കോതമംഗലം: വൈദ്യുതി വിച്ഛേദിക്കാനെത്തിയ കെ.എസ്. ഇ.ബി ജീവനക്കാരന് ആക്രമണം. കോഴിപ്പിള്ളി ചിറയത്ത് സി എൻ.സിബി (49) കഴിഞ്ഞ ദിവസം വെളിയേച്ചാലിൽ വച്ച് വീട്ടുടമ അതിക്രൂരമായി അക്രമച്ചതിൽ പ്രതിഷേധിച്ച് തിങ്കളാഴ്ച രാവിലെ കീരമ്പാറയിൽ നിന്നും ചേലാട് വരെ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. വൈദ്യുതി കുടിശ്ശിക ഉണ്ടായതിനെ തുടർന്നു വൈദ്യുതബദ്ധം വിച്ഛേദിക്കാനെത്തിയ കീരമ്പാറ വൈദ്യുതി ഓഫീസിലെ സിബി സി.എൻനെ ആക്രമച്ചതിൽ പ്രതിക്ഷേതിച്ച് മുവാറ്റുപുഴ ഡിവിഷനും കോതമംഗലം സബ് ഡിവിഷിനും കീഴിലുള്ള ജീവനക്കാർ പ്രതിക്ഷേതയോഗവും ധർണ്ണയും നടത്തി.
അക്രമിയെ അറസ്റ്റ് ചെയ്ത് നിയമനടപ്ടികൾക്ക് വിധേയമാക്കണമെന്നും സുരക്ഷിതമായി ജോലി ചെയ്യുന്നതിനുള്ള സാഹ്യചര്യം ഉണ്ടാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കേരള ഇലക്ടി സിറ്റി എംബ്ലോയീസ് കോൺ ഫെഡ്രറേഷൻ ഐ.എൻ റ്റി യു സി. മാത്യു സ്കറിയ, രാജീവ് പി. എൽ, ജെയിൻ എന്നിവരും വർക്കേഴ്സ് അസ്സോസിയേഷൻ സി.ഐ.റ്റി.യു. ബിനോയ് കെ.പി, ബിനു തങ്കൻ, സ്റ്റാലിൻ എന്നിവർ പ്രസംഗിച്ചു. സബ് ഡിവിഷനു കീഴിലുള്ള, സെക്ഷനുകളിലെ ഓഫീസർമാരും ജീവനക്കാരും പങ്കെടുത്തു.