Connect with us

Hi, what are you looking for?

CHUTTUVATTOM

ഉക്രൈനിൽ കുടുങ്ങിപ്പോയ അനുഗ്രഹ് വർഗീസ് മടങ്ങിയെത്തി; എം.എൽ.എ ടീമിനു നന്ദി പറഞ്ഞു വീട്ടുകാർ.

പെരുമ്പാവൂർ : പുല്ലുവഴി സ്വദേശിയായ അനുഗ്രഹ് വർഗീസ് ഉക്രൈനിൽ നിന്ന് മടങ്ങിയെത്തി. യുദ്ധ സമയം മുതൽ മനസു കൊണ്ടും ഇതര സഹായങ്ങൾക്കൊണ്ടും ഒപ്പമുണ്ടായിരുന്ന എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കും ടീമിനും നന്ദി പറഞ്ഞു. റഷ്യ –യുക്രൈൻ യുദ്ധത്തെ തുടർന്ന് ഉക്രൈനിൽ കുടുങ്ങിപ്പോയ വിദ്യാർത്ഥികളുടെയും മറ്റുള്ളവരുടെയും വിവരങ്ങൾ ആവശ്യക്കാർക്ക് അന്വേഷിച്ച് കണ്ടെത്തി സഹായിച്ച് ഇന്ത്യയിലെത്തിക്കുന്നതിനുള്ള പെരുമ്പാവൂർ എംഎൽഎ അഡ്വക്കേറ്റ് എൽദോസ് കുന്നപ്പിള്ളിൽ എം. എൽ.എ.ആരംഭിച്ച ഹെൽപ്പ് ഡസ്ക് 100% ടാർജറ്റ് നേടി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുപോലും ആളുകക്ക് ഈ ഹെൽപ്പ് ഡെസ്ക് വഴി കാട്ടിയായി. 50 മുതൽ 1000 പേർ വരെയുള്ള കൂടുങ്ങി പോയവരുടെ ഗ്രൂപ്പുകളിൽ നിന്ന് ഒന്നോ രണ്ടോ പ്രതിനിധികളെ മാത്രം ഗ്രൂപ്പംഗങ്ങളായി ചേർത്തുള്ള പരിശ്രമത്തിൽ 1665 പേർക്കാണ് സുരക്ഷിതത്വമൊരുക്കാൻ എം.എൽ.എ. ടീമിനു കഴിഞ്ഞത്.

നയതന്ത്ര രംഗത്തെ പ്രശസ്തരായ പി.കെ.ശ്രീനിവാസൻ, ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി ഡോ. പ്രിയങ്ക ., ഐക്യരാഷ്ര സംഘടനയിലെ സീനിയർ ഉദ്യോഗസ്ഥനും കോതമംഗലം സ്വദേശിയുമായ മനയാ നിപ്പുറം സിറിൾ കുര്യൻ എന്നിവരോടൊപ്പം ദുരന്ത നിവാരണ രംഗത്തെ ശ്രദ്ധേയ വ്യക്തിത്വവും എം.എൽ.എ.യുടെ പി.എ.യുമായ ശ്രീ.ഡാമി പോൾ എന്നിവർ നേതൃത്വം കൊടുക്കുന്ന അഡ്വക്കറ്റ് എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ ഹെൽപ്പ് ഡെസ്ക് പ്രവർത്തിച്ചത് പെരുമ്പാവൂരിലെ എംഎൽഎ ഓഫീസ് കേന്ദ്രീകരിച്ചാണ്. KV സുരേഷ് ഹംഗറി, ഡോ. റോബിൻ രാജ് സ്ലോവാക്യാ , മദൻ നല്ലൂർ പോളണ്ട്, സലീം കുവൈത്ത് എന്നിവർ ഉക്രൈൻ അതിർത്തി പ്രദേശങ്ങളിൽ നേതൃത്വപരമായ സഹായം നല്കി.

യുദ്ധം മൂലം ഉക്രൈനിൽ കുടുങ്ങിപ്പോയ വിദ്യാർഥികളുടെയും മറ്റുള്ളവരുടെയും വിശദമായ വിവരങ്ങൾ ഇന്ത്യൻ എംബസി വഴിയും മറ്റു സംവിധാനങ്ങൾ ഉപയോഗിച്ചും അന്വേഷിച്ച് കണ്ടെത്തുവാനും വിവരങ്ങൾ ബന്ധപ്പെട്ടവരെ ധരിപ്പിക്കാനും രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ ഊർജ്ജിതപ്പെടുത്താനും ടീമംഗങ്ങൾക്ക് സാധിച്ചു. ടീമുമായി ബന്ധപ്പെട്ട 1665 പേരെയും രക്ഷപ്പെടുത്തുന്നതിൽ ഏതെങ്കിലും വിധത്തിലൊക്കെ നിമിത്തമാകാൻ ടീമിനു കഴിഞ്ഞതിൽ സംതൃപ്തിയുണ്ടെന്ന് എം.എൽ.എ. പറഞ്ഞു. രായമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ പി അജയകുമാർ, മെമ്പർമാരായ ജോയി പൂണേലി, മാത്യുസ് തരകൻ,കെ വി ജെയ്‌സൺ തുടങ്ങിയവർ എം എൽ എ യോടൊപ്പം അനുഗ്രഹിന്റെ വീട്ടിൽ സന്ദർശനം നടത്തി.

You May Also Like

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

error: Content is protected !!