കോതമംഗലം: പുന്നേക്കാട് പബ്ലിക് ലൈബ്രറി ഭരണസമിതിയുടെ ആഭിമുഖ്യത്തിൽ മികച്ച പുതിയ തലമുറയെ വാർത്തെടുക്കുന്നതിൽ ഭാഗമാവുക എന്ന ലക്ഷ്യത്തോടെ ആരംഭിക്കുന്ന
സൗജന്യ PSC കോച്ചിംഗ് ക്ലാസ്സുകളുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് V.C. ചാക്കോ നിർവഹിച്ചു. കോച്ചിംഗ് ക്ലാസുകൾക്ക് Prof.BennyCherian(9495430789), Atheena Sajeev (Teacher) തുടങ്ങിയവർ നേതൃത്വം നൽകുന്നതാണ്. ഉദ്യോഗാർത്ഥികളിൽ ആത്മവിശ്വാസം വർദ്ധിപ്പിച്ചുകൊണ്ട് വിവിധ മത്സര പരീക്ഷകളിലും ഇൻറർവ്യൂകളിലും മുൻനിരയിൽ എത്താൻ ഉതകുന്ന വിധത്തിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്.
ഞായറാഴ്ചകളിൽ വൈകുന്നേരം നേരിട്ട് ക്ലാസ്സുകളും , അതുകൂടാതെ ഉദ്യോഗാർഥികളുടെ സൗകര്യാർത്ഥം ഓൺലൈൻ ക്ലാസുകളും ക്രമീകരിക്കുന്നതാണ്. 18 വയസ്സ് പൂർത്തിയാക്കുന്നവർക്ക് PSC ടെസ്റ്റുകൾ എഴുതാം എന്നുള്ളതുകൊണ്ട് മുതിർന്നവർക്കൊപ്പം വളരെ താല്പര്യമുള്ള പ്ലസ് ടു, ഹൈസ്കൂൾ വിദ്യാർഥികൾക്കും ഈ പരിശീലന പരിപാടിയിൽ പങ്കെടുക്കാവുന്നതാണ്. പേരുകൾ രജിസ്റ്റർ ചെയ്യുവാനായി ലൈബ്രറി പ്രസിഡൻറ്
V.J. മത്തായി (9946910966), സെക്രട്ടറി K K Eldhose (9061678815) എന്നിവരുമായി ബന്ധപ്പെടുക.
Student Coordinators
Abhilash Rajappan- 9746647625
Sangeetha Santhosh- 7306382504