കോതമംഗലം: കോതമംഗലം മണ്ഡലത്തിലെ വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് മുഖ്യമന്ത്രി പിണറായി വിജയൻ നാടിനു സമർപ്പിച്ചു.വാരപ്പെട്ടി സപ്ലൈകോ സൂപ്പർ മാർക്കറ്റ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എംഎൽഎ ഭദ്രദീപം തെളിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി കെ ചന്ദ്രശേഖരൻ നായർ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ എം ബഷീർ,ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോൾ ഇസ്മായിൽ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ശശി,ജില്ലാ പഞ്ചായത്ത് മെമ്പർ റാണികുട്ടി ജോർജ്,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഡയാന നോബി,പഞ്ചായത്ത് മെമ്പർമാരായ പ്രിയ സന്തോഷ്,കെ എം സെയ്ത്,ശ്രീകല സി,ദിവ്യ സലി,സപ്ലൈകോ മേഖല മാനേജർ മിനി എൽ,വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ എം പി വർഗീസ്,എം ഐ കുര്യാക്കോസ്,നജീബ് പി എസ്,വി ആർ ഷാജി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. Ml
1998 മുതൽ വാരപ്പെട്ടിയിൽ പ്രവർത്തിച്ച് വരുന്ന മാവേലി സ്റ്റോർ സപ്ലൈകോ സൂപ്പർ മാർക്കറ്റായി ഉയർത്തിയതോടെ ജനങ്ങൾക്ക് വലിയ ആശ്വാസകരമാകും. പ്രദേശത്തെ ജനങ്ങൾക്ക് നിത്യോപയോഗ സാധനങ്ങൾ ഉൾപ്പെടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കതക്ക വിധത്തിൽ വിപുലമായ സൗകര്യങ്ങളാണ് സൂപ്പർ മാർക്കറ്റിൽ ഒരുക്കിയിട്ടുള്ളത്. ജനങ്ങൾക്ക് സാധനങ്ങൾ യഥേഷ്ടം തെരഞ്ഞെടുക്കുവാൻ കഴിയുമെന്ന് എം എൽ എ പറഞ്ഞു.



























































