കോതമംഗലം : നിരവധി കേസുകളിൽ പ്രതിയായ യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മധ്യവയസ്ക്കൻ അറസ്റ്റിൽ. കോട്ടപ്പടി പ്ലാമൂടി തേറോടത്തിമല വീട്ടിൽ ഇപ്പോൾ വേങ്ങൂർ വെസ്‌റ്റ് അയ്മുറിയിൽ താമസിക്കുന്ന വേലായുധൻ (49) നെയാണ് കോടനാട് പോലീസ് അറസ്റ്റ് ചെയ്തത്. കൊമ്പനാട് സ്വദേശി ലിൻറു (24) ന് നേരെയാണ് ആക്രമണമുണ്ടായത്. വ്യാഴാഴ്ച ഉച്ചയോടെ അയ്മുറി ജംഗ്ഷനിലുള്ള ഇറച്ചിക്കടയുടെ മുമ്പിലാണ് സംഭവം. വാക്കുതർക്കത്തെ തുടർന്ന് വേലായുധൻ ഇറച്ചിക്കടയിൽ നിന്നും കത്തിയെടുത്ത് വെട്ടുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ലിന്റോ ആലുവയിലെ ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ലിന്റോയ്ക്ക് എതിരെ കാപ്പ ചുമത്തിയിരുന്നു. സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട വേലായുധനെ മണിക്കൂറുകൾക്കകം കോടനാട് പോലീസ് പിടികൂടി. എ.എസ്.പി അനൂജ് പലിവാൽ, എസ്.എച്ച്.ഒ സജി മാർക്കോസ്, എസ്.ഐ.മാരായ പുഷ്പരാജൻ, പി.വി.ദേവസി, എ.എസ്.ഐ പി.വി.തങ്കച്ചൻ , എസ്.സി.പി.ഒ ശിവാനന്ദൻ കർത്ത തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്
