പോത്താനിക്കാട് : പല്ലാരിമംഗലം പഞ്ചായത്തിലെ 3-ാം വാർഡിലെ നൂറ് കണക്കിനാളുകൾ ഉപയോഗിച്ച് വന്നിരുന്ന കൂറ്റംവേലി – നിരവത്ത് പഞ്ചായത്ത് റോഡ് തകർന്ന് തരിപ്പണമായി. ഒരു വർഷം മുൻപ് ടാറിംങ്ങ് പൂർത്തികരിച്ചതിന് പിന്നാലെ വാട്ടർ അതോറിറ്റി ജെ.സി.ബി ഉപയോഗിച്ച് റോഡ് വെട്ടിപ്പൊളിച്ച് കുടിവെള്ള പൈപ്പ് ലൈൻ വലിക്കുകയും പൊളിച്ച ഭാഗം ടാറിംങ്ങും കോൺഗ്രീറ്റിംങ്ങും ഉടൻ ചെയ്ത് തരാമെന്നും കരാറിൽ പറഞ്ഞതനുസരിച്ച് നാട്ടുകാർക്ക് ഉറപ്പ് നൽകിയിരുന്നതാണ്. എന്നാൽ ഒരു വർഷം കഴിഞ്ഞിട്ടും തകർന്ന റോഡ് നന്നാക്കാൻ അധികാരികൾ തയ്യാറാവാത്തതിൽ പ്രതിക്ഷേധിച്ച് റോഡിലെ ഉപഭോക്താക്കളുടെ നേതൃത്വത്തിൽ റോഡിൽ ജനകീയ കുത്തിയിരിപ്പ് പ്രതിക്ഷേധ സമരം നടത്തി.
പ്രതിക്ഷേധ സമരം പി.എം. മൈതീൻ (ബാവ) ഉദ്ഘാടനം ചെയ്തു. എ.പി.കുഞ്ഞു മോൻ , സഹീറ പട്ടംമാവുടി, സീനത്ത് കീപ്പുറം, സാറാമ്മ എൽദോസ് തുരുത്തേൽ, ഹസ്മി കുഞ്ഞുമുഹമ്മദ്, തുടങ്ങിയവർ പ്രസംഗിച്ചു. ഫോട്ടോ: പല്ലാരിമംഗലത്ത് കൂറ്റംവേലി – നിരവത്ത് റോഡ് പൂർണ്ണമായി തകർന്നതിൽ പ്രതിക്ഷേധിച്ച് റോഡ് നന്നാക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാർ റോഡിൽ കുത്തിയിരിന്നു പ്രതിക്ഷേധിക്കുന്നു.