Connect with us

Hi, what are you looking for?

CHUTTUVATTOM

റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച എമൽഷൻ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെ എം എൽ എയുടെ നേതൃത്വത്തിൽ തടഞ്ഞു.

പെരുമ്പാവൂർ : മണ്ണൂർ പോഞ്ഞാശ്ശേരി റോഡിന്റെ നിർമ്മാണത്തിനായി എത്തിച്ച എമൽഷൻ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച കരാറുകാരനെ തടഞ്ഞു. എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെയും, നാട്ടുകാരുടെയും , പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ആറുമാസം കൂടി കാലാവധിയുള്ള ടാറിങ്ങിന് വേണ്ടി ഉപയോഗിക്കുന്ന എമൽഷൻ നീക്കം ചെയ്യാനുള്ള നടപടി തടഞ്ഞത്. പ്രസ്തുത സ്ഥലത്ത് എത്തിച്ച എമൽഷൻ കൊണ്ട് പോകുന്നതിന് ഉദ്യോഗസ്ഥരുടെ അനുമതി ഉണ്ടായിരുന്നില്ല എന്ന് സ്ഥലം സന്ദർശനവേളയിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎ വ്യക്തമാക്കി.

ഈ റോഡ് നിർമാണോദ്ഘാടനം നടത്തിയിട്ട് 36 മാസമായി . 11.50 കിലോമീറ്റർ ദൂരമുള്ള റോഡിൽ 7 കിലോമീറ്റർ മാത്രമാണ് നിർമാണം പൂർത്തിയായത്. കരാർ കാലാവധി അവസാനിച്ചിട്ടും വീണ്ടും കരാർ നീട്ടി നൽകിയ അവസ്ഥ ഉണ്ടായിട്ടും കരാറുകാരന്റെ ഭാഗത്തു നിന്ന് നിർമാണം പുനരാരംഭിക്കാൻ സാധിച്ചിട്ടില്ല.

വലിയ കുഴികൾ രൂപപ്പെട്ട് യാത്ര അതീവ ദുരിതമായിട്ടും സർക്കാർതലത്തിലും ഉദ്യോഗസ്ഥ തലത്തിലും ഇടപെടലുണ്ടാകുന്നില്ലെന്ന് ആരോപിച്ചാണ് എംഎൽഎയുടെ പ്രതിഷേധം. ‌3 മണ്ഡലങ്ങളിൽ കൂടി കടന്നുപോകുന്ന റോഡാണിത്. എം.സി റോഡിലെ മണ്ണൂരിനെയും എഎം റോഡിലെ പോഞ്ഞാശേരിയെയും ബന്ധിപ്പിച്ചുള്ള റോഡ് എംസി റോഡിലെയും പെരുമ്പാവൂർ ടൗണിലെയും തിരക്കു കുറയ്ക്കാനുള്ള റോഡാണ്. സർക്കാരിന്റെ ആദ്യത്തെ ബജറ്റിൽ 10 കോടി രൂപയാണ് അനുവദിച്ചത്.സർവേ പൂർത്തിയാക്കി വിശദമായ പദ്ധതി റിപ്പോർട്ട് തയാറാക്കിയപ്പോൾ ചെലവ് 23.74 കോടി രൂപയായി.

