Connect with us

Hi, what are you looking for?

NEWS

വേനൽ ചൂടിൽ തണ്ണിമത്തൻ വിളമ്പി ജൻമദിനാഘോഷം നടത്തിയത് ശ്രദ്ധേയമായി.

കോതമംഗലം : കനത്ത വേനൽ ചൂടിൽ തണ്ണിമത്തൻ വിളമ്പി ജൻമദിനാഘോഷം നടത്തിയത് ശ്രദ്ധേയമായി. പല്ലാരിമംഗലം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ വി എച്ച് എസ് ഇ അഗ്രികൾച്ചർ വിഭാഗം വിദ്യാർഥി ഇജാസ് കെ സുധീറാണ് വേറിട്ട ബർത്ത്‌ഡേ ആഘോഷം സംഘടിപ്പിച്ചത്. കേക്കും മധുരപലഹാരങ്ങളും ഫാസ്റ്റ് ഫുഡും ഒരുക്കി അടിപൊളിയാക്കി ജൻമദിനാഘോഷം സംഘടിപ്പിക്കുന്നവരിൽ നിന്നും വ്യത്യസ്തനാവുകയായിരുന്നു ഇജാസ്. അടിവാട് ടൗണിലെ വ്യാപാര സ്ഥാപനങ്ങളിലും യാത്രക്കാർക്കുമാണ് തണ്ണിമത്തൻ വിളമ്പിയത്.

തണ്ണിമത്തനുമായി സുഹൃത്തുക്കൾക്കൊപ്പം എത്തിയപ്പോൾ നാട്ടുകാർ ആദ്യമൊന്നമ്പരന്നു. സംഭവം മനസിലായതോടെ പൂർണ പിന്തുണയും പ്രോൽസാഹനവും ലഭിച്ചു. കനത്ത ചൂടിൽ നിന്നും അൽപമെങ്കിലും ശമനം ലഭിക്കാൻ തന്നാൽ കഴിയുന്നത് ചെയ്യുകയെന്നതായിരുന്നു ഇജാസിന്റെ ലക്ഷ്യം. പിടവൂർ കല്ലിങ്കൽ സുധീറിന്റെയും അജിതയുടെയും മകനാണ് ഇജാസ് . സഹോദരൻ :ഇൻസമാം.

സുഹൃത്തുക്കളായ അദിൽ ശാ , ഇർഫാൻ , ജെറിൻ , ഫസൽ, ഇനാസ് , സ്രുജിത് , റഹീസ്, സവാദ്, സാഹിദ്, അഭിജിത്ത്, അഷ്ഫാക് , അജിത്, ഷംനാസ് , മാഹിൻ , മാഹിൻഷാ, ജിസാൽ, സൽമാൻ , റെസ് വിൻ, അക്ബർ ഷാ, അക്തർ, അമീൻ, ഇറൻഷാ എന്നിവരടങ്ങിയ സുഹൃത് സംഘമാണ്
ഇജാസിനൊപ്പം തണ്ണിമത്തൻ വിളമ്പി ജൻമദിനം ആഘോഷമാക്കാൻ എത്തിയത്.

പടം: തണ്ണിമത്തന്‍ വിളമ്പി ബര്‍ത്ത്‌ഡേ ആഘോഷിക്കുന്ന ഇജാസും കൂട്ടുകാരും.

You May Also Like

NEWS

കോതമംഗലം :കീരമ്പാറ പഞ്ചായത്തിൽ വന്യമൃഗ ശല്യം പ്രതിരോധിക്കുന്നതിനായുള്ള ഹാങ്ങിങ് ഫെൻസിങ്ങിന്റെ നിർമ്മാണ ഉദ്ഘാടനം വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിർവഹിച്ചു. 93.70 ലക്ഷം രൂപ ചിലവഴിച്ചുകൊണ്ട് 8. 5 കിലോമീറ്റർ...

NEWS

കോതമംഗലം :സാമൂഹിക, സാമുദായിക, സാംസ്കാരിക, വിദ്യാഭ്യാസ മേഖലകളിൽ ശ്രദ്ധേയനും, സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ സഹകാരിയുമായിരുന്ന മണ്ണാറപ്രായിൽ ഷെവ. എം. ഐ. വർഗീസ് തന്റെ സപ്തതിയോടനുബന്ധിച്ചു 2004 ൽ ആരംഭിച്ച ഷെവ. എം....

NEWS

കോതമംഗലം: കോതമംഗലം അഗ്രികൾചറൽ പ്രൊഡ്യൂസർ കമ്പനിയുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന കോതമംഗലം അഗ്രോടൂറിസം പ്രൊജക്ടും കർഷക സംഗമവും പിണ്ടിമന ചെങ്കരയിൽ നബാർഡ് ചീഫ് ജനറൽ മാനേജർ. ബൈജു എൻ. കുറുപ്പ് ഉദ്ഘാടനം ചെയ്തു.കോതമംഗലം അഗ്രികൾചറൽ...

NEWS

കോതമംഗലം: വിതരണത്തിനായി കൊണ്ടുപോയ പാചകവാതക സിലിണ്ടര്‍ ചോര്‍ന്നതിനെ തുടര്‍ന്നുണ്ടായ അപകട സാധ്യത അഗ്‌നിരക്ഷാസേനയുടെ അവസരോചിതമായ ഇടപെടലില്‍ ഒഴിവായി. തുറസായ സ്ഥലത്ത് വാതകം തുറന്നുവിട്ടാണ് അപകടം ഒഴിവാക്കിയത്. കവളങ്ങാട് പരീക്കണ്ണിയില്‍ ഇന്‍ഡേന്‍ ഗ്യാസ് ഏജന്‍സി...

error: Content is protected !!