കോട്ടപ്പടി : നാളുകളേറെയായി കാട്ടാനശല്യം കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് കോട്ടപ്പടി പഞ്ചായത്തിലെ കണ്ണക്കട വാവേലി നിവാസികൾ. നേരത്തെ കൃഷിയിടങ്ങളിൽ മാത്രമാണ് കാട്ടാനകളുടെ ആക്രമണം എങ്കിൽ അപ്പോൾ മനുഷ്യനു നേരെയും കാട്ടാനകൾ തിരിഞ്ഞു തുടങ്ങിയത് ആളുകൾക്കിടയിൽ കടുത്ത ആശങ്കയാണ് ഉണ്ടാക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഒരു ഫോറസ്റ്റ് വാച്ചറെ അടക്കം രണ്ട് നാട്ടുകരെയാണ് കാട്ടാന ആക്രമിച്ചത്. വേനൽ അടുക്കുന്നതോടെ കൂടുതൽ കാട്ടാനകൾ നാട്ടിലേക്ക് ഇറങ്ങും എന്ന ആശങ്കയിലാണ് ആളുകൾ. വനം വകുപ്പ് ഇടപെട്ട് നടത്തിയ സൗരോർജ്ജ വേദിയുടെ പ്രവർത്തനങ്ങൾ കാര്യക്ഷമമല്ലാത്തതാണ് കൂടുതലായും കാട്ടാനകൾ ജനവാസ മേഖലകളിലെ ഇറങ്ങുന്നത്.
വനം വകുപ്പ് കെട്ടിയ സൗരോർജ വേലിക്ക് സമീപം നിറയെ അക്വേഷ്യ മരങ്ങൾ ആണുള്ളത്. കാട്ടാനകൾ അക്കേഷ്യ മരങ്ങൾ സൗരോർജ്ജ വേലിയിലേക്ക് തള്ളിയിട്ട് കടന്നുപോവുകയാണ് ചെയ്യുന്നത്. സൗരോർജ്ജ വേലിയിൽ നിന്നും 500 മീറ്ററോളം അക്വേഷ്യ മരങ്ങൾ വെട്ടി മാറ്റിയാൽ കാട്ടാനകളുടെ കടന്നുകയറ്റം ഒരു പരിധിവരെ തടയാം എന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെടുന്നു.
രാത്രികാലങ്ങളിൽ ഉറക്കമൊഴിച്ച് കാത്തിരിക്കുന്ന ജനങ്ങളാണ് കാട്ടാനകളെ ഒരു പരിധിവരെ കാട്ടിലേക്ക് തിരികെ ഓടിക്കുന്നത്. ഏറെ നാളുകളായി പലവിധ പദ്ധതികൾ വന്യജീവി വകുപ്പ് ജനങ്ങൾക്ക് ഓഫർ ചെയ്തിട്ടുണ്ടെങ്കിലും യാതൊന്നും നടപ്പിലാക്കിയ ലക്ഷണമില്ല. പോകാനുള്ള വഴികളിലെല്ലാം നിവേദനങ്ങളുമായി നാട്ടുകാർ പോയിക്കഴിഞ്ഞു ഇനിയും പരിഹാരം എങ്ങുമെത്തിയില്ല. ഓരോ ദിവസം കഴിയുന്തോറും വന്യജീവികളെ കടന്നുകയറ്റം അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്.