച്ച്...

error: Content is protected !!