കോതമംഗലം : വ്യവസായി റോയി കുര്യന്റെ വീട്ടിലും ഓഫീസിലും റെയ്ഡ്. രാവിലെ 8.30 മുതലാണ് റെയ്ഡ് ആരംഭിച്ചത്. രാവിലെ 8.30 ന് എത്തിയ ഉദ്യോഗസ്ഥർ വീട്ടിൽ പരിശോധന നടത്തുകയും, പിന്നീട് റോയിയുടെ ഉടമസ്ഥതയിലുള്ള കോതമംഗലം ടൗണിലെ ചിട്ടിക്കമ്പനിയിലും പരിശോധന നടത്തുകയായിരുന്നു. ആദായ നികുതി വകുപ്പാണ് റെയ്ഡ് നടത്തുന്നതെന്നാണ് ലഭിക്കുന്ന പ്രാഥമിക വിവരം.
