Connect with us

Hi, what are you looking for?

CHUTTUVATTOM

ആലുവ – മൂന്നാർ നാല് വരി റോഡ് സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്‌ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു: എൽദോസ് കുന്നപ്പിള്ളി എംഎൽഎ.

പെരുമ്പാവൂർ : ആലുവ മൂന്നാർ റോഡിൽ ഉൾപ്പെടുന്ന പെരുമ്പാവൂർ മണ്ഡലത്തിൽ വരുന്ന ഭാഗത്തെ റോഡ് ബിഎംബിസി നിലവാരത്തിൽ ടാർ ചെയ്യുന്നതിന് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി നിർമ്മാണം ആരംഭിക്കുന്നതിന് ആവശ്യമായ പ്രീ ക്വാളിഫൈഡ് ടെണ്ടറിന് അംഗീകാരം ലഭിച്ചു എന്ന് എൽദോസ് കുന്നപ്പിള്ളി എം എൽ എ അറിയിച്ചു. സംസ്ഥാനപാതയായ ആലുവ -മൂന്നാർ റോഡ് കിഫ്ബിയിൽ ഉൾപ്പെടുത്തി നാലുവരി പാതയാക്കുന്നതിനുള്ള പദ്ധതി ആലുവ നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിച്ച് കുന്നത്തുനാട്, പെരുമ്പാവൂർ മണ്ഡലങ്ങളിലൂടെ കോതമംഗലം നിയോജക മണ്ഡലത്തിൽ അവസാനിക്കുന്ന റോഡ് നിലവിൽ പല ഭാഗങ്ങളിലും തകർന്ന് സഞ്ചാരയോഗ്യമല്ലാതായി നിരവധി അപകടങ്ങൾ സംഭവിക്കുന്ന സാഹചര്യവും എൽദോസ് കുന്നപ്പിള്ളി എംഎൽഎ കഴിഞ്ഞ നിയമസഭയിൽ ശ്രദ്ധയിൽപ്പെടുത്തുകയും പൊതുമരാമത്ത് വകുപ്പ് മന്ത്രിക്ക് നേരിട്ട് തുക അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ശബരിമല പ്രത്യേക പാക്കേജിൽ ഉൾപ്പെടുത്തി കുറുപ്പംപടി പിഡബ്ല്യുഡി സെക്ഷനിൽ കീഴിലുള്ള വരുന്ന ഇരിങ്ങോൾ റോട്ടറി ക്ലബ്ബ് മുതൽ ഓടക്കാലി വരെയുള്ള ഭാഗം ടാറിങ് ചെയ്യുന്നതിനുവേണ്ടി 7 കോടി രൂപ യ്ക്ക് ഭരണാനുമതി ലഭിച്ചത്.

നൂറ് കണക്കിന് വാഹനങ്ങൾ സദാ സമയവും സഞ്ചരിക്കുന്നതും മൂന്നാർ, തേക്കടി അടക്കമുള്ള ഇടുക്കി ജില്ലയിലെ വിവിധ വിനോദ സഞ്ചാര മേഖലകളിലേക്കായി ആയിരക്കണക്കിന് ടൂറിസ്റ്റുകൾ യാത്ര ചെയ്യുന്നതും ഈ റോഡിലൂടെയാണ്‌.
റോഡിന്റെ വികസന പ്രവർത്തനങ്ങൾക്ക് മുന്നോടിയായി നാലുവരിപ്പാത യായി ബിഎംബിസി നിലവാരത്തിൽ നിർമിക്കുന്നതിന് വേണ്ട നടപടികൾ വേഗത്തിൽ സ്വീകരിക്കുമെന്നും സ്റ്റേറ്റ് ഹൈവേ ആയിട്ടുള്ള പ്രസ്‌തുത റോഡിന്റെ വികസന പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങൾ വേഗത്തിലാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു.

ആലുവ മുതൽ കോതമംഗലം വരെ 35.26 കിമി ദൂരത്തിൽ വാഹന പെരുപ്പം പരിഗണിച്ച് 23 മീറ്റർ വീതിയിലുള്ള റോഡിന്റെ നിർമ്മാണത്തിനായി ഇൻവെസ്‌റ്റിഗേഷൻ നടത്തി 1051 കോടി രൂപയുടെ ഡിപിആർ കിഫ്ബിയിൽ സമർപ്പിച്ചിരുന്നു.

നാലുവരി പാതക്കുള്ള സ്ഥലമേറ്റെടുപ്പിനുള്ള പ്രൊജക്‌ട് തയ്യാറാക്കുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചു വരികയാണ്‌. നിലവിലെ റോഡിൽ താൽക്കാലികമായി പ്രീ മൺസൂൺ പണികളിലും മറ്റും ഉൾപ്പെടുത്തി എൽദോസ് കുന്നപ്പിള്ളി എംഎൽഎ ആവശ്യപ്പെട്ടതിനെ അടിസ്ഥാനത്തിൽ അപകടകരമായ കുഴികൾ അടച്ചിരുന്നു. കോതമംഗലം ആസ്ഥാനമായി പ്രവർത്തിക്കുന്ന വി.കെ.ജെ ഇൻഫ്രാസ്ട്രക്ചർ ആണ് ആലുവ മൂന്നാർ റോഡിന്റെ ടെൻഡർ ലഭിച്ചിരിക്കുന്നത്. റോഡിന്റെ ലെവൽസ് എടുക്കുന്ന ജോലികൾ പൂർത്തീകരിച്ച് വേഗത്തിൽ നിർമ്മാണം ആരംഭിക്കും. നിലവിലെ രണ്ടു വരി പാത ബിഎം ബിസി നിലവാരത്തിൽ ടാറിങ് ചെയ്യുന്നതോടുകൂടി മൂന്നാർ റോഡിലൂടെ സഞ്ചരിക്കുന്ന ആളുകൾക്ക് യാത്ര സുഖകരമാകുമെന്ന് എൽദോസ് കുന്നപ്പിള്ളി എംഎൽഎ അറിയിച്ചു .

You May Also Like

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

error: Content is protected !!