മൂവാറ്റുപുഴ: അനൗണ്‍സ്‌മെന്റ് രംഗത്ത് കാല്‍ നൂറ്റാണ്ട് പിന്നിടുമ്പോള്‍ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്ത് മൂവാറ്റുപുഴയുടെ ശബ്ദമായി മാറുകയാണ് സതീശന്‍ മൂവാറ്റുപുഴ. 19-ാം വയസില്‍ മൂവാറ്റുപുഴയാറില്‍ നടന്ന വള്ളംകളിയുടെ അനൗണ്‍സ്‌മെന്റ് മൂവാറ്റുപുഴയാറിലൂടെ അനൗണ്‍സ്‌മെന്റ് ചെയ്താണ് സതീഷന്‍ മൂവാറ്റുപുഴയെന്ന ഈ 46-കാരന്‍ ഈ രംഗത്തേയ്ക്ക് കടന്ന് വന്നത്. പിന്നീട് മൂവാറ്റുപുഴയുടെ രാഷ്ട്രീയ-സാമൂഹിക-സാംസ്‌കാരിക രംഗത്തെ ഏതൊരു പരിപാടിയ്ക്കും സതീഷന്റെ ശബ്ദം മൂവാറ്റുപുഴയുടെ തെരുവീതികളില്‍ മുഴങ്ങി.
അനൗണ്‍സ്‌മെന്റ് രംഗത്ത് ചലചിത്ര-രാഷ്ട്രീയ-സാമൂഹിക നേതാക്കളുടെ ശബ്ദം അനുകരിച്ച് അനൗണ്‍സ്‌മെന്റ് രംഗത്ത് പുതിയൊരു ചരത്രവും രചിക്കാന്‍ സതീഷനായി. അനൗണ്‍സ്‌മെന്റ് രംഗത്ത് സജീവമാകുമ്പോഴും ഷോര്‍ട്ട് ഫിലിമുകളിലും ചലചിത്രങ്ങളിലും ശ്രദ്ദേയമായ വേഷങ്ങള്‍ ചെയ്ത് തന്റെതായ വിക്തിമുദ്ര പതിപ്പിക്കാനും സതീഷനായി. ആക്ഷന്‍ ഹീറോ ബിജു, ഒരു യമണ്ഡന്‍ പ്രേമകഥ, എന്നീ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. ബിജു മേനോന്റെ പുതിയ ചിത്രമായ ഒരു തെക്കന്‍ തല്ല് എന്ന ചിത്രത്തില്‍ പഴയകാല പോസ്റ്റ് മാന്റെ വേഷത്തില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. കോമഡി ഉത്സവത്തിലെ ഒരു ചിരി ഇരു ചിരി ബംബര്‍ ചിരിയിലും കോമഡി മാസ്‌റ്റേഴ്‌സിലും തന്റെ തനതായ ശൈലിയില്‍ അഭിനയിച്ച് വരുന്നു.
ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് കൂടിയായ സതീഷന്‍ നിരവധി പ്രോഗ്രാമുകളുടെ റെക്കോഡിംഗും ചെയ്ത് വരികയാണ്. 2004-ല്‍ തിരുവനന്തപുരം പുത്തിരികണ്ടം മൈതാനിയില്‍ മുന്‍മുഖ്യമന്ത്രി ഇ.കെ.നായനാരുടെ ശബ്ദത്തില്‍ തുടര്‍ച്ചായായി ഏഴ് മണിക്കൂര്‍ സംസാരിച്ച് ശ്രദ്ധ നേടിയിരുന്നു. മുന്‍മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്റെ ശബ്ദത്തില്‍ തുടര്‍ച്ചയായി സംസാരിക്കാനുള്ള ഒരുക്കത്തിലാണ് സതീഷന്‍. രണ്ടാര്‍കര വരകുംതൊടിയില്‍ അയ്യപ്പന്‍- കാര്‍ത്തിയാനി ദമ്പതികളുടെ മൂത്തമകനാണ് സതാഷന്‍ മൂവാറ്റുപുഴ. ഭാര്യ രഷ്മി. മക്കള്‍ കലാമണ്ഡലത്തിലെ ചെണ്ട വിദ്യാര്‍ത്ഥിയായ കൈലസ നാഥനും, ഫാഷന്‍ ഡിസൈന്‍ വിദ്യാര്‍ത്ഥിയായ കാവ്യയും.