പദ്ധതിക്ക് കിഫ്ബി അംഗീകാരം ലഭിച്ചപ്പോൾ 2019 ജനുവരി 5ന് നിർമാണോദ്‌ഘാടനം നിർവഹിച്ചു. പെരുമ്പാവൂർ മണ്ഡല പരിധിയിൽ വരുന്ന വെങ്ങോല മുതൽ പോഞ്ഞാശേരി വരെയുള്ള 3.50 കിലോമീറ്റർ ദൂരം പൂർത്തിയായി. വെങ്ങോല മുതൽ മണ്ണൂർ വരെയുള്ള 8 കിലോമീറ്റർ ദൂരത്തിലാണ് നിർമാണം ഇഴഞ്ഞു നീങ്ങുന്നത്. ഐരാപുരം കോളേജ് ജംഗ്ഷൻ മുതൽ മണ്ണൂർ ജംഗ്ഷൻ വരെ റോഡിന്റെ അവസ്ഥ വളരെ ശോചനീയമാണ്.
ഇവിടെ കലുങ്കുകളും കാനകളും നിർമിക്കണം. നിർമാണവും നടപടികളും പൂർത്തിയാക്കിയിട്ടില്ല. വാട്ടർ അതോറിറ്റിയുടെ പൈപ്പുകൾ സ്ഥാപിക്കുന്നത് പൂർത്തിയായി. റോഡ് കയ്യേറ്റം കണ്ടെത്താനുള്ള സർവേയും പൂർത്തീകരിച്ചു. റോഡിന്റെ വശങ്ങളിലെ മരങ്ങളും വെട്ടി മാറ്റി. കെഎസ്ഇബി പോസ്റ്റുകൾ മാറ്റി സ്ഥാപിച്ചു.

മഴ മാറിയ സാഹചര്യത്തിൽ ഈ റോഡിലൂടെ വാഹനങ്ങൾ കടന്നുപോകുമ്പോൾ ഇരുചക്രവാഹന യാത്രക്കാർക്കും റോഡിന് ഇരുവശം താമസിക്കുന്ന ആളുകൾക്കും, സ്ഥാപനങ്ങൾക്കും പൊടി ശല്യം രൂക്ഷം ആയിരിക്കുകയാണ്. മണ്ണൂർ–പോഞ്ഞാശേരി റോഡിന്റെ നിർമാണത്തിൽ വീഴ്ച വരുത്തിയ കരാറുകാരനെ ഒഴിവാക്കി പുതിയ ടെൻഡർ ക്ഷണിക്കണമെന്നും ആവശ്യപ്പെട്ടു വകുപ്പ് മന്ത്രിയ്ക്ക് നേരിട്ട് കത്ത് നൽകിയിരുന്നു. കൃത്യവിലോപം നടത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് എൽദോസ് കുന്നപ്പിള്ളി എംഎൽഎ പൊതുമരാമത്ത് വകുപ്പ് ഓഫിസിനു മുന്നിൽ സമരം നടത്തുംമെന്ന് അറിയിച്ചു.

You May Also Like

NEWS

പെരുമ്പാവൂര്‍ : 45 ഗ്രാം ഹെറോയിനുമായി അസം നൗഗാവ് സ്വദേശി മുബാറക്ക് ഹുസൈന്‍ (25) പോലീസ് പിടിയിലായി. മേതല തുരങ്കം കവലയില്‍ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. നാല് സോപ്പുപെട്ടികളിലാക്കി വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു...

NEWS

പെരുമ്പാവൂര്‍: ഒരു കിലോ ഹാഷിഷ് ഓയിലുമായി ഇതര സംസ്ഥാനത്തൊഴിലാളി പിടിയില്‍. വെസ്റ്റ് ബംഗാള്‍ മൂര്‍ഷിദാബാദ് സ്വദേശി സാഗര്‍ ഷെയ്ഖ് (21) നെയാണ് പെരുമ്പാവൂര്‍ എഎസ്പിയുടെ പ്രത്യേക അന്വേഷണസംഘവും കുന്നത്തുനാട് പോലീസും ചേര്‍ന്ന് പിടികൂടിയത്....

NEWS

പെരുമ്പാവൂര്‍: 10 കിലോ കഞ്ചാവുമായി 4 ഇതര സംസ്ഥാനക്കാര്‍ പിടിയില്‍. ഒഡീഷ കണ്ടമാല്‍ പടെരിപ്പട സീതാറാം ദിഗല്‍ (43), പൗളാ ദിഗല്‍ (45), ജിമി ദിഗല്‍ (38), രഞ്ജിത ദിഗല്‍ എന്നിവരെയാണ് പെരുമ്പാവൂര്‍...

