Connect with us

Hi, what are you looking for?

NEWS

കോതമംഗലം മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന തീ പിടിത്തം അട്ടിമറിയെന്ന് വ്യാപാരികൾ; അന്വേഷണം ആവശ്യപ്പെട്ട് മർച്ചൻ്റസ് യൂത്ത് വിംഗ്.

കോതമംഗലം: മാർക്കറ്റിൽ അടിക്കടിയുണ്ടാകുന്ന തീ പിടിത്തം അട്ടിമറിയെന്ന് വ്യാപാരികൾ.
അന്വേഷണം ആവശ്യപ്പെട്ട് മർച്ചൻ്റസ് യൂത്ത് വിംഗ്. കഴിഞ്ഞ ഞായറാഴ്ച രാത്രിയിലും
നവംബർ ഒമ്പതാം തീയതി രാത്രിയിലുമാണ് മുൻസിപ്പൽ ബിൽഡിംഗുകളിൽ തീപിടിച്ചത്.
കബീർ കവലക്കൽ, കാജാ ഹുസൈൻ കൊച്ചകുടി,റഹിം ഇടപ്പാറ, ജോസഫ്, വർഗീസ് മന്നാ പറമ്പിൽ, ഇബ്രാഹിം കമാലിയ തുടങ്ങിയവരുടെ കടകളാണ് കത്തിയമർന്നത്. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വ്യാപാരികൾ പറഞ്ഞു.

തീ പിടിത്തത്തിന് കാരണം സമഗ്രമായി അന്വേഷിക്കണമെന്നും, കഴിഞ്ഞ മാസമുണ്ടായ തീപിടിത്തം ഷോർട് സർക്യൂട്ട് മൂലമല്ലന്ന് ഫയർ ഫോഴ്സ്, ഫോറൻസിക് , ഇലക്ട്രിക് സെക്ഷൻ, എല്ലാവരും ഒന്നടങ്കം അഭിപ്രായപ്പെട്ടിട്ടും പോലീസ് ഭാഗത്തു നിന്ന് യാതൊരു അന്വേഷണനടപടി ഉണ്ടായിട്ടില്ലന്നാണ് യൂത്ത് വിംഗ്‌ മേഖലാ പ്രസിഡൻ്റ് ആരോപിക്കുന്നത്. തുടരെ തുടരെയുണ്ടാകുന്ന അഗ്നിബാധയുടെ കാരണം കണ്ടു പിടിച്ച്, കുറ്റക്കാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് മർച്ചെന്റ് യൂത്ത് വിംഗ് മേഖല പ്രസിഡണ്ട്‌ ഷെമീർ മുഹമ്മദ്‌ ആവശ്യപ്പെടുന്നത്.

You May Also Like

NEWS

കോതമംഗലം: റെസ്റ്റോറന്റ് രംഗത്ത് ഭക്ഷണമേന്മ പതിപ്പിച്ച “ഷെഫ് ബുക്ക് റെസ്റ്റോറന്റ് ” കോതമംഗലത്ത് പ്രവർത്തനം ആരംഭിച്ചു. “ഷെഫ് ബുക്ക് റെസ്റ്റോറന്റിന്റെ സിഗ്നേച്ചർ രുചിവൈവിധ്യങ്ങൾ ആസ്വദിക്കാൻ കോതമംഗലത്തും അവസരം ഒരുങ്ങുകയാണ്. കോതമംഗലം കോഴിപ്പിള്ളി ബൈപ്പാസിൽ...

NEWS

കോതമംഗലം: കനത്ത വേനലിൽ ദാഹമകറ്റാൻ കവളങ്ങാട് സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ നേര്യമംഗലം ബസ് സ്റ്റാന്റിൽ തണ്ണീർ പന്തൽ സ്ഥാപിച്ചു. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സിബി മാത്യു ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്...

NEWS

കോതമംഗലം: വാരപ്പെട്ടി പഞ്ചായത്ത് സെക്രട്ടറിയുടെയും മെമ്പർ മാരുയും നേതൃത്വത്തിൽ ഹരിതസേന കോതമംഗലം ആറ് ശുചീകരിച്ചു. വാരപ്പെട്ടി ഗ്രാമപഞ്ചായത്തിലെ കുടമുണ്ട പാലത്തിന് താഴെ കോതമംഗലം ആറിൽ കഴിഞ്ഞ മഴക്കാലത്ത് കടപുഴകി വീണ് പുഴ വട്ടം...

NEWS

കോതമംഗലം : 2023 – 24 അധ്യയന വർഷത്തിലെ ഐ സി എസ് ഇ പത്ത് , പന്ത്രണ്ട് ക്ലാസ് പരീക്ഷകളിൽ എം. എ ഇന്റർനാഷണൽ സ്കൂളിന് 100 % വിജയം. പത്താം...