കോതമംഗലം : വിദ്യാർത്ഥികളിൽ കാർഷിക സംസ്‍കാരം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കാർഷിക വികസന കർഷക ക്ഷേമ വകുപ്പ് പച്ചക്കറി വികസന പദ്ധതിയിലുൾപ്പെടുത്തി യെൽദോ മാർ ബസേലിയോസ് കോളേജിന് അനുവദിച്ച പ്രൊജക്ട് അധിഷ്ഠിത പച്ചക്കറി കൃഷിയുടെ ഉദ്ഘാടനം ബഹു. കൃഷിവകുപ്പ് മന്ത്രി ശ്രീ. പി പ്രസാദ് നിർവഹിച്ചു. കൂടാതെ ,വിദ്യാർത്ഥികളിൽ നിന്ന് സമാഹരിക്കുന്നതും, കോളേജ് ക്യാമ്പസ്സിൽ ഉത്പാദിപ്പിക്കപ്പെടുന്നതുമായ ജൈവ പച്ചക്കറി അഗതിമന്തിരങ്ങളിലും അർഹരായ പൊതുജനങ്ങൾക്കും സൗജന്യമായി എത്തിക്കുന്ന ‘കരുതൽ’ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന്റെയും ഉത്ഘാടനവും നിർവ്വവിച്ചു. വിദ്യാർത്ഥികളും, അദ്ധ്യാപകരും, കൃഷി ഉദ്യോഗസ്ഥരും അടങ്ങുന്ന സദസ്സിൽ ഓൺലൈൻ വഴിയാണ് കൃഷിമന്ത്രി ഉദ്ഘാടനം നിർവ്വഹിച്ചത്.
മുനിസിപ്പൽചെയർമാൻ ശ്രീ കെ.കെ. ടോമി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ഷെവലിയാർ പ്രൊഫ. ബേബി എം വർഗീസ് സ്വാഗതവും കൃഷിവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ശ്രീമതി. വി അനിതകുമാരി പദ്ധതി സമർപ്പണവും നടത്തി. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ എം ജോർജ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി വി.പി സിന്ധു, അസിസ്റ്റന്റ് അഗ്രിക്കൾചർ ഓഫീസർ ശ്രീ. ഇ.പി. സാജു, ശ്രീമതി രാജി രാമകൃഷ്ണൻ നായർ, ശ്രീ. ലൈജു ഇ കെ എന്നിവർ പ്രസംഗിച്ചു.