CRIME

പെരുമ്പാവൂർ: ചെമ്പറക്കിയിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശികളായ റബീൻ മണ്ഡൽ (24), ആശിസ് സർക്കാർ (32) എന്നിവയോണ് പെരുമ്പാവൂർ എ .എസ്...

CRIME

പെരുമ്പാവൂർ: പതിനെട്ട് കുപ്പി ഇന്ത്യൻ നിർമ്മിത വിദേശമദ്യവുമായി മധ്യവയസ്ക്കൻ പോലീസ് പിടിയിൽ. മാറമ്പിള്ളി കമ്പനിപ്പടി പറക്കാട്ടുകുടി രാജേഷ് (53)നെയാണ് പെരുമ്പാവൂർ പോലീസ് പിടികൂടിയത്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ കമ്പനിപ്പടി...

NEWS

പെരുമ്പാവൂര്‍: രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ...

NEWS

പെരുമ്പാവൂർ : പോങ്ങൻ ചുവട് ആദിവാസി കുടിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിക്കുന്നതിനു മുന്നോടിയായി ട്രയൽ റൺ നടത്തി. എംഎൽഎ മാരായ എൽദോസ് കുന്നപ്പിള്ളി ,ആൻറണി ജോൺ , ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്...

NEWS

പെരുമ്പാവൂർ: ഹോട്ടൽ ആൻ്റ് റസ്റ്റോറൻ്റ് അസോസിയേഷൻ പെരുമ്പാവൂർ യൂണിറ്റിൻ്റെ അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും നടത്തി. പെരുമ്പാവൂർ ഫാസ് ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനവും സാമുഹ്യ സേവന പ്രവർത്തനങ്ങളുടെ ഉത്ഘാടനവും...

CHUTTUVATTOM

പെരുമ്പാവൂർ : ആറാം വിരൽ മുറിക്കേണ്ടി വന്ന കുട്ടിക്ക് നാവു മുറിച്ചു മാറ്റാഞ്ഞത് ഭാഗ്യം കൊണ്ട് മാത്രമാണെന്ന് എൽദോസ് കുന്നപ്പള്ളി എംഎൽഎ പറഞ്ഞു .ആരോഗ്യവകുപ്പിന്റെ പേര് അനാസ്ഥ വകുപ്പ് എന്നാക്കണമെന്നും ആരോഗ്യവകുപ്പ് മന്ത്രിക്ക്...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ ,മുടക്കുഴ പഞ്ചായത്തുകളിൽ മഞ്ഞപ്പിത്ത ബാധ വ്യാപകമാകുന്നത് തടയുവാൻ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ .ഷക്കീനയുടെ സാന്നിധ്യത്തിൽ എൽദോസ് കുന്നപ്പിള്ളി എംഎൽഎയുടെ നേതൃത്വത്തിൽ അവലോകനയോഗം ചേർന്നു . ഇരു പഞ്ചായത്തുകളിലുമായി...

CHUTTUVATTOM

പെരുമ്പാവൂർ : വേങ്ങൂർ പഞ്ചായത്തിൽ ആറാം വാർഡിൽ സ്ഥിതി ചെയ്യുന്ന ആദിവാസി ഊരായ പോങ്ങൻ ചുവട് ആദിവാസി കൂടിയിലേക്ക് കെഎസ്ആർടിസി ബസ് അനുവദിക്കണമെന്ന എൽദോസ് കുന്നപ്പള്ളി എംഎൽഎയുടെ സബ്മിഷനിലൂടെയുള്ള ആവശ്യത്തിന് കെഎസ്ആർടിസി സർവീസ്...

CHUTTUVATTOM

പെരുമ്പാവൂർ : ബി.എം.ബി.സി നിലവാരത്തിൽ നിർമ്മാണം പൂർത്തീകരിച്ച കുറുപ്പുംപടി കൂട്ടിക്കൽ റോഡിൻ്റെ ഉദ്ഘാടനം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ഓൺലൈനായി നിർവഹിച്ചു. ബജറ്റ് പ്രൊവിഷൻ ഫണ്ടിൽ നിന്നും 5.14 കോടി...

error: Content is protected